ഇന്‍ഷുറന്‍സ് നിരസിച്ചാല്‍ നടപടി; കോവിഡ് ചികിത്സ ഉറപ്പുവരുത്താന്‍ പുതിയ നിര്‍ദേശങ്ങളുമായി ഐആര്‍ഡിഎഐ

കോവിഡ് -19 അനുബന്ധ ക്ലെയിമുകള്‍ കൈകാര്യം ചെയ്യുന്നതിനായി ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ ഐആര്‍ഡിഎഐ പുതിയ നിര്‍ദേശങ്ങള്‍ നല്‍കി. കോവിഡ് -19 രോഗം മൂലം ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന ക്ലെയിമുകള്‍ ചില ഇന്‍ഷുറന്‍സ് സ്വീകരിക്കുന്നില്ലെന്ന് പരാതികള്‍ ശ്രദ്ധിക്കപ്പെട്ടതിനു പിന്നാലെയാണ് നിര്‍ദേശങ്ങളുമായി ഐആര്‍ഡിഎഐ തന്നെ രംഗത്തുവന്നിട്ടുള്ളത്.

വിവിധ ഇന്‍ഷുറന്‍സ് കവറേജുകള്‍ ഉള്ളവരില്‍ നിന്ന് യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ തന്നെ ഉയര്‍ന്ന ചാര്‍ജ് ഈടാക്കുന്നതായി ആശുപത്രികളെക്കുറിച്ചും പരാതി ലഭിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി, ഇന്‍ഷുറന്‍സ് കമ്പനികളും ആശുപത്രികളും അറിഞ്ഞിരിക്കാനുള്ള നിർദേശങ്ങളാണ് ഇവ. ഇന്‍ഷ്വര്‍ ചെയ്ത വ്യക്തികളും ഈ നിർദേശങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കോവിഡ് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുമ്പോൾ മുതൽ ഡിസ്ചാർജ് ആകും വരെ ഇൻഷുറൻസ് പിന്തുണ ലഭിക്കും. അതിനായി നിർദേശങ്ങൾ മനസിലാക്കൂ.
1. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട് ഒരു മണിക്കൂറിനകം പണരഹിതമായ ചികിത്സ ലഭിക്കുമോ എന്ന് ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചിരിക്കണം. അഡിമിഷനും ഡിസ്ചാര്‍ജും ന്യായമായ രീതിയില്‍ എന്ന് ഉറപ്പാക്കണം.
2. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിക്ക് കീഴിലുള്ള ''ക്യാഷ് ലെസ് ക്ലെയിം'' ആണെങ്കില്‍, ആശുപത്രികളുമായി നല്‍കിയ സേവന ലെവല്‍ കരാറുകള്‍ (എസ്എല്‍എ) അനുസരിച്ച് പണരഹിതമായ അടിസ്ഥാനത്തില്‍ അത്തരം ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നത് ഉറപ്പാക്കാന്‍ ഇന്‍ഷുറര്‍മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. സമ്മതിച്ച നിബന്ധനകളില്‍ നിന്ന് വ്യതിചലിക്കുന്ന ഏതെങ്കിലും നെറ്റ്വര്‍ക്ക് ആശുപത്രി അധികൃതര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാം.
3. ചികിത്സയ്ക്കായി ആശുപത്രികള്‍ അധിക ചാര്‍ജ് ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും ഇന്‍ഷുറര്‍മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്.
4. അധിക ചാര്‍ജ് ഈടാക്കുകയോ അല്ലെങ്കില്‍ പണരഹിതമായ സൗകര്യം നിഷേധിക്കുകയോ ചെയ്താല്‍ ഉടന്‍ പരാതിപ്പെടാം.
5. കോവിഡ് 19 ഉള്‍പ്പെടെ ഇന്‍ഷുറന്‍സ് പോളിസിയുടെ പരിധിയില്‍ വരുന്ന എല്ലാ ചികിത്സകള്‍ക്കും പോളിസി ഹോള്‍ഡര്‍മാര്‍ക്ക് പണരഹിതമായ ചികിത്സ നല്‍കാന്‍ നെറ്റ്വര്‍ക്ക് പ്രൊവൈഡര്‍ ആശുപത്രികളോട് ഐആര്‍ഡിഎഐ അഭ്യര്‍ത്ഥിക്കുന്നു. എല്ലാ ആശുപത്രികളിലും പ്രവേശനമോ ചികിത്സയോ കണക്കിലെടുത്ത് രോഗികളെ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ അല്ലെങ്കില്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടില്ലയോ അല്ലെങ്കില്‍ അവര്‍ പണം അടയ്ക്കുന്നുണ്ടോ ക്യാഷ്‌ലെസ് ആണെ എന്നിവ അനുസരിച്ച് വേര്‍തിരിവ് കാണിക്കാതെ ചികിത്സ നല്‍കണം. ഇതില്‍ പിഴവ് സംഭവിച്ചാല്‍ നടപടിയുണ്ടാകും.
6. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിക്ക് കീഴിലുള്ള റീഇംബേഴ്‌സ്‌മെന്റ് ക്ലെയിമുകള്‍ അതത് പോളിസി കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് വേഗത്തില്‍ പരിഹരിക്കപ്പെടും. എല്ലാ തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും (ടിപിഎ) ഉചിതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ഇന്‍ഷുറര്‍മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്.


Related Articles
Next Story
Videos
Share it