കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം തന്നെ ഇന്ത്യക്കാര്‍ക്ക് പ്രധാനം
കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം നല്‍കുക എന്നതാണ് കോവിഡന് ശേഷം ഇന്ത്യക്കാര്‍ മുന്‍ഗണന നല്‍കുന്ന പ്രധാന ജീവിത ലക്ഷ്യമെന്ന് സര്‍വേ. 71 ശതമാനം പേരാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. അതിനാല്‍ ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഏറ്റവും നല്ല നിക്ഷേപമായി ഭൂരിപക്ഷം ഇന്ത്യക്കാരും കാണുന്നത് ലൈഫ് ഇന്‍ഷുറന്‍സിനെയാണ്.
ഇന്ത്യക്കാരുടെ ജീവിത ലക്ഷ്യങ്ങളെ കുറിച്ച് സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് നടത്തിയ 'ഇന്ത്യാസ് ലൈഫ് ഗോള്‍സ് സര്‍വേ 2023'-ന്റെ രണ്ടാം പതിപ്പിലാണ് ഈ കണ്ടെത്തല്‍.രാജ്യത്തെ 13 നഗരങ്ങളില്‍ നിന്നായി 22-55 വയസിനിടയിലുള്ള 1936 ആളുകള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.
ഇന്നത്തെ പ്രധാന ലക്ഷ്യങ്ങള്‍
റിട്ടയര്‍മെന്റ് ആസൂത്രണം, മെച്ചപ്പെട്ട ജീവിതശൈലി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ മികച്ച ജീവിത ലക്ഷ്യങ്ങളായി തുടരുന്നു. ജോലിയിലെ ഉയര്‍ച്ച, വിദേശ യാത്ര, പ്രായമായ മാതാപിതാക്കള്‍ക്ക് മതിയായ പരിചരണം ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളും ഇപ്പോള്‍ പ്രധാന ജീവിത ലക്ഷ്യങ്ങളായി ഉയര്‍ന്നുവരുന്നുണ്ടെന്നും സര്‍വേ പറയുന്നു. 2019 ല്‍ പ്രധാന ജീവിത ലക്ഷ്യങ്ങളുടെ എണ്ണം 5 ആയിരുന്നെങ്കില്‍ ഇന്നത് 11 ആണെന്ന് സര്‍വേ പറയുന്നു.
മറ്റ് ലക്ഷ്യങ്ങള്‍
സര്‍വേയില്‍ പങ്കെടുത്തവര്‍ക്കിടയില്‍ മികച്ച 5 ജീവിത ലക്ഷ്യങ്ങളില്‍ ഒന്ന്് ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരായിരിക്കുക എന്നതാണ്. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 2 മടങ്ങ് വര്‍ധനവുണ്ടായിട്ടുണ്ട്. പത്ത് ഇന്ത്യക്കാരില്‍ 8 പേര്‍ക്കും ജോലിയുമായി ബന്ധപ്പെട്ട ജീവിത ലക്ഷ്യങ്ങളുണ്ട്. ഉന്നത വിദ്യാഭ്യാസം നേടുക എന്നത് 4 ല്‍ 1 ഒരാളുടെ ജീവിത ലക്ഷ്യമാണെന്നും സര്‍വേ കാണിക്കുന്നു.
ജീവകാരുണ്യപ്രവര്‍ത്തനം ഇന്നത്തെ ജീവിതലക്ഷ്യങ്ങളിലൊന്നാണ്. ഇന്ത്യക്കാരുടെ ജീവിത ലക്ഷ്യങ്ങളില്‍ സ്വാധീനം ചെലുത്തുന്ന ഒന്നാണ് സോഷ്യല്‍ മീഡിയ. പുതിയ കാലത്തെ ആരോഗ്യം, യാത്ര, ജീവിതശൈലി ലക്ഷ്യങ്ങള്‍ എന്നിവയ്ക്ക് ഊര്‍ജം പകരുന്നതില്‍ സോഷ്യല്‍ മീഡിയയുടെ പ്രാധാന്യം 2 മടങ്ങ് വര്‍ധിച്ചു.