ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടിയേക്കും; വര്‍ധന ഇങ്ങനെ...

രണ്ടു ലക്ഷം കടന്ന് കോവിഡ് രോഗികളുള്ള എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയും ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രീമിയം തുക വര്‍ധിപ്പിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ആലോചിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വര്‍ധന നടപ്പിലാക്കിയേക്കും. 10-15 ശതമാനം വര്‍ധനയുണ്ടായേക്കാമെന്നാണ് കണക്കുകൂട്ടല്‍.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പ്രീമിയത്തില്‍ കാര്യമായ വര്‍ധനവ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വരുത്തിയിട്ടില്ല. വരുത്തിയവര്‍ തന്നെ ആഗോള കവറേജ് പോലുള്ള പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി അതിന്റെ തുക മാത്രമാണ് കൂട്ടിയിരുന്നത്. മാത്രമല്ല, മാനസിക രോഗങ്ങള്‍, ജനറ്റിക് രോഗങ്ങള്‍, ന്യൂറോ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്‌ക്കൊക്കെ ഇപ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നുമുണ്ട്.
കോവിഡ് വ്യാപനമാണ് പ്രീമിയം വര്‍ധിപ്പിക്കാനുള്ള പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലുള്ള പ്രധാന കാരണം. കോവിഡുമായി ബന്ധപ്പെട്ട് 14000 കോടി രൂപയുടെ ക്ലെയിമുകളാണ് വിവിധ കമ്പനികള്‍ക്ക് മുന്നിലുള്ളത്. 9000 കോടി രൂപയാണ് ഇതിനികം നല്‍കിയിരിക്കുന്നത്.
പ്രീമിയം വര്‍ധനയ്ക്ക് വേണ്ടി ഇന്‍ഷുറന്‍സ് കമ്പനികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഐആര്‍ഡിഎഐയുടെ അനുമതി ആവശ്യമാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it