പോസ്റ്റ് ഓഫീസിലൂടെ 399 രൂപയ്ക്ക് ഇന്‍ഷുറന്‍സ് സ്വന്തമാക്കാം

പോസ്റ്റ്ഓഫീസ് പേയ്‌മെന്റ് ബാങ്കിലൂടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ഇനി കുറഞ്ഞ ചെലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ. 399 രൂപ ഇന്‍ഷുറന്‍സ് പ്രീമിയം തുകയും 200 രൂപ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസും നല്‍കി അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ നിന്ന് ഇന്‍ഷുറന്‍സ് സ്വന്തമാക്കാം.

ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പോളിസി പേയ്‌മെന്റ് ബാങ്കിന് കീഴിലുള്ള മികച്ച ഇന്‍ഷുറന്‍സ് പദ്ധതിയാണ് . നേരിട്ടോ അല്ലാതെയോ ഉള്ള അപകടത്തിലൂടെ ഇന്‍ഷുറന്‍സ് ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ വരെ ലഭിക്കും.

10 ലക്ഷം രൂപ ഇന്‍ഷുറന്‍സ്

ഒരു അപകടത്തിലൂടെ ശാശ്വത, ഭാഗിക അംഗവൈകല്യം സംഭവിച്ചാലും പോളിസി ഉടമകള്‍ക്ക് 10 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇടയുണ്ട്. അംഗവൈകല്യവും പക്ഷാഘാതവും സംഭവിച്ചാലും ഇതേ തുക ലഭിക്കും. അപകടത്തില്‍പെട്ട് കിടത്തി ചികിത്സിക്കുന്ന രോഗികള്‍ക്ക് 60,000 രൂപ വരെ നല്‍കും. കിടത്തി ചികിത്സിക്കേണ്ടതില്ലാത്ത രോഗികള്‍ക്ക് 30,000 രൂപ വരെ ലഭിക്കും.

ആശുപത്രി ചെലവ്

ആശുപത്രിവാസത്തിന് അലവന്‍സായി 10 ദിവസം വരെ പ്രതിദിനം 1000 രൂപ വരെ ലഭിക്കും. അപടത്തില്‍ മരണമടയുന്ന കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യമായി ഒരു ലക്ഷം രൂപ വരെ ലഭിക്കും. ഒരു വര്‍ഷത്തെ പോളിസി തുക 399 രൂപയാണ്. 200 രൂപയാണ് സര്‍വീസ് ചാര്‍ജായി അടയ്‌ക്കേണ്ടത്. നോമിനിയുടെ പേരും ജനനത്തീയതിയും സമര്‍പ്പിക്കണം.

വിദ്യാഭ്യാസ സഹായം

അപകടത്തില്‍ മരണമടഞ്ഞ ആളുടെ മൃതദേഹം സംസ്‌കരിക്കാനുള്ള ചെലവായി 5,000 രൂപ നല്‍കും. മൃതദേഹം കൊണ്ടുപോകുന്നതിനുള്ള വാഹന ചെലവായി 25,000 രൂപയും ലഭിക്കും. അപകടമരണം സംഭവിച്ച വ്യക്തിയുടെ മക്കള്‍ക്ക് (രണ്ട് മക്കള്‍ വരെ) ഒരു ലക്ഷം രൂപ വിദ്യാഭ്യാസ സഹായം ലഭിക്കും.

പദ്ധതിയില്‍ അംഗമാകാന്‍

പ്രായപൂര്‍ത്തിയായ, ആധാര്‍ കാര്‍ഡുള്ള ആര്‍ക്കും പദ്ധതിയില്‍ അഗമാകാം. 65 വയസ് വരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാമെന്നാണ് നിയമം. പോളിസി കാലാവധി ഒരു വര്‍ഷമാണ്. ഇന്ത്യ പോസ്റ്റ് പെയ്മന്റ് ബാങ്ക് ഉപഭോക്താക്കള്‍ക്കാണ് പോളിസി ലഭ്യമാകുന്നത്. അതിനാല്‍ തന്നെ പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ അക്കൗണ്ടുണ്ടായിരിക്കണം.

ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, ആക്റ്റീവ് ആയ ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ (മൊബൈല്‍ നമ്പറില്‍ ഒറ്റിപി ലഭ്യമാകും) എന്നിവ വേണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it