ഡിസംബര്‍ പാദത്തില്‍ 346 കോടി രൂപയുടെ നഷ്ടവുമായി സൊമാറ്റോ

പരസ്യങ്ങള്‍ക്കും വില്‍പ്പന ചെലവുകള്‍ക്കുമായി 347.9 കോടി രൂപ സൊമാറ്റോ ചെലവഴിച്ചു
Pic Courtesy : Canva
Pic Courtesy : Canva
Published on

സൊമാറ്റോ ഡിസംബര്‍ പാദത്തില്‍ 346.6 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 67.2 കോടി രൂപയായിരുന്നു. സെപ്തംബര്‍ പാദത്തില്‍ നഷ്ടം 250.8 കോടി രൂപയും.

ബ്ലിങ്കിറ്റിന് ശേഷം

ബ്ലിങ്കിറ്റിനെ 2022 ഏപ്രിലില്‍ സ്വന്തമാക്കിയതിന് ശേഷമുള്ള ആദ്യത്തെ പൂര്‍ണ്ണ പാദമായിരുന്നു ഡിസംബര്‍ പാദം. ഫുഡ് ഡെലിവറി, പലചരക്ക് വിഭാഗമായ ബ്ലിങ്കിറ്റ് എന്നിവയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ ഏകീകൃത വരുമാനം 17.2 ശതമാനം ഉയര്‍ന്ന് 1,948.2 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ് 2,485.3 കോടി രൂപയായി. രണ്ടാം പാദത്തിലെ 2,091.3 കോടി രൂപയില്‍ നിന്ന് 19 ശതമാനം വര്‍ധന.

അറ്റാദായം ഉയര്‍ന്നു

സൊമാറ്റോ 61.6 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. സെപ്തംബര്‍ പാദത്തില്‍ ഇത് 11.8 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനത്തിന്റെ കാര്യത്തില്‍ മുന്‍ പാദത്തിലെ 1,177.9 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നാം പാദത്തില്‍ ഇത് 1,191 കോടി രൂപയായി. മുന്‍ വര്‍ഷം 941.2 കോടി രൂപ മാത്രമായിരുന്നു വരുമാനം. ഒക്ടോബര്‍ അവസാനം മുതല്‍ രാജ്യത്തുടനീളം ഭക്ഷ്യ വിതരണ ബിസിനസില്‍ വ്യാപകമായി മാന്ദ്യമുണ്ടായെങ്കിലും ലാഭം മെച്ചപ്പെട്ടിരുന്നതായി സൊമാറ്റോ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അക്ഷന്ത് ഗോയല്‍ പറഞ്ഞു.

ഉപഭോക്താക്കളും റെസ്റ്റോറന്റുകളും

സൊമാറ്റോയുടെ ശരാശരി ഉപഭോക്താക്കളുടെ എണ്ണം സെപ്തംബര്‍ പാദത്തിലെ 175 ലക്ഷത്തില്‍ നിന്ന് മൂന്നാം പാദത്തില്‍ 174 ലക്ഷമായി കുറഞ്ഞു. കമ്പനിയുമായി സഹകരിക്കുന്ന റെസ്റ്റോറന്റുകളുടെ എണ്ണം മുന്‍ പാദത്തിലെ 2,07,000 റെസ്റ്റോറന്റുകളെ അപേക്ഷിച്ച് 2,09,000 ആയി വര്‍ധിച്ചു. അവലോകന പാദത്തില്‍ പരസ്യങ്ങള്‍ക്കും വില്‍പ്പന ചെലവുകള്‍ക്കുമായി 347.9 കോടി രൂപ സൊമാറ്റോ ചെലവഴിച്ചു. ഇത് മുന്‍ പാദത്തില്‍ 299.7 കോടി രൂപയായിരുന്നു. 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com