ഇപ്പോള്‍ വാങ്ങാം ഈ കപ്പല്‍ശാലാ ഓഹരി, പ്രതീക്ഷിക്കുന്നത് 20% നേട്ടം

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല കപ്പല്‍നിര്‍മാണ കമ്പനിയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (CSL). നാവിക സേനയ്ക്കായുള്ള കപ്പല്‍ നിര്‍മാണം, കോസ്റ്റ് ഗാര്‍ഡ് പദ്ധതികള്‍, വാണിജ്യ കപ്പല്‍ നിര്‍മാണം, കപ്പല്‍ അറ്റകുറ്റപ്പണി സേവനങ്ങള്‍ എന്നിവയില്‍ കമ്പനി ശ്രദ്ധേയമായ സാന്നിധ്യം നേടിയിട്ടുണ്ട്.

2025 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ വരുമാനം 15 ശതമാനം വര്‍ധിച്ചു. കപ്പല്‍ നിര്‍മാണത്തില്‍ നിന്നുള്ള വരുമാനം 16 ശതമാനവും കപ്പല്‍ അറ്റകുറ്റപ്പണി വരുമാനം 12 ശതമാനവുമാണ്. ഉയര്‍ന്ന ചെലവും കപ്പല്‍ നിര്‍മാണ ലാഭം ഇടിഞ്ഞതും നികുതിക്കും പലിശയ്ക്കും മറ്റും ശേഷമുള്ള ലാഭം (EBITDA) 260 ബേസിസ് പോയിന്റ് കുറയാനിടയാക്കി. ലാഭ മാര്‍ജിന്‍ 18 ശതമാനമാണ്. കമ്പനിയുടെ മൊത്ത ലാഭത്തെയും ഇത് ബാധിച്ചു.
കമ്പനിയുടെ ഓര്‍ഡര്‍ ബുക്ക് 22,000 കോടി രൂപയാണ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് മടങ്ങ് വില്‍പ്പന വളര്‍ച്ചയുണ്ടായാല്‍ അടുത്ത രണ്ട് വര്‍ഷത്തില്‍ കരുത്തുറ്റ പ്രകടനം ദൃശ്യമാകും. കമ്പനി 7,820 കോടി രൂപയുടെ ഓര്‍ഡറുകള്‍ ഉടന്‍ പ്രതീക്ഷിക്കുന്നുമുണ്ട്.
ഡ്രൈഡോക്കിന്റെയും അന്താരാഷ്ട്ര കപ്പല്‍ നിര്‍മാണ ഫെസിലിറ്റിയുടെയും വികസനം പൂര്‍ത്തിയായാല്‍ വമ്പന്‍ കപ്പലുകളും ഇവിടെ നിര്‍മിക്കാനും അറ്റകുറ്റപ്പണി നടത്താനുമാകും. ഗ്രീന്‍ എനര്‍ജിയിലും ഹൈബ്രിഡ് വെസല്‍ നിര്‍മാണത്തിലും കമ്പനി കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതും ഭാവിയില്‍ ഗുണകരമാകും.
ശേഷി വിപുലീകരണം, മികച്ച ഓര്‍ഡറുകള്‍, മെച്ചപ്പെട്ട കപ്പല്‍ അറ്റകുറ്റപ്പണി ഓര്‍ഡറുകള്‍ എന്നിവ കമ്പനിയുടെ ദീര്‍ഘകാല ഭാവിയെ കുറിച്ച് പ്രതീക്ഷ ഉയര്‍ത്തുന്നു. 2025 സാമ്പത്തിക വര്‍ഷത്തെ 5 മടങ്ങ് ഓര്‍ഡര്‍ ബുക്ക് വച്ച് 2024-2026 സാമ്പത്തിക വര്‍ഷങ്ങളില്‍ 17 ശതമാനം സംയോജിത വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. വാല്വേഷനില്‍ 61 ശതമാനം തിരുത്തല്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളിലുണ്ടായിട്ടുണ്ട്. ഇനി ആരോഗ്യകരമായ വളര്‍ച്ചുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം : വാങ്ങാം

ലക്ഷ്യവില: 1,557 രൂപ
നിലവിൽ വില: 1,299 രൂപ
പ്രതീക്ഷിക്കുന്ന നേട്ടം: 20%

Stock Recommendation by Geojit Financial Services

(ഓഹരി നിക്ഷേപം വിപണിയിലെ നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Related Articles
Next Story
Videos
Share it