90 ദിവസം കഴിഞ്ഞാല്‍ നിലവിലുള്ള രോഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ്; പദ്ധതികളുമായി മണിപ്പാല്‍ സിഗ്ന
കേരളത്തിലെ ഇന്‍ഷുറന്‍സ് മേഖലയില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ മണിപ്പാല്‍ ഹോസ്പ്റ്റല്‍സും അമേരിക്കന്‍ ഇന്‍ഷുറന്‍സ് കമ്പനിയായ സിഗ്നയുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭം മണിപ്പാല്‍ സിഗ്ന. ദക്ഷിണേന്ത്യന്‍ മേഖലയില്‍ നിലവില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനി കേരളത്തില്‍ വിവിധ ഇന്‍ഷുറന്‍സ് പോളിസികള്‍ അവതരിപ്പിച്ചു.
കേരളത്തിൽ 350 ആശുപത്രികളിൽ കാഷ് ലെസ് സേവനം ഉൾപ്പെടെ ഇൻഷുറൻസ് കമ്പനിക്ക് സാന്നിധ്യമുണ്ടെന്ന് സോണല്‍ ഹെഡ് (ദക്ഷിണേന്ത്യ) ധര്‍വേസ് മുഹമ്മദ് വിശദമാക്കി.
ജിയോജിത്ത് ഫൈനാന്‍ഷ്യല്‍ സര്‍വീസസും സൗത്ത് ഇന്ത്യന്‍ ബാങ്കും മറ്റ് കോര്‍പറേറ്റ് ഏജന്‍സികളായ യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഡിബിഎസ് ബാങ്ക് എന്നിവര്‍ക്കൊപ്പമാകും മണിപാല്‍ സിഗ്‌നയുടെ പ്രവര്‍ത്തനം. ഉപയോക്താക്കള്‍ക്ക് ഇവരുടെ ശാഖകളിലൂടെ സേവനങ്ങള്‍ തേടാനാവും. ഇതോടൊപ്പം ഡിജിറ്റലായും മണിപ്പാല്‍ സിഗ്നയുടെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ വെബ്‌സൈറ്റും ആപ്പും സജ്ജമാണ്.
കേരളത്തിലെ പ്രമുഖ ആശുപത്രികള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ മണിപ്പാല്‍ സിഗ്നയ്ക്ക് 3,300 ഓളം ആശുപത്രികളില്‍ സേവനം ലഭ്യമായിട്ടുണ്ടെന്ന് മണിപ്പാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫിസര്‍ സപ്ന ദേശായി പറഞ്ഞു.
കാത്തിരിപ്പ് കാലാവധി മൂന്നു മാസം
നിലവിലുള്ള രോഗങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭിക്കില്ല എന്നുള്ളതാണ് പല ഇന്‍ഷുറന്‍സ് പോളിസികളുടെയും പോരായ്മ. എന്നാല്‍ മൂന്നു മാസം കഴിഞ്ഞാല്‍, അതായത് 91ാം ദിവസം മുതല്‍ മണിപ്പാല്‍ സിഗ്നയുടെ ഇന്‍ഷുറന്‍സ് നിലവിലുള്ള രോഗങ്ങളെയും കവര്‍ ചെയ്യുന്നതാണ്.
മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പ്രൈം സീനിയര്‍ പ്ലാന്‍ വഴി വൈദ്യ പരിശോധനയില്ലാതെ പദ്ധതിയുടെ ഭാഗമാകാമെന്നും അവര്‍ക്കും മൂന്നു മാസം മുതല്‍ ക്യാന്‍സറും ഹൃദ്രോഗവുമുള്‍പ്പെടുന്ന എല്ലാ രോഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് മണിപ്പാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഹെഡ് ഓഫ് പ്രൊഡക്ട്‌സ് ആഷിഷ് യാദവ് അറിയിച്ചു. മൂന്നു കോടി രൂപ വരെ പരിരക്ഷ ലഭിക്കും.
ലൈഫ്‌ടൈം ഹെല്‍ത്ത് എന്ന പോളിസി വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്തിട്ടുള്ളതാണ്. ഈ പോളിസിയിലൂടെ 50 ലക്ഷം രൂപ മുതല്‍ മൂന്നു കോടി രൂപ വരെയുള്ള പരിരക്ഷനേടാം. വിദേശ രാജ്യങ്ങളിലെ ആശുപത്രികളിലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്നതിനാല്‍ പ്രവാസികള്‍ക്ക് ലൈഫ്‌ടൈം ഹെല്‍ത്ത് പ്ലാന്‍ തെരഞ്ഞെടുത്ത് നാട്ടിലുള്ള ബന്ധുക്കള്‍ക്കും വിദേശത്തുള്ളവര്‍ക്കും ഒരു പോലെ ചികിത്സ തേടാം.
പ്രോ ഹെല്‍ത്ത് പ്ലാന്‍
പ്രമേഹം, അമിതവണ്ണവും അനുബന്ധ രോഗങ്ങളും, ആസ്ത്മ, രക്ത സമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയവയ്ക്ക് പ്രോഹെല്‍ത്ത് പ്ലാന്‍ പരിരക്ഷ നല്‍കുന്നു. കാഷ് ലെസ് ഒപിഡിസേവനം മണിപ്പാല്‍ സിഗ്‌ന പ്രോ ഹെല്‍ത്ത് പ്രൈമില്‍ ലഭ്യമാണ്.
ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, നിര്‍ദ്ദിഷ്ട രോഗപരിശോധനകള്‍, ഫാര്‍മസി ചെലവുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ നോണ്‍ മെഡിക്കല്‍ ചെലവുകള്‍ക്കും പരിരക്ഷ നല്‍കുന്നുണ്ട്. ഗ്ലൗസ്, സിറിഞ്ച്, നീഡില്‍, സ്റ്റിച്ചിംഗ് നൂല്‍, രോഗിയുടെ ഡയറ്റ് ഫുഡ്, ബാന്‍ഡേജ് പോലുള്ളവയാണ് നോണ്‍ മെഡിക്കല്‍ ചെലവുകളില്‍ വരുന്നത്. ഇന്‍ഷുറന്‍സ് പ്രീമിയത്തിനൊപ്പം 500 രൂപ നല്‍കി പരിധിയില്ലാതെ നോണ്‍ മെഡിക്കല്‍ സേവനങ്ങള്‍ ക്യാഷ് ലെസ് ആക്കാം.