വാഹന ഇന്‍ഷുറന്‍സ്; മടി കാണിച്ചാല്‍ നഷ്ടം നിങ്ങള്‍ക്കാണേ, വെള്ളപ്പൊക്കത്തിനും കിട്ടും ഇന്‍ഷുറന്‍സ് പരിരക്ഷ

പോളിസി പുതുക്കുമ്പോള്‍ പ്രീമിയത്തില്‍ ഇളവ് അനുവദിക്കും. ഒരുവാഹനം ഇന്‍ഷൂര്‍ ചെയ്ത് ആദ്യവര്‍ഷം ക്ലെയിം ഒന്നും ഉണ്ടായില്ല

എന്നുണ്ടെങ്കില്‍ വാഹനത്തിന്റെ വിലയെ അടിസ്ഥാനപ്പെടുത്തി നിശ്ചയിച്ച പ്രീമിയത്തില്‍ 20% കിഴിവ് പോളിസി പുതുക്കുമ്പോള്‍ ലഭിക്കുന്നതാണ്. ഇത് രണ്ടാം വര്‍ഷത്തില്‍ 25%വും, മൂന്നാം വര്‍ഷത്തില്‍ 35%വും, നാലാം വര്‍ഷത്തില്‍ 45%വും, അഞ്ചാം വര്‍ഷത്തില്‍ 50%വും ആയിരിക്കും.
ഒരു കമ്പനിയില്‍നിന്നും എടുത്ത പോളിസി മറ്റൊരു കമ്പനിയില്‍ പൂതുക്കുവാന്‍ തീരുമാനിച്ചാല്‍, നോക്കെയിം ബോണസ് നിലവില്‍ ഉണ്ടെങ്കില്‍ അതിന്റെ ആനുകൂല്യവും ലഭ്യമാക്കാവുന്നതാണ്. ഇങ്ങനെ തുടര്‍ച്ചയായി കൂടുതല്‍ വര്‍ഷങ്ങള്‍ ക്ലെയിം ഒന്നും വരാതിരുന്നാല്‍ അതനുസരിച്ച് പ്രീമിയത്തിലെ ഇളവും വര്‍ധിക്കുന്നതാണ്. എങ്കിലും ഇളവ് പരമാവധി 50% വരെയാണ്.
നിലവിലുള്ള പോളിസിയുടെ കാലാവധി തീരുന്ന തീയതിക്കു ശേഷം തൊണ്ണൂറ് ദിവസത്തിനുള്ളില്‍ പുതുക്കുകയാണെങ്കില്‍ ബോണസിന് അര്‍ഹതയുണ്ടായിരിക്കും. താല്‍പര്യമുള്ള ഏതു ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും പോളിസി വാങ്ങാവുന്നതാണ്. ഈ ആനുകൂല്യം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുകയും ചെയ്യാം. നിലവിലുള്ള വാഹനത്തിന്റെ നോക്ലെയിം ബോണസ് പുതുതായി വാങ്ങാന്‍ ഉദ്ദേശിക്കുന്ന വാഹനത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയാണെങ്കിലും പ്രീമിയത്തില്‍ വമ്പിച്ച ഇളവ് ലഭ്യമായിരിക്കും
വാഹനാപകടം സംഭവിച്ചാല്‍
വാഹനാപകടത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ചാണ് നടപടിക്രമങ്ങള്‍ തീരുമാനിക്കേണ്ടത്. വാഹനങ്ങള്‍ കൂട്ടിയിടിച്ച് ജീവഹാനി സംഭവിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കണം. അപകടം ഗുരുതരമാണെങ്കില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വാഹനം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. മോട്ടോര്‍വാഹന അപകട കേസുകള്‍ (11.2) ഉണ്ടാവാനിടയുള്ള എല്ലാ അപകടങ്ങള്‍ക്കും പോലീസ് സ്റ്റേഷനില്‍ നിന്നും എഫ്.ഐ.ആര്‍. വാങ്ങിയിരിക്കണം.
ഗുരുതരമല്ലാത്ത അപകടങ്ങളില്‍ ജി.ഡി.ആര്‍. (ജനറല്‍ ഡയറിറിപ്പോര്‍ട്ട്്) മാത്രംമതി. റോഡില്‍ വെച്ചാണ് അപകടം ഉണ്ടാകുന്നതെങ്കില്‍ വാഹനത്തിന് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കേണ്ടതാണ്. വാഹനം ഇന്‍ഷുര്‍ ചെയ്ത കമ്പനിയെ/പ്രതിനിധിയെ വിശദവിവരങ്ങള്‍ രേഖാമൂലം അറിയിക്കേണ്ടതാണ്. അപകടം നടന്ന ഉടനെ, അതിന്റെ പരമാവധി ചിത്രങ്ങള്‍ / വീഡിയോകള്‍ പകര്‍ത്തുന്നത് ക്ലെയിം തീര്‍പ്പാക്കാന്‍ സഹായകരമായിരിക്കും.
അപകടം പറ്റിയ വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ട സാഹചര്യവും വന്നേക്കാം. അപകടസ്ഥലത്തെ പരിശോധനകള്‍ക്കു ശേഷം സര്‍വ്വെ ചെയ്യാനായി വാഹനം അംഗീകൃത വര്‍ക്ക്‌ഷോപ്പിലേക്ക് മാറ്റേണ്ടതാണ്. വാഹനം ഓടിച്ചുകൊണ്ടുപോകുവാന്‍ പറ്റാത്ത അവസ്ഥയിലാണെങ്കില്‍ മറ്റു വാഹനങ്ങളില്‍ കയറ്റിയോ, കെട്ടിവലിച്ച് വേറൊരു വാഹനത്തിന്റെ സഹായത്തോടുകൂടിയോ ഗാരേജിലേക്ക് എത്തിക്കേണ്ടതാണ്.
ഗാരേജില്‍നിന്നും വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കിവെക്കണം. ക്ലെയിംഫോം പൂരിപ്പിച്ച് വാഹനത്തിന്റെ രജിസ്ട്രേഷന്‍, പെര്‍മിറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ടാക്‌സ് റസീറ്റ്, വാഹനം ഓടിച്ച ആളിന്റെ ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ കോപ്പിയും, പോലീസ് എഫ്.ഐ.ആര്‍, സര്‍വീസ് (റിപ്പയര്‍) ചെയ്യാനുള്ള എസ്റ്റിമേറ്റ് എന്നിവയും കൂടി ഗാരേജില്‍ ഏല്‍പ്പിക്കുകയോ സര്‍വ്വേയര്‍ക്ക് കൈമാറുകയോ ചെയുണം. സര്‍വ്വേ കഴിഞ്ഞാല്‍ ഗാരേജിലെ വര്‍ക്സ് മാനേജരുടെ അനുമതിയോടുകൂടി വാഹനം റിപ്പയര്‍ ചെയ്യുകയും മാറ്റിയ സാധനങ്ങളുടെ ബില്ലും, ലേബര്‍ ചാര്‍ജ്ജും നല്‍കി വാഹന ഉടമക്ക് വാഹനം കൈമാറുകയുമാണ് പതിവ്.
സര്‍വ്വെയര്‍ തയ്യാറാക്കുന്ന സര്‍വ്വെ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി വാഹന ഉടമക്ക് നല്‍കണമെന്നാണ് ഐ.ആര്‍.ഡി.എ. നിയമം. ക്ലെയിമിന്റെ അന്തിമ തീരുമാനമെടുക്കുന്നതിനു മുന്‍പായി വാഹന ഉടമയും, സര്‍വെയറും ഒരു ധാരണയില്‍ എത്തേണ്ടതാണ്. എങ്കില്‍ മാത്രമേ ക്ലെയിമുകളില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റെ യഥാര്‍ത്ഥ കാര്യകാരണങ്ങള്‍ ഉപഭോക്താവിന് ബോധ്യപ്പെടുത്താന്‍ കഴിയുകയുള്ളു.
ക്ലെയിമുകളുടെ കാര്യത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്. ഇപ്പോള്‍ മിക്ക കമ്പനികളും ക്രെഡിറ്റ് ബില്ലും, ലേബര്‍ ചാര്‍ജ്ജും മറ്റു കിഴിവുകളും കഴിഞ്ഞ് നേരിട്ട് വര്‍ക്ക്‌ഷോപ്പിലേക്ക് ക്ലെയിം തുക നല്‍കുന്നുണ്ട്. ഇതിനെ കാഷ്‌ലെസ്സ് സെറ്റില്‍മെന്റ് എന്നു പറയുന്നു. ഇന്ന് മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും, ഗാരേജുകളും കാഷ്‌ലെസ്സ് സൌകര്യം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.
വാഹനം കളവുപോയാല്‍
വാഹനം കളവുപോയാല്‍, ആദ്യം ചെയ്യേണ്ടത് പോലീസിലും പിന്നീട് ഇന്‍ഷുറന്‍സ് കമ്പനിയിലും വിവരം അറിയിക്കുക എന്നതാണ്.
ക്ലെയിം ഫോം, വാഹന അനുബന്ധ രേഖകള്‍ എന്നിവ പോലീസില്‍ ഹാജരാക്കുകയും വേണം. കേസ് അന്വേഷിച്ച് വാഹനം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ തദ്ദേശ പോലീസ്സ് റ്റേഷനില്‍ നിന്നും നോണ്‍ ട്രേസ്ബിള്‍ സര്‍ട്ടിഫിക്കറ്റ് ആറു മാസം കഴിഞ്ഞാല്‍ പോളിസി ഉടമസ്ഥന്‍ നല്‍കണമെന്നാണ് വ്യവസ്ഥ.
വാഹനത്തിന്റെ അനുബന്ധ രേഖകള്‍, ക്ലെയിം ഫോം, നോണ്‍ ട്രെയ്സബിള്‍ സര്‍ട്ടിഫിക്കറ്റ്, ഒറിജിനല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ടാക്സ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, വാഹനത്തിന്റെ താക്കോല്‍ എന്നിവ ഇന്‍ഷുറന്‍സ് കമ്പനിക്ക് ലഭ്യമായാല്‍ ക്ലെയിം തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.
ഭാവിയില്‍ ഈ കളവുപോയ സാധനം കണ്ടെടുക്കാന്‍ കഴിഞ്ഞാല്‍, അതിന്റെ യഥാര്‍ത്ഥ അവകാശിയായിരുന്ന പോളിസി ഉടമക്ക് കളവുപോയ സാധനം (വാഹനം) ലഭ്യമാവുന്നില്ല. കാരണം ഒരിക്കല്‍ ക്ലെയിം തീര്‍പ്പാക്കി നഷ്ടപരിഹാരം ലഭിച്ചാല്‍, നഷ്ടപരിഹാരം നല്‍കിയ ഇന്‍ഷുറന്‍സ് കമ്പനിക്കാണ് അതിന്റെ ഉടമസ്ഥാവകാശം. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനി, വാഹന ഉടമയില്‍ നിന്ന് സബ്രോഗേഷന്‍ ലെറ്റര്‍(Subrogation) എന്ന രേഖയില്‍ സമ്മതപ്രതം ഒപ്പിട്ടു വാങ്ങുന്നതാണ്. മേല്‍ കാണിച്ച രണ്ടു സാഹചര്യത്തിലും വാഹനം യഥാര്‍ത്ഥ വിലയ്ക്ക് (ഇന്‍ഷുര്‍ഡ് ഡിക്ടയേഡ് വാല്യു) ഇന്‍ഷൂര്‍ ചെയ്തിരിക്കണം.
മൂല്യശോഷണവും ക്ലെയ്മും
വാഹന ഇന്‍ഷുറന്‍സില്‍ ഉപഭോക്താക്കള്‍ക്കുള്ള വലിയ പരാതി വാഹനത്തിന് അപകടം സംഭവിച്ച് റിപ്പയര്‍ ചെയ്താല്‍ മുഴുവന്‍ തുകയും ലഭ്യമാവുന്നില്ല എന്നതാണ്. ഇതിനുള്ള പ്രധാന കാരണം വാഹനം ഉപയോഗിക്കുമ്പോള്‍ ലോഹഭാഗങ്ങള്‍ക്കുണ്ടാകുന്ന മൂല്യ ശോഷണം, പ്ലാസ്റ്റിക്, ഫൈബര്‍, റബ്ബര്‍, ബാറ്ററി എന്നിവക്ക് സംഭവിക്കുന്ന അധികരിച്ച മൂല്യശോഷണം എന്നിവയാണ്. കൂടാതെ വാഹനാപകടം സംഭവിച്ച ശേഷം വാഹനത്തില്‍ നിന്നും പലപ്പോഴും സാധന സ്ര്രാമികള്‍ മോഷണം പോവുന്നതും പതിവാണ്. ഈ പോളിസി പ്രകാരം ഇന്‍ഷുര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് അപകടം സംഭവിച്ചാല്‍ സ്പെയര്‍ പാര്‍ട്സുകള്‍ക്ക് മൂല്യശോഷണം കണക്കാക്കുന്നില്ല. ഇതിനായി വാഹനത്തിന്റെ (തേര്‍ഡ് പാര്‍ട്ടി പ്രീമിയം ഒഴികെ) അടിസ്ഥാന പ്രീമിയത്തില്‍ 15% മുതല്‍ 40% വരെ അധിക പ്രീമിയം അടച്ചാല്‍ മതിയാകും.
പുതിയ വാഹനത്തിന് 15% വും ആറുമാസം മുതല്‍ രണ്ട് വര്‍ഷം വരെ പഴക്കമുള്ള വാഹനത്തിന് 25% വും, രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ പഴക്കമുള്ള വാഹനത്തിന് 35%വും അഞ്ചു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ പഴക്കമുള്ള വാഹനത്തിന് 40%വും പ്രീമിയം അടച്ചാല്‍ മതിയാകും. ഇതിനു പുറമെ നിലവിലുള്ള പോളിസി പുതുക്കുമ്പോള്‍ 5% ഡിസ്‌കൗണ്ടും ലഭ്യമാക്കാം.
സ്വകാര്യ വാഹനങ്ങളില്‍ നിന്ന് ഉടമസ്ഥന്റെ വ്യക്തിഗത സാധനസാമഗ്രികള്‍ കളവുപോയാല്‍ 5000 മുതല്‍ 10000 രൂപ വരെ ക്ലെയിം ലഭിക്കുന്നതിനുള്ള റിസ്‌ക് കവറും ഇപ്പോള്‍ ലഭ്യമാണ്. ഇതിനായി 400/650 രൂപ വാര്‍ഷിക പ്രീമിയം അടച്ചാല്‍ മതി. ക്ലെയിം ലഭിക്കുന്നതിനായി പോലീസ് റിപ്പോര്‍ട്ട് ആവശ്യമായി വരുന്നതാണ്.
ഒരു പാക്കേജ് പോളിസി എടുക്കുന്ന വാഹന ഉടമയ്ക്ക് മേല്‍പറഞ്ഞ രണ്ടു റിസ്്കുകളും കവര്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. ഒരു വാഹനം ഇന്‍ഷൂര്‍ ചെയ്യുമ്പോള്‍, കുറഞ്ഞ പ്രീമിയം തുകയേക്കാളുപരി ക്ലെയിം അനുബന്ധ സേവനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ഇന്ത്യയിലെ പല കമ്പനികളിലും, വാഹനാപകടം ഉണ്ടായാല്‍ കാഷ്‌ലെസ്സ് സാകര്യം ഇപ്പോള്‍ ലഭ്യമാണ്.
പ്രീമിയം കണക്കാക്കല്‍
പുതിയ വാഹനങ്ങള്‍ ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ വാഹന വിലയുടെ 95% മാത്രമാണ് ഐ.ഡി.വി. (ഇന്‍ഷൂര്‍ ചെയ്യുന്ന തുക) ആയി കണക്കാക്കുക. എന്തെന്നാല്‍ വാഹനം ഉടമസ്ഥന്‍ കൈമാറിയ ശേഷം അപകടം സംഭവിച്ചാല്‍ ഇന്‍ഷുര്‍ ചെയ്ത തുകയുടെ 95% (പരമാവധി) ക്ലെയിം ലഭിക്കുകയുള്ളു. അതുകൊണ്ടാണ് ഇപ്രകാരം ഇന്‍ഷുര്‍ ചെയ്യുന്നത്. ഒരു വര്‍ഷം കഴിഞ്ഞാല്‍ 15%വും പിന്നീടുള്ള വര്‍ഷത്തില്‍ 10% വീതവുമാണ് വിലയില്‍ കുറവ് വരുന്നത്.
ഇങ്ങിനെ കുറക്കുന്ന തുക, മാര്‍ക്കറ്റ് വിലയുമായി താരതമ്യം ചെയ്യുന്നത് നന്നായിരിക്കും. ഈ വില ഇന്‍ഷൂര്‍ ചെയ്യപ്പെടുന്ന വ്യക്തി നിശ്ചയിക്കുന്ന വിലയായിരിക്കും. വില കുറച്ചു കാണിച്ചാല്‍ ക്ലെയിം സംബന്ധമായ കാര്യങ്ങളില്‍ മുഴുവന്‍ തുക ലഭിക്കാതെ വരികയും കൂടുതല്‍ കാണിച്ചാല്‍ അനാവശ്യ പ്രീമിയം അടക്കുക വഴി സാമ്പത്തിക നഷ്ടം ഉണ്ടാവാനും സാധ്യതയുണ്ട്.
വിദ്യാഭ്യാസ ഇന്‍ഷുറന്‍സ് വിദ്യാര്‍ത്ഥി സുരക്ഷ ഇന്ന് വിദ്യാര്‍ത്ഥികളെപ്പോലെത്തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി റിസ് കുകള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. ഇവ ഏതെല്ലാം ആണെന്നും എങ്ങിനെ സുരക്ഷിതരായിരിക്കാം എന്നും നോക്കാം.
വിദ്യാഭ്യാസ സ്ഥാപനം നേരിടുന്ന ഏറ്റവും വലിയ റിസ്‌കുകള്‍ ഇവയാണ്.
പഠന കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന അസുഖം, അപകടം എന്നിവ ഉണ്ടായാല്‍ തക്ക സമയത്ത് മികച്ച ചികിത്സ ലഭ്യമാക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതില്‍ വീഴ്ച വരുത്തിയാല്‍ വിദ്യാര്‍ത്ഥിക്ക് നഷ്ടപരിഹാരം നല്‍കേണ്ട നിരവധി കോടതി വിധികള്‍ ഇന്ന് പ്രാബല്യത്തിലുണ്ട്. അത് വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്ക് നിയമപരമായ ഒരു ബാധ്യതയാണ്.
രക്ഷിതാക്കള്‍ക്ക് സംഭവിക്കുന്ന അപകട മരണം, അംഗവൈകല്യം എന്നിവ വിദ്യാര്‍ത്ഥിയുടെ തുടര്‍പഠനത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നു. ഫീസ് അടക്കുന്നതില്‍ വീഴ്ച്ച സംഭവിക്കാം. അപകടമരണങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്ന് ഇതിനുള്ള പ്രാധാന്യം കൂടുതലാണ്. അതിനാല്‍ വിദ്യാര്‍ത്ഥികളുടെ കോഴ്‌സ് ഫീസിന് അനുസരിച്ചുള്ള തുകക്ക് ഇന്‍ഷുര്‍ ചെയ്താല്‍ ഇത്തരം സാഹചര്യങ്ങളില്‍ തുടര്‍ പഠനത്തിനുള്ള തുകകണ്ടെത്താനും, പഠനം അനായാസം തുടര്‍ന്ന് കൊണ്ടുപോകാനും കഴിയും.
അസുഖം, അപകടം, പകര്‍ച്ച വ്യാധികള്‍, പ്രകൃതി ദുരന്തങ്ങള്‍, ഭക്ഷ്യ വിഷബാധ, റാഗിങ്ങ്, അടിപിടി എന്നിങ്ങനെ പല റിസ്‌കുകളും വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വരാം. നമ്മുടെ നാട്ടിലെ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരം റിസ്‌കുകള്‍ ഇല്ലാതാക്കുന്നതിനോ പരിഹരിക്കുന്നതിനോ പ്രത്യേക സംവിധാനങ്ങളോ, നീക്കിയിരിപ്പ് തുകയോ കുറവാണ്. അസുഖം, അപകടം എന്നിവ ഉണ്ടായാല്‍ പ്രസ്തുത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഏറ്റവും അടുത്തുള്ള ആശുപ്രതികളുമായി ധാരണ ഉണ്ടാക്കി ആവശ്യമായ ചികിത്സ സമയോചിതമായി നല്‍കാനും, ആംബുലന്‍സ് സേവനം ലഭ്യമാക്കാനും കഴിയണം.
പരിഹാര മാര്‍ഗങ്ങള്‍: ചുരുങ്ങിയ ചിലവില്‍ പ്രത്യേക പാക്കേജ് പോളിസികള്‍ ഓരോ സ്ഥാപനത്തിനും അനുയോജ്യമായ രീതിയില്‍ തയ്യാറാക്കാം. ഇതിന് പൊതുമേഖലയിലേയും, സ്വകാര്യ മേഖലയിലേയും ഇന്‍ഷുറന്‍സ് കമ്പനികളെ ആശ്രയിക്കാവുന്നതാണ്. കോഴ്‌സ് ഫീസിന് അനുസൃതമായി ''ഫീ പ്രൊട്ടെ കൂര്‍'' തുകനിശ്ചയിക്കാവുന്നതാണ്. ഇതോടൊപ്പം അസുഖം, അപകടം എന്നിവ ചികിത്സിക്കാനുള്ള തുക തിരഞ്ഞെടുക്കണം.
വിദ്യാര്‍ത്ഥിയുടെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സിനുള്ള തുകയും നിശ്ചയിക്കണം. ഇത്തരം ഗ്രൂപ്പ് പോളിസികളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഇന്‍ഷുര്‍ ചെയ്യാവുന്നതാണ്.വിദ്യാര്‍ത്ഥിയുടെ പേര്, ജനന തീയതി, രക്ഷിതാ വിന്റെ പേര്, വിദ്യാര്‍ത്ഥിയുമായുള്ള ബന്ധം, ബന്ധപ്പെടേണ്ട നമ്പര്‍ എന്നീവിവരങ്ങള്‍ ഇന്‍ഷുര്‍ ചെയ്യാനായി കമ്പനികള്‍ക്ക് നല്‍കിയാല്‍ മതി.
യൂണിവേഴ്‌സിറ്റികള്‍, പ്രൊഫഷണല്‍ കോളേജുകള്‍, സാധാരണ കോളേജുകള്‍, സ്‌കൂളുകള്‍, പാരലല്‍ കോളേജുകള്‍, ടെക്നിക്കല്‍ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാതരം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്‍ഷുര്‍ ചെയ്യാവുന്നതാണ്. അദ്ധ്യയന വര്‍ഷാരംഭത്തില്‍ ഈ പദ്ധതി നടപ്പില്‍ വരുത്തുകയാണ് ഉത്തമം. ഓരോ വര്‍ഷവും ഫീസിന്റെ തുകക്ക് അനുസൃതമായി ഇന്‍ഷൂര്‍ ചെയ്യുന്ന തുക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
പി.ടി.എ...വിദ്യാര്‍ത്ഥി സംഘടനകള്‍, ആശുപ്രതികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയും ഈ പദ്ധതി നടപ്പിലാക്കാവുന്നതാണ്. ചുരുക്കി പറഞ്ഞാല്‍ രക്ഷിതാക്കള്‍ക്ക് മനസ്സമാധാനം ലഭിക്കുമ്പോള്‍, വിദ്യാര്‍ത്ഥിക്ക് സുരക്ഷയും, സ്ഥാപനത്തിന് നിയമപരമായ ബാധ്യത നിറവേറ്റിയതിലുള്ള ചാരിതാര്‍ത്ഥ്യവും ഉണ്ടാകുന്നു.
വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും സ്ഥാപനത്തിനകത്ത് വെച്ച് സംഭവിച്ചേക്കാവുന്ന എല്ലാവിധ റിസ് കുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമകളായിരിക്കും ഉത്തരവാദികള്‍. ആയതിനാല്‍ സ്ഥാപനത്തെ സംരക്ഷിക്കുന്നതോടൊപ്പം, വിദ്യാര്‍ത്ഥികളെയും, ജീവനക്കാരെയും സാരക്ഷിക്കുന്നതൊടൊപ്പം തന്നെ വിദ്യാര്‍ത്ഥികളെയും, ജീവനക്കാരെയും സംരക്ഷിക്കുക എന്നത് നിയമപരമായ ഒരു ബാധ്യതയാണ്. ഇന്ന് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചുരുങ്ങിയ ശതമാനം മാത്രമാണ് ഇന്‍ഷുര്‍ ചെയ്തിട്ടുള്ളത്.
വിപത്തുകള്‍ ആര്‍ക്ക്, എപ്പോള്‍, എങ്ങിനെ, എവിടെവെച്ച് സംഭവിക്കാം എന്നത് തികച്ചും അനിശ്ചിതമാണ്. തുച്ഛമായ തുക (പ്രീമിയം അടച്ച് ഇത്തരം വിപത്തുകളില്‍ നിന്നുള്ള സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ സമയോചിതമായി സ്വീകരിക്കുന്നത് കൂടുതല്‍ അഭികാമൃമായിരിക്കും. ഓരോ വിദ്യാഭ്യാസ സ്ഥപനത്തിന്റെയും ആവശ്യങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ പോളിസികള്‍ ചിട്ടപ്പെടുത്താവുന്നതാണ്. ഇതില്‍ സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിങ്ങനെ ഈ മേഖലയുമായി ബന്ധമുള്ള ആര്‍ക്കും ഇതിന്റെ പ്രയോജനം ഉപയോഗപ്പെടുത്താവുന്നതാണ്.


Viswanathan Odatt
Viswanathan Odatt  

Insurance Expert&MD, AIMS Insurance Broking

Related Articles

Next Story

Videos

Share it