Begin typing your search above and press return to search.
നവി ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് കേരളത്തില്‍ 35% പ്രതിമാസ വളര്‍ച്ച
നവി ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് ചുരുങ്ങിയ കാലത്തിനിടെ കേരളത്തില്‍ 35% പ്രതിമാസ ബിസിനസ് വളര്‍ച്ച. ഫ്ളിപ്കാര്‍ട് സ്ഥാപകന്‍ സച്ചിന്‍ ബന്‍സാലും അങ്കിത് അഗര്‍വാളും ചേര്‍ന്ന് ബംഗളൂരു ആസ്ഥാനമായി തുടക്കമിട്ട നവിയുടെ തീര്‍ത്തും പേപ്പര്‍രഹിതവും ഡിജിറ്റലും ആപ്-അധിഷ്ഠിതവുമായ മാതൃകയ്ക്ക് കേരളീയര്‍ മികച്ച പ്രതികരണമാണ് നല്‍കുന്നതെന്ന് കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
അമൃത ഹോസ്പിറ്റല്‍ മുതല്‍ പന്തളത്തെ പ്രണവം ഹോസ്പിറ്റല്‍ വരെ 14 ജില്ലയിലായി 350 ആശുപത്രികളില്‍ സേവനം ലഭ്യമായതിനാല്‍ കമ്പനിയുടെ പ്രധാന വിപണികളിലൊന്നായി കേരളം മാറി. രാജ്യത്തെ ഒട്ടാകെയുള്ള ബിസിനസ്സിന്റെ 10% വരും കേരളത്തിലെ ബിസിനസ്. എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളാണ് ബിസിനസ്സില്‍ മുന്നില്‍. പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ ദേശീയതലത്തില്‍ 130% ആണ് കമ്പനിയുടെ മാസം തോറുമുള്ള വളര്‍ച്ച.
നവി ഹെല്‍ത്തിന്റെ ആപ്പ് വഴിയാണ് ഉപയോക്താക്കള്‍ നവിയുടെ പോളിസി എടുക്കുന്നത്. പ്രീമിയം അടയ്ക്കാന്‍ ഇഎംഐ വന്നതും വിപണിയുടെ താഴെത്തട്ടിലുള്ള ഉപയോക്താക്കളെയും നവിയിലേയ്ക്ക് ആകര്‍ഷിക്കുന്നു. 241 രൂപ മുതലാണ് തുടങ്ങുന്ന മാസം തോറുമുള്ള പ്രീമിയം നിരക്കുകള്‍. 95% ഉപയോക്താക്കളും മാസം തോറുമാണ് പ്രീമിയം അടയ്ക്കുന്നത്.
വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും 2 ലക്ഷം മുതല്‍ 1 കോടി വരെ കവറേജ് നല്‍കുന്ന പ്ലാനുകളാണ് ഇപ്പോള്‍ നല്‍കുന്നതെന്നും വാര്‍ത്താക്കുറിപ്പ് പറഞ്ഞു. ക്യാഷ്ലെസ് ക്ലെയിമുകള്‍ക്കു പുറമെ ഓരോ ക്ലെയിമിനും ക്ലെയിം പൂര്‍ത്തിയാക്കുന്നതിനിടെ ഓരോ ക്ലെയിമിനും ഒരു ക്ലെയിംസ് റിലേഷന്‍ഷിപ്പ് മാനേജരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. ഈ രംഗത്തെ ഉയര്‍ന്ന ക്ലെയിം സെറ്റ്ല്‍മെന്റ് അനുപാതമായ 95% ആണ് നവിയുടേതെന്നും വാര്‍ത്താക്കുറിപ്പ് പറഞ്ഞു.
വരിക്കാര്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍, ഒരാള്‍ കിടക്കുന്ന മുറികള്‍ക്ക് വാടക പരിധിയില്ല, എത്ര തവണ വേണമെങ്കിലും ക്ലെയിമുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുന്ന ഓട്ടോമാറ്റിക് റെസ്റ്റെറേഷന്‍ തുടങ്ങിയവയാണ് നവിയുടെ മറ്റ് സവിശേഷതകള്‍. 40 വയസ്സിനു താഴെയുള്ളവര്‍ക്ക് അപകടം പറ്റിയാല്‍ ഇന്‍ഷുര്‍ ചെയ്ത തുകയുടെ ഇരട്ടിയും വാഗ്ദാനം ചെയ്യുന്നതായി നവി ജനറല്‍ ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ രാമചന്ദ്ര പണ്ഡിറ്റ് പറഞ്ഞു.
(Press release made )
Next Story
Videos