തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്സിലെ വളര്‍ച്ച, മഹിന്ദ്ര ലോജിസ്റ്റിക്‌സ് ഓഹരി മുന്നേറും

തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്ക്‌സ് സേവനങ്ങള്‍ നല്‍കുന്ന പ്രമുഖ കമ്പനിയാണ് മഹീന്ദ്ര ഗ്രൂപ്പിന് കീഴില്‍ വരുന്ന മഹീന്ദ്ര ലോജിസ്റ്റിക്‌സ് (Mahindra Logistics Ltd). ഓട്ടോമൊബൈല്‍, എഞ്ചിനിയറിംഗ്, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ഇകോമേഴ്സ് എന്നി വിഭാഗങ്ങളില്‍ ഉള്ള കമ്പനികള്‍ക്കാണ് സേവനങ്ങള്‍ നല്‍കുന്നത്. അസറ്റ് ലൈറ്റ് (asset light) മാതൃക പിന്തുടരുന്നതിനാല്‍ സംഭരണ ശാലകളിലും വാഹനങ്ങള്‍ വാങ്ങുന്നതും ബിസിനസ് പങ്കാളികളുമായി ചേര്‍ന്നാണ്. ഇപ്പോള്‍ മുന്നേറുന്ന ഈ ഓഹരിയുടെ വളര്‍ച്ച സാധ്യത നോക്കാം.

1. തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്‌സ് ബിസിനസില്‍ 15 -16 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് കമ്പനി കരുതുന്നു.
2. പൂനെയില്‍ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി സഹകരിച്ച് ഒരു ദശലക്ഷം ചതുരശ്ര അടിയില്‍ സംഭരണ ശാല ആരംഭിക്കുന്നു. ഇത് മൂന്ന് ഘട്ടങ്ങളില്‍ പൂര്‍ത്തീകരിക്കും.
3. 2018 -19 വരെ ചരക്ക് കൈമാറ്റ ബിസിനസില്‍ 25 -26 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ 1000 കോടി രൂപയുടെ വരുമാനം ലഭിക്കുന്നുണ്ട് എങ്കിലും ഈ വര്‍ഷം വരുമാനം കുറയും. കൂടുതല്‍ ചാര്‍ട്ടര്‍ സേവനങ്ങളും കൂടുതല്‍ വോളിയം ബിസിനസിലും ശ്രദ്ധ കേന്ദ്രീകരിക്കും
4. നെറ്റ് വര്‍ക്ക് സേവന ബിസിനസില്‍ നിന്ന് 2500 -3000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു.
5. കോവിഡിന് ശേഷം ഇന്ത്യന്‍ ലോജിസ്റ്റിക്‌സ് വ്യവസായം ശക്തമായ തിരിച്ചുവരവ് നടത്തുന്നുണ്ട് - റെയില്‍വേ ചരക്ക് ഗതാഗതം വര്‍ധിക്കുന്നതും ഇ- വേ ബില്ലുകള്‍ കൂടുന്നതും തുറമുഖങ്ങളില്‍ ചരക്ക് ഗതാഗതം വര്‍ധിക്കുന്നതും ശുഭ സൂചകങ്ങളാണ്.
6. മഹീന്ദ്ര ലോജിസ്റ്റിക്‌സ് എക്‌സ്പ്രസ് ബിസിനസ് ഉപ കമ്പനിയായ എം എല്‍ എല്‍ എക്‌സ്പ്രസ്സ് സര്‍വീസസിന് കൈമാറി. പൂര്‍ണമായ ഓഹരി ഇടപാടില്‍ ബിസിനസ് മൂല്യം 20.8 കോടി രൂപ കണക്കാക്കുന്നു. റിവിഗോ എന്ന ബി ടു ബി എക്‌സ്പ്രസ് ബിസിനസ് ഏറ്റെടുത്തതും ഈ ഉപ കമ്പനിയുടെ കീഴിലാണ്. എക്‌സ്പ്രസ് ബിസിനസ് മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ്. ബജാജ് ഇലക്ട്രിക്കല്‍സുമായിട്ടുള്ള കരാര്‍ പുനഃക്രമീകരിച്ച് അവരുമായിട്ടുള്ള ബിസിനസ് കുറയ്ക്കുകയാണ്. അതിലേക്ക് വികസിപ്പിച്ച സാങ്കേതികതകളും അടിസ്ഥാന സൗകര്യങ്ങളും മറ്റ് ഇടപാടുകാര്‍ക്ക് ഉപയോഗപ്പെടുത്തും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -502 രൂപ
നിലവില്‍ 387 രൂപ.

Stock Recommendation by Sharekhan by BNP Paribas.

Equity investing is subject to market risk. Always do your own research before investing.


Related Articles

Next Story

Videos

Share it