വാഹന ഡീലര്‍മാര്‍ക്ക് ഇനി ഇന്‍ഷുറന്‍സും വില്‍ക്കാം

രാജ്യത്തെ വാഹന ഡീലര്‍മാര്‍ക്ക് ഇനി വാഹന ഇന്‍ഷൂറന്‍സിന്റെ ഇടനിലക്കാരായും ജോലി ചെയ്യാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇന്‍ഷൂറന്‍സ് ബ്രോക്കര്‍മാര്‍. പക്ഷെ, വാഹന ഇന്‍ഷൂറന്‍സ് മാത്രമേ വില്‍ക്കാന്‍ പറ്റൂ.

വാഹന ഇന്‍ഷൂറന്‍സ് സേവന ദാതാക്കള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി രൂപീകരിച്ച കമ്മിറ്റിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. വാഹന ഇന്‍ഷൂറന്‍സ് ബിസിനസുമായി ബന്ധപ്പെട്ട വിതരണ ചാനലുകളിലൊന്നായി വാഹന ഡീലര്‍മാരെ പരിഗണിക്കാമെന്നാണ് കമ്മിറ്റിയുടെ
അഭിപ്രായം.

അവര്‍ക്ക് വേണമെങ്കില്‍ ഒരു ബ്രോക്കറുടെ സബ്‌ബ്രോക്കറോ ഒരു കോര്‍പ്പറേറ്റ് ഏജന്റിന്റെ സബ് ഏജന്റോ ആയി പ്രവര്‍ത്തിക്കാം. ഇന്‍ഷൂറന്‍സിന്റെ പ്രത്യേക വിതരണ ചാനലോ സബ് ബ്രോക്കറോ ആകാനുള്ള ഓപ്ഷന്‍ വാഹന ഡീലര്‍മാര്‍ക്ക് തിരഞ്ഞെടുക്കാം.

ഒരു വിതരണ ചാനലാകാന്‍ തീരുമാനിക്കുകയാണെങ്കില്‍ അവര്‍ ഇന്‍ഷൂറന്‍സ് കമ്പനികളുമായി നിര്‍ബന്ധമായും കരാറുകളില്‍ ഒപ്പിടണം. പക്ഷെ, പ്രീമിയങ്ങള്‍ ശേഖരിക്കാന്‍ കഴിയില്ല. വാഹനം ഇന്‍ഷൂര്‍ ചെയ്യുന്ന കമ്പനിക്ക് നേരിട്ട് ഓണ്‍ലൈന്‍ പേയ്‌മെന്റ് നല്‍കുന്നതിന് അവര്‍ ഉപയോക്താക്കള്‍ക്ക് ആക്‌സസ് നല്‍കണം.

ഇപ്പോഴത്തെ നിലയില്‍ ബ്രോക്കര്‍മാര്‍, ഇന്‍ഷൂറര്‍മാര്‍ എന്നിവരിലൂടെ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നടത്തുന്ന ബിസിനസ്സ് മൊത്തം വാഹന ഇന്‍ഷൂറന്‍സ് ബിസിനസിന്റെ 25 ശതമാനമോ മൊത്തത്തിലുള്ള പൊതു ഇന്‍ഷൂറന്‍സ് ബിസിനസിന്റെ 11.25 ശതമാനമോ ആണ്.

വാഹന ഡീലര്‍മാരെ ഇന്‍ഷൂറന്‍സ് കമ്പനികളുടെ വിതരണ ചാനലുകളായി പരിഗണിക്കുകയാണെങ്കില്‍ വാഹന ഇന്‍ഷൂറന്‍സ് സേവന ദാതാക്കള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്താനും സമിതി നിര്‍ദ്ദേശിച്ചു.

ഒരു ഇടനിലക്കാരനോ ഏതെങ്കിലും ഒന്നോ അതിലധികമോ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കോ ഒരേ സമയം ഒരു സേവന ദാതാവിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയുമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചു. ഇന്‍ഷൂറന്‍സ് ഇടനിലക്കാരുടെ പാനലില്‍ ഇല്ലാത്ത ഇന്‍ഷൂറന്‍സ് കമ്പനികളുടെ ഉപഭോക്താക്കളുമായി സഖ്യത്തിലേര്‍പ്പെടുന്നതിലൂടെ വാഹന ഇന്‍ഷുറന്‍സ് പോളിസികള്‍ വാഗ്ദാനം ചെയ്യാന്‍ ഇത് സേവന ദാതാക്കള്‍ക്ക് അവസരം നല്‍കുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.


Ismail Meladi
Ismail Meladi  

Related Articles

Next Story

Videos

Share it