Begin typing your search above and press return to search.
'2022 സ്വര്‍ണത്തിന്റെ മികച്ച വര്‍ഷമാകും': പി ആര്‍ സോമസുന്ദരം, വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍

2022 സ്വര്‍ണത്തിന്റെ മികച്ച വര്‍ഷമാകുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ മാനേജിംഗ് ഡയറക്ടര്‍ പി ആര്‍ സോമസുന്ദരം അഭിപ്രായപ്പെട്ടു. ഈ വര്‍ഷം മൂന്നാം ത്രൈമാസ പാദത്തില്‍ സ്വര്‍ണണ്ണത്തിന്റെ ഡിമാന്‍ഡ് 47% വര്‍ധിച്ചു. കോവിഡ് മഹാമാരി മൂലം ഉണ്ടായ അനിശ്ചിതത്വവും, സാമ്പത്തിക പ്രതിസന്ധിയും സ്വര്‍ണ്ണ വില കുറഞ്ഞ വേളയില്‍ വിപണിയെ തളര്‍ത്തി.
ഈ വര്‍ഷം നാലാം ത്രൈമാസ പാദത്തില്‍ സ്വര്‍ണവില്‍പനയും ഇറക്കുമതിയും വര്‍ധിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് യാത്ര ചെയ്യാനോ, വിവാഹങ്ങള്‍ മറ്റ് ആഘോഷങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൊണ്ട് പരിമിത പെടുത്തേണ്ടി വന്നതിനാല്‍ അത്തരം ആവശ്യങ്ങള്‍ക്കായി ചെലവാകുമായിരുന്ന പണം സ്വര്‍ണം വാങ്ങാന്‍ ഉപയോഗിക്കുന്നു.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഗവേഷണത്തില്‍ നിന്ന് മനസ്സിലായത് നമ്മുടെ രാജ്യത്ത് ഒരു ശതമാനം വരുമാനം വര്‍ധിക്കുമ്പോള്‍ 0 .9 % സ്വര്‍ണ ഡിമാന്‍ഡ് വര്‍ധിക്കും എന്നാല്‍ സ്വര്‍ണത്തിന്റെ വില ഒരു ശതമാനം ഉയരുമ്പോള്‍ ഡിമാന്‍ഡ് 0 .5 % മാത്രമാണ് കുറയുന്നത്. നോട്ട് നിരോധനവും, 2 ലക്ഷം രൂപക്ക് മുകളില്‍ സ്വര്‍ണം വാങ്ങുന്നതിനു പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത് തുടങ്ങിയ നിയന്ത്രണങ്ങള്‍ സ്വര്‍ണ ഡിമാന്‍ഡ് കുറയാന്‍ കാരണമായി.
2015 ന് മുന്‍പുള്ള വര്‍ഷങ്ങളില്‍ ശരാശരി ഇറക്കുമതി ഒരു വര്‍ഷത്തില്‍ 800 ടണ്‍ ആയിരുന്നത് പിന്നീട് ഉള്ള വര്‍ഷങ്ങളില്‍ ശരാശരി 700 ടണ്ണായി കുറഞ്ഞു. അമേരിക്കന്‍ പലിശ നിരക്കുകള്‍, ഡോളര്‍ വിനിമയ നിരക്ക്, അവധി വ്യാപാരത്തിലെ ചാഞ്ചാട്ടങ്ങള്‍,ആഭരണ ഡിമാന്‍ഡ് തുടങ്ങിയ പല കാരണങ്ങളാലാണ് സ്വര്‍ണ്ണ വിലയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നത്.
സാങ്കേതിക ചാര്‍ട്ടുകളില്‍ സ്വര്‍ണത്തിന് ഔണ്‍സിന് 1680 ലാണ് താങ്ങ് ഉള്ളത്. നിലവില്‍ 1800 ഡോളറിനു മുകളില്‍ എത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം മധ്യത്തോട് 1920 ലേക്കും വര്‍ഷാന്ത്യം ഔണ്‍സിന് 2075 ഡോളറിലേക്ക് സ്വര്‍ണം ഉയരുമെന്ന് ഹിന്ദു ബിസിനസ് ടെക്‌നിക്കല്‍ അനലിസ്റ്റ് അഖില്‍ നല്ലമുത്തു പറഞ്ഞു.
2021 സ്വര്‍ണത്തിനും വെള്ളിക്കും പ്രതികൂലമായിരുന്നു. സ്വര്‍ണ്ണത്തില്‍ നിന്നുള്ള ആദായം ഓഹരി സൂചികകളെ അപേക്ഷിച്ചു വളരെ കുറവായിരുന്നു. സ്വര്‍ണ്ണം -5 %, വെള്ളി -15 % . എന്നാല്‍ നിഫ്റ്റി യുടെ ആദായം 23 %, സെന്‍സെക്‌സ് 21 ശതമാനവും. ഹിന്ദു ബിസിനസ്സ് ലൈന്‍ സംഘടിപ്പിച്ച കമ്മോഡിറ്റീസ് വെബിനാറില്‍ നിരവധി വിപണി വിദഗ്ധര്‍ പങ്കെടുത്തു.
Next Story