Begin typing your search above and press return to search.
സിം കാര്‍ഡ് പോര്‍ട്ട് ചെയ്യുന്നത് പോലെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയും പോര്‍ട്ട് ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എല്ലാ വ്യക്തികൾക്കും മറ്റ് നിക്ഷേപങ്ങൾ പോലെ സാമ്പത്തിക ഭദ്രതയ്ക്കും മികച്ച ജീവിതത്തിനുമായി ഇൻഷുറൻസ് പോളിസികൾ വളരെ പ്രധാനപ്പെട്ടതാണ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്. ഒരുപക്ഷെ നിങ്ങളില്‍ പലര്‍ക്കും നിലവിലുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി മതിയാകുന്നില്ല, കുറച്ചു കൂടുതല്‍ ആനുകൂല്യം ലഭിച്ചാല്‍ കൊള്ളാം എന്നൊക്കെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടാകാം.
ഈ അവസരത്തില്‍ ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റി നിങ്ങളെ സഹായിക്കും. നമ്മുടെ സിം കാര്‍ഡ് ഒക്കെ പോര്‍ട്ട് ചെയ്യും പോലെ തലവേദന കുറഞ്ഞ കാര്യമാണ് ഇതും. എന്നാല്‍ ഇന്‍ഷുറന്‍സ് പോര്‍ട്ട് ചെയ്യുമ്പോള്‍ സുപ്രധാനമായ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ നഷ്ടം തന്നെ വന്നേക്കാം.
എന്താണ് പോര്‍ട്ടബിലിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
നിലവിലുള്ള ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നു മറ്റു കമ്പനികളിലേയ്ക്കു പോളിസികള്‍ മാറ്റുന്നതിന് ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റി എന്നു പറയുന്നു.
ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ മറ്റു കമ്പനികളിലേക്കു പോളിസികള്‍ മാറ്റാന്‍ അപേക്ഷിക്കാവുന്ന ഫോമും ലഭ്യമാണ്. ഇതിനായി ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റി ഓപ്ഷനും വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
നിലവില്‍ പോളിസിയുള്ള കമ്പനി പോളിസി സംബന്ധമായ എല്ലാ വിവരങ്ങളും പോളിസി മാറ്റാന്‍ ഉദ്ദേശിക്കുന്ന കമ്പനിയ്ക്ക് ഏഴു ദിവസത്തിനുള്ളില്‍ നല്‍കിയിരിക്കണമെന്നാണു നിയമം.
നിലവില്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സില്‍ അംഗമായിട്ടുള്ള വ്യക്തികള്‍ക്ക് അതേ കമ്പനിയില്‍ തന്നെ വ്യക്തിഗത പോളിസികള്‍ ആക്കി മാറ്റുന്നതിനും പോര്‍ട്ടബിലിറ്റി സൗകര്യം ഉപയോഗിക്കാം.
ഒന്നിലധികം പോളിസികള്‍ എടുക്കാന്‍ വ്യക്തികള്‍ക്ക് തടസ്സമുണ്ടോ?
എന്നാല്‍ ഒരേ വ്യക്തിയ്ക്ക് ഒന്നിലധികം മെഡിക്കല്‍ പോളിസികള്‍ എടുക്കുന്നതിന് നിയമ തടസ്സമില്ല എന്നതാണ് വാസ്തവം. ഒന്നിലധികം പോളിസി ഉള്ളവര്‍ ഒരു കമ്പനിയില്‍ നിന്ന് മാത്രമായോ, ഒന്നിലധികം കമ്പനികളില്‍ നിന്ന് ഇഷ്ടമുള്ള അനുപാതത്തിലോ ക്ലെയിം ആവശ്യപ്പെടാം. ചികിത്സാ ചെലവ് ഒരു ഒറ്റ പോളിസിയുടെ പരിരക്ഷ പരിധിയ്ക്കുള്ളില്‍ വരുന്ന ഘട്ടങ്ങളില്‍ ആ പോളിസിയില്‍ നിന്ന് മാത്രമായി ക്ലെയിം വാങ്ങാം.
ഒന്നിലധികം കമ്പനിയില്‍ നിന്ന് ക്ലെയിം ചെയ്യാന്‍ ഉദ്ദേശിക്കുമ്പോള്‍ എല്ലാ കമ്പനികള്‍ക്കും അറിയിപ്പ് നല്‍കുകയും പ്രത്യേകം പ്രത്യേകം ക്ലെയിം ഫോമുകളും ആശുപത്രി രേഖകളും സമര്‍പ്പിക്കേണ്ടി വരും.
ഒരു കമ്പനിയില്‍ നിന്ന് ക്ലെയിം തുക ഭാഗികമായി വാങ്ങി സെറ്റില്‍മെന്റ് സര്‍ട്ടിഫിക്കറ്റ് കൂടി സമര്‍പ്പിച്ചാലേ മറ്റ് കമ്പനികള്‍ ബാക്കിയുള്ള ക്ലെയിം തുക നല്‍കുകയുള്ളൂ. പണം നല്‍കാതെയുള്ള ചികിത്സ സൗകര്യം അഥവാ ക്യാഷ്ലെസ് സംവിധാനം ഏതെങ്കിലും ഒരു ഒറ്റ പോളിസിയില്‍ നിന്നു മാത്രമേ ഒരു സമയം ഉപയോഗിക്കാനാകൂ.
എപ്പോഴാണ് പോര്‍ട്ടബിലിറ്റി ചെയ്യാനാകുന്നത് ?
പോര്‍ട്ടബിലിറ്റിക്കായി നിര്‍ദ്ദിഷ്ട ഫോമില്‍ പുതുതായി എടുക്കാന്‍ ഉദ്ദേശിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനിക്ക് അപേക്ഷ നല്‍കണം. ഇതോടൊപ്പം പുതുതായി എടുക്കാന്‍ ഉദ്ദേശിക്കുന്ന പോളിസിയുടെ അപേക്ഷാ ഫോമും, നിലവിലുള്ള മെഡിക്ലെയിം പോളിസിയുടെ ഫോട്ടോ കോപ്പിയും നല്‍കണം. പോളിസി കാലാവധി തീരുന്നതിന് 45 ദിവസം മുന്‍പായി ഇത് നല്‍കണം.
പോര്‍ട്ടബിലിറ്റി നടപടിക്രമങ്ങള്‍ എന്തെല്ലാമാണ് ?
നിലവിലുള്ള പോളിസിയുടെ ക്ലെയിം വിവരങ്ങള്‍, മുന്‍കാല ചരിത്രം എന്നിവ അപേക്ഷ നല്‍കിയ കമ്പനി നിലവിലുള്ള പോളിസി എടുത്ത കമ്പനിയുമായി ബന്ധപ്പെട്ട് അറിയണം. അതിന് രേഖാമൂലം മറുപടി ലഭിച്ച ഉടന്‍ തന്നെ പുതുതായി പോളിസി എടുക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനി അവരുടെ പ്രീമിയം നിരക്ക്, നിബന്ധനകള്‍ എന്നിവ ഉപഭോക്താവിനെ അറിയിക്കുന്നു.
ഉടനെ തന്നെ, നാം പ്രീമിയം അടച്ചാല്‍ കാലാവധി തീരുന്ന തീയതി മുതല്‍ പുതുക്കിയ പോളിസി തുടര്‍ച്ചയായി ആനുകൂല്യങ്ങളൊന്നും നഷ്ടപ്പെടാതെ ലഭിക്കുന്നു. ഇന്ത്യയില്‍ 23 ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായി 100 ഓളം പോളിസികള്‍ ഇന്ന് നിലവിലുണ്ട്.
പല പോളിസികളിലും ചികില്‍സാ ചിലവുകള്‍ക്ക് പരിധിയും അതുപോലെ പല ചികില്‍സകള്‍ക്കും സമയ പരിധികള്‍ നിശ്ചയിച്ചിട്ടുള്ളതും വ്യത്യാസമുണ്ട്. ഇവ നല്ലവണ്ണം പരിശോധിച്ച ശേഷം മാത്രമെ പോര്‍ട്ടബിലിറ്റി ചെയ്യാവൂ.
ഏതെല്ലാം പോളിസികള്‍ക്കാണ് പോര്‍ട്ടബിലിറ്റി സാധ്യമാകുന്നത് ?
ഗ്രൂപ്പ് മെഡിക്ലെയിം പോളിസിക്ക് പോര്‍ട്ടബിലിറ്റി ബാധകമല്ല. എന്നാല്‍ ഗ്രൂപ്പ് മെഡിക്ലെയിം പോളിസിയില്‍ ഫാമിലിയെ കവര്‍ ചെയ്തവര്‍ക്ക് പുതുതായി ഫാമിലി ഫ്ളോട്ടര്‍ മെഡിക്ലെയിം പോളിസിയിലേക്ക് മാറാന്‍ അവസരം നല്‍കുന്നുണ്ട്. ഇതിന് പുറമെ വ്യക്തിഗത പോളിസികള്‍, ഫാമിലി പോളിസികള്‍ എന്നിവയും മാറ്റാന്‍ അവസരമുണ്ട്.
പലപ്പോഴും ഗ്രൂപ്പ് മെഡിക്ലെയിം പോളിസികളില്‍ നിലവിലുള്ള അസുഖത്തിനും, പ്രസവ ചികില്‍സയ്ക്കും, പോളിസി വെയ്റ്റിങ്ങ് പിരീഡ് ഒഴിവാക്കിയും പോളിസികള്‍ നല്‍കാറുണ്ട്. എന്നാല്‍ വ്യക്തിഗത പോളിസികളിലും, ഫാമിലി ഫ്ളോട്ടറിലും ഇത്തരം ആനുകൂല്യങ്ങള്‍ സാധാരണയായി നല്‍കാറില്ല.
പോര്‍ട്ടബിലിറ്റിക്ക് ഒരുങ്ങും മുമ്പ് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍:
1. നിലവിലുള്ള പോളിസികളില്‍ നോ ക്ലെയിം ബോണസ് ഉള്‍പ്പെടെയുള്ള പരിരക്ഷത്തുക ലഭ്യമാക്കി കൊണ്ട് മാത്രമേ പോളിസി മാറ്റാവൂ.
2. നിലവിലുള്ള പോളിസി തീരുന്ന തീയതിയ്ക്ക് 45 ദിവസത്തിന് മുന്‍പ് പോളിസി മാറ്റാന്‍ ശ്രമിക്കുകയും നിലവിലുള്ള പോളിസി ലാപ്‌സ് ആകുന്നതിനുമുന്‍പു പുതിയ പോളിസി നിലവില്‍ വരുന്ന രീതിയില്‍ പോളിസി മാറ്റം നടത്താനും കഴിയണം.
3. പുതിയ കമ്പനിയുടെ നിബന്ധനകളും പഴയ കമ്പനിയുടെ നിബന്ധനകളും താരതമ്യം ചെയ്ത ശേഷം പ്രയോജനകരമാണെങ്കില്‍ മാത്രമേ പോളിസി മാറ്റാവൂ.
4. ഒരിക്കലും കമ്പനിയുടെ ഏജന്റ്, ഉദ്യോഗസ്ഥര്‍ എന്നിവരുമായുണ്ടാകുന്ന അഭിപ്രായ വ്യത്യാസം പോളിസികള്‍ മാറ്റാന്‍ കാരണമാക്കരുത്.
5. നിലവിലുള്ള പോളിസിയില്‍ തുടര്‍ച്ചയായി പൂര്‍ത്തിയാക്കിയ വര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ അസുഖങ്ങള്‍ക്ക് കാത്തിരിപ്പ് കാലാവധി ഇല്ലാതെ ലഭിക്കുന്ന പരിരക്ഷ പുതിയ പോളിസികളിലും ലഭിക്കുമെന്ന് ഉറപ്പാക്കണം.
6. ഇൻഷുറൻസ് പോർട്ട് ചെയ്യാൻ അധികമായി യാതൊരു ഫീസും വേണ്ടി വരുന്നില്ല.
7. മികച്ച പോളിസികൾക്ക് പ്രീമിയം കൂടുതൽ ആയിരിക്കാം, അതിനാൽ തന്നെ എല്ലാ kaaryangalu
വിവരങ്ങള്‍ : www.irdai.gov.in
Next Story
Videos