

റീറ്റെയ്ല്‍ നിക്ഷേപകരുടെ എക്കാലത്തെയും പ്രിയപ്പെട്ട റഫറന്‍സ് പോര്‍ട്ട്‌ഫോളിയോ ആണ് രാകേഷ് ജുന്‍ജുന്‍വാലയുടേത്. ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ പിന്തുടരുന്ന നിരവധി നിക്ഷേപകരാണ് ഇന്ത്യയിലുള്ളതും. ഇപ്പോഴിതാ ജുന്‍ജുന്‍വാല കുടുംബം അതായത് അദ്ദേഹവും ഭാര്യ രേഖ ജുന്‍ജുന്‍വാലയും സൂക്ഷിക്കുന്ന പോര്‍ട്ട്‌ഫോളിയോയിലെ അഞ്ച് ഓഹരികളാണ് ചര്‍ച്ചയാകുന്നത്. കാരണം മറ്റൊന്നുമല്ല, അവയിലുള്ള തങ്ങളുടെ നിക്ഷേപങ്ങള്‍ ഇവര്‍ കുറച്ചിട്ടുമില്ല, പിന്‍വലിച്ചിട്ടുമില്ല.
മന്‍ ഇന്‍ഫ്രാ കണ്‍സ്ട്രക്ഷന്‍ ആണ് ഒന്ന്. 1.21 ശതമാനം ഓഹരികളാണ് ഈ കമ്പനിയില്‍ ഇവര്‍ തുടരുന്നത്. 2015 ഡിസംബര്‍ മുതല്‍ തുടരുന്ന ഈ സ്റ്റോക്ക് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ജുന്‍ജുന്‍വാല കുടുംബത്തിന് നല്‍കിയത് 332 ശതമാനം നേട്ടമാണ്.
നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി അഥവാ എന്‍സിസി 159 ശതമാനം ഉയര്‍ച്ചയാണ് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കു പ്രകാരം രേഖ ജുന്‍ജുന്‍വാലയുടേതായി 12. 84 ശതമാനം ഓഹരികളാണ് എന്‍സിസിയില്‍ ഉള്ളത്.
ഓറിയന്റ് സിമന്റ്, വോക്ഹാര്‍ഡ്ടി (Wockhartd), അഗ്രോ ടെക് ഫുഡ്‌സ് എന്നിവയാണ് മറ്റുള്ളവ. ട്രെന്‍ഡ് ലൈന്‍ പുറപ്പെടുവിച്ച കണക്ക് പ്രകാരം 1040 കോടിയുടെ ഓഹരികളാണ് ഈ അഞ്ച് കമ്പനികളിലായി ജുന്‍ജുന്‍വാല കുടുംബം കൈവശം വച്ചിട്ടുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine