ഒരു കുടുംബത്തിനു മുഴുവന്‍ കോവിഡ് പോളിസി എടുക്കാന്‍ എത്ര ചെലവ് വരും?

കൊറോണ കവച്, കൊറോണ രക്ഷക് എന്നിങ്ങനെയുള്ള കോവിഡ് പോളിസികള്‍ ആണ് ഇപ്പോള്‍ വിപണിയില്‍ സുലഭമായുള്ളത്. ഇതില്‍ കൊറോണ കവച് പോളിസിയാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ കൂടുതലായി വിപണനം ചെയ്യുന്നത്. ഇതില്‍ തന്നെ വ്യക്തിഗത പോളിസി, കുടുംബാഗങ്ങളെ ഉള്‍പ്പെടുത്തിയുളള ഫ്ളോട്ടര്‍ പോളിസി എന്നിങ്ങനെ ലഭ്യമാണ്. കൊറോണ കവച് പോളിസിയില്‍ പ്രധാനമായും കവര്‍ ചെയ്യുന്നത് ആശുപത്രി ചികിത്സാ ചിലവുകള്‍, വീട്ടില്‍ കിടത്തിയുളള ചികിത്സാ ചിലവുകള്‍ (ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം രോഗിയെ ചികിത്സിക്കുന്നതിനുള്ള സര്‍ട്ടിഫിക്കേറ്റോടു കൂടി) എന്നിവയാണ്.

ചുരുങ്ങിയത് 24 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെ എങ്കിലും ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സിച്ചിരിക്കണം. അംഗീകൃത ആശുപത്രികളില്‍ നിന്ന് കോവിഡ് രോഗികള്‍ക്ക് നിര്‍ബന്ധമായും സൗജന്യ ചികിത്സ (പരമാവധി ഇന്‍ഷൂര്‍ ചെയ്ത തുക നല്‍കണമൊണ് വ്യവസ്ഥ). പോളിസിയില്‍ ചേര്‍ന്ന് ആദ്യത്തെ 15 ദിവസം കാത്തിരിപ്പ് കാലാവധിയാണ്.
പ്രീമിയം നിരക്കുകള്‍
ചുരുങ്ങിയത് 50,000 രൂപമുതല്‍ പരമാവധി 5 ലക്ഷം വരെയാണ് ഇന്‍ഷുര്‍ തുക. 25 വയസില്‍ താഴെ പ്രായമുള്ള ഒരാള്‍ക്ക് 50000 രൂപയുടെ പോളിസി എടുക്കാന്‍ വെറും 584 രൂപയാണ് വേണ്ടി വരുക. അഞ്ച് ലക്ഷം രൂപയാണെങ്കില്‍ 2488 രൂപയും. 50 വയസ്സുവരെയുള്ളവര്‍ക്ക് ഇത് 764 മുതല്‍ (50000) 3250 രൂപ വരെയാണ്. 65 വയസ്സുവരെ പ്രായമായാല്‍ 1357 രൂപ മുതല്‍ ഏറ്റവും ഉയര്‍ന്ന തുകയായ അഞ്ച് ലക്ഷത്തിന് 5770 രൂപ വരെ നല്‍കേണ്ടി വരും.
സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടേതാണെങ്കില്‍ 7747 രൂപ വരെ നല്‍കണം. 20 വയസ്സിനു താഴെയുള്ള
ഒരാള്‍ക്ക് 1410 രൂപ മാത്രമേ അഞ്ച് ലക്ഷം രൂപയ്ക്ക് ആകുകയുള്ളൂ. ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് രണ്ട് മുതിര്‍ന്നവര്‍ക്കും രണ്ട് കുട്ടികള്‍ക്കുമുള്‍പ്പെടെ രണ്ട് ലക്ഷം രൂപ വീതം ലഭിക്കാന്‍ പ്രീമിയം തുക 6500 രൂപ നിരക്കില്‍ (ഏകദേശം, കമ്പനികള്‍ അനുസരിച്ച് നേരിയ വ്യത്യാസങ്ങള്‍ വന്നേക്കാം) കൊറോണ കവച് ലഭ്യമാണ്.

കോവിഡ് പോളിസികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വീഡിയോ കാണാം.



Related Articles
Next Story
Videos
Share it