എല്‍ഐസി പ്രീമിയം യുപിഐ വഴി എളുപ്പത്തില്‍ അടയ്ക്കാം
ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാന്‍ പലപ്പോഴും ബാങ്കിലും എല്‍ഐസി ( LIC) ഓഫീസിലും കയറിയിറങ്ങേണ്ട സാഹചര്യമാണ് പലര്‍ക്കുമുള്ളത്. നാട്ടിന്‍പുറങ്ങളിലും മറ്റും ഏജന്റുമാര്‍ വഴിയാണ് പ്രീമിയം (LIC Premium)അടയ്ക്കല്‍ പൊതുവെ നടക്കാറുള്ളത്. ഇത്തരത്തില്‍ പണം അടയ്ക്കാന്‍ നിരവധി സമയം ചെലവഴിക്കേണ്ടി വരും.
ഇപ്പോള്‍ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസിന്റെ (UPI) വഴി എവിടെ നിന്ന് വേണമെങ്കിലും നിമിഷങ്ങള്‍കൊണ്ട് പണമടയ്ക്കാം. അതായത് പോളിസി ഉടമകള്‍ക്ക് ബാങ്കിലോ എല്‍ഐസി ഓഫീസിലോ പോകാതെ തന്നെ എവിടെയിരുന്നും പ്രീമിയം അടയ്ക്കാനാകും.
പേടിഎം, ഫോണ്‍ പേ, ഗൂഗിള്‍ പേ തുടങ്ങിയ പേയ്മെന്റ് ആപ്പുകള്‍ ഉപയോഗിച്ച് ഈ സേവനം ഉപയോഗിക്കാം. ഉദാഹരണത്തിന്, ഫോണ്‍ പേ വഴി നിങ്ങളുടെ എല്‍ഐസി സബ്സ്‌ക്രിപ്ഷന്‍ അടയ്ക്കുന്നതിന് നിങ്ങള്‍ക്ക് ഈ എളുപ്പഘട്ടങ്ങള്‍ പാലിച്ചാല്‍ മതി :
1. Phone Pe ആപ്പിലെ പേമെന്റ് ഓപ്ഷന്‍ തുറക്കുക
2. നിങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാന്‍ ഇതിലുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
3. എല്‍ഐസി പ്രീമിയം ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
4. നിങ്ങളുടെ എല്‍ഐസി നമ്പറും ഇമെയില്‍ വിലാസവും നല്‍കുക, തുടര്‍ന്ന് സ്ഥിരീകരിക്കുക, 'Confirm' ബട്ടണ്‍ അമര്‍ത്തുക.
5. നിങ്ങളുടെ ഇഷ്ടപ്പെട്ട പേയ്മെന്റ് രീതി തിരഞ്ഞെടുത്ത് നിങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കുക.
6. നിങ്ങള്‍ക്ക് ഇഷ്യൂ ചെയ്ത ഒടിപി നല്‍കി കഴിഞ്ഞാല്‍ നിങ്ങളുടെ എല്‍ഐസി പ്രീമിയം നിക്ഷേപിക്കും.
വാട്സ്ആപ് വഴി പ്രീമിയം അടയ്ക്കാൻ
ഗൂഗ്ള്‍ പേ വഴിയും ഇത്തരത്തില്‍ തന്നെ പ്രീമിയം അടയ്ക്കാം.
ബാങ്ക് അക്കൗണ്ടിലേക്ക് സ്ഥിരമായി വരുമാനമെത്തുന്നയാളാണെങ്കില്‍ ഓട്ടോ ഡെബിറ്റിന് അപേക്ഷിക്കാം.