റസ്റ്റോറന്റുകളില്‍ നിന്നുള്ള കമ്മീഷന്‍ വര്‍ധിപ്പിക്കണമെന്ന് സൊമാറ്റോ
റസ്റ്റോറന്റുകളില്‍ നിന്നുള്ള കമ്മീഷനുകള്‍ 2 മുതല്‍ 6 ശതമാനം വരെ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സൊമാറ്റോ രംഗത്ത്. എന്നാല്‍ കമ്മീഷന്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യം സൊമാറ്റോയുമായി ചര്‍ച്ച ചെയ്യുമെന്നും നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (NRAI) പ്രസിഡന്റ് കബീര്‍ സൂരി പറഞ്ഞു.
മൂന്നാം പാദ നഷ്ടവും
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതിന് ശേഷം ആളുകള്‍ ഭക്ഷണം കഴിക്കാന്‍ റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും എത്തിതുടങ്ങിയിരുന്നു. ഇതോടെ സൊമാറ്റോയുടെ ഡെലിവറികള്‍ കുറഞ്ഞു. തുടര്‍ന്ന് കമ്പനി മൂന്നാം പാദത്തില്‍ വലിയ നഷ്ടം നേരിട്ടു. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ ഉയര്‍ത്താനുള്ള ആവശ്യം കമ്പനി മുന്നോട്ട് വച്ചത്.
എവരിഡേ
വിദ്യാര്‍ത്ഥികളെയും ഓഫീസില്‍ പോകുന്നവരെയും ലക്ഷ്യമിട്ട് സൊമാറ്റോ അടുത്തിടെ 'എവരിഡേ' സേവനം ഗുരുഗ്രാമില്‍ ആരംഭിച്ചിരുന്നു. വൈകാതെ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഇത് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.