തൊഴിലാളിക്ക് സൗജന്യ ഇന്‍ഷുറന്‍സ്: അറിയാം, ഇഡിഎല്‍ഐ പദ്ധതിയെ കുറിച്ച്

ശമ്പളക്കാരായ ആളുകളുടെ വിശ്വസനീയമായ നിക്ഷേപ പദ്ധതി എന്നതിലുപരി വേറെയും നിരവധി ഗുണങ്ങളുണ്ട് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് (EDLI) സ്‌കീം അതിലൊന്നാണ്. 7 ലക്ഷം രൂപ ആനൂകൂല്യം ലഭിക്കുന്ന ഉറപ്പായ ഇന്‍ഷുറന്‍സ് പദ്ധതിയാണത്. അതിനായി ഇപിഎഫ് എക്കൗണ്ട് ഉടമ പ്രത്യേകിച്ച് പ്രീമിയം അടക്കേണ്ടതില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ഇതാ ഈ പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം...

1. കൂടിയ ഇന്‍ഷുറന്‍സ് പരിരക്ഷ

ഇപിഎഫ് അംഗം സര്‍വീസിലിരിക്കെ മരണപ്പെട്ടാല്‍ നിയമപരമായ അനന്തരാവകാശിക്ക് ഏഴ് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് തുക ലഭിക്കും. മുമ്പ് 6 ലക്ഷം രൂപയായിരുന്നു. 2021 ഏപ്രിലില്‍ ആണ് ഏഴ് ലക്ഷമായി ഉയര്‍ത്തിയത്.

2. തൊഴിലാളിക്ക് സൗജന്യം

ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് തൊഴിലാളി പ്രത്യേകം പ്രീമിയം അടക്കേണ്ടതില്ല. തൊഴിലുടമയാണ് പ്രീമിയം അടക്കേണ്ടത്. പ്രതിമാസ ശമ്പളത്തിന്റെ 0.50 ശതമാനമാണ് പ്രീമിയം. പരമാവധി 15,000 രൂപയ്ക്കുള്ള പ്രീമിയമാണ് അടക്കേണ്ടത്. അതുകൊണ്ട് പരമാവധി അടയ്‌ക്കേണ്ടി വരിക 75 രൂപയാണ്.

3.ഓട്ടോ എന്റോള്‍മെന്റ്

ഇഡിഎല്‍ഐ സ്‌കീമില്‍ ഉള്‍പ്പെടുന്നതിനായി തൊഴിലാളി പ്രത്യേകിച്ച് രജിസ്റ്റര്‍ ചെയ്യേണ്ട കാര്യമില്ല. ഇപിഎഫ്ഒ അംഗമാകുന്നതിലൂടെ ഈ ഇന്‍ഷുറന്‍സ് സംരക്ഷണം സ്വാഭാവികമായി ലഭിക്കും.

4. നേരിട്ട് ബാങ്കിലേക്ക്

ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം മരണപ്പെട്ട തൊഴിലാളിയുടെ നോമിനിയുടെ ബാങ്ക് എ്ക്കൗണ്ടിലേക്കോ അതല്ലെങ്കില്‍ നിയമപരമായ അവകാശിയുടെ എക്കൗണ്ടിലേക്കോ നേരിട്ട് എത്തും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it