ഫെബ്രുവരിയില്‍ മികച്ച ആദായം നല്‍കിയ 5 ഓഹരികള്‍
ഫെബ്രുവരിയില്‍ ഓഹരി വിപണി പ്രതിസന്ധി നിറഞ്ഞതായിരുന്നു. പ്രധാന ഓഹരി സൂചികകള്‍ ആദ്യ പകുതിയില്‍ മുന്നേറ്റം നടത്തിയെങ്കിലും അത് നിലനിര്‍ത്താന്‍ സാധിച്ചില്ല. നിഫ്റ്റി 17662 ല്‍ നിന്ന് 18,000 കടന്നെങ്കിലും പിന്നീട് നഷ്ടത്തില്‍ 17303 ല്‍ അവസാനിച്ചു. ബി എസ് ഇ സെന്‍സെക്‌സ് സൂചിക 59549.9 ല്‍ ആരംഭിച്ച് 61000 തിന് മുകളില്‍ പോയെങ്കിലും മാസാവസാനം 58962 ല്‍ അവസാനിച്ചു.
അനൂകൂലമല്ലാത്ത സാഹചര്യത്തിലും ചില ഓഹരികള്‍ മെച്ചപ്പെട്ട പ്രകടനം നടത്തി. ധനം ഓണ്‍ലൈനില്‍ പ്രസിന്ധീകരിച്ച, പ്രമുഖ ബ്രോക്കര്‍മാരുടെ ഓഹരി നിര്‍ദേശങ്ങളില്‍ നിന്ന് മികച്ച ആദായം നല്‍കിയ 5 ഓഹരികള്‍ താഴെക്കൊടുക്കുന്നു.
1. ഇസെഡ് എഫ് കോമേഴ്ഷ്യല്‍ വെഹിക്കിള്‍ കണ്‍ട്രോള്‍ സിസ്റ്റം (ZF Commercial Vehicle Control Systems India). ഈ ഓഹരി 14.29% മുന്നേറ്റം നടത്തി. ജൂണ്‍ 2022 ല്‍ ഹൈദരാബാദില്‍ പുതിയ സോഫ്റ്റ് വെയര്‍ ഹബ് ആരംഭിച്ചു. 5000 എഞ്ചിനിയര്‍മാരെ എവിടെ വിന്യസിക്കാനാണ് ശ്രമം. നിര്‍മിത ബുദ്ധി, ഡാറ്റ ശാസ്ത്രം, ഡിജിറ്റൈസേഷന്‍ തുടങ്ങിയ മേഖലകളിലാണ് നൂതന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത്.
ലക്ഷ്യ വില -11817 രൂപ. Stock Recommendation by Anand Rathi Share and Stock Brokers.
2. ഡല്‍ഹിവെറി (Delhivery)- ഇന്ത്യയിലെ പൂര്‍ണമായും സംയോജിത ലോജിസ്റ്റിക്സ് സേവനങ്ങള്‍ നല്‍കുന്ന ഏറ്റവും വലിയ കമ്പനിയാണ് ഡെല്‍ഹിവെറി. ഫെബ്രുവരിയില്‍ ഈ ഓഹരി 14.14% മുന്നേറ്റം നടത്തി. 2021-22 അവസാനം 18074 പിന്‍ കോഡുകളിലേക്ക് വിതരണം ചെയ്ത് കമ്പനി 2022-23 ഡിസംബര്‍ പാദത്തില്‍ 18510 പിന്‍ കോഡുകളിലേക്ക് വിതരണം വിപുലീകരിച്ചു. ഇപ്പോള്‍ 26845 സജീവമായ ഉപഭോക്താക്കള്‍ കമ്പനിക്ക് ഉണ്ട്. ഇകോമേഴ്സ് വിപണി വികസിക്കുന്നത് ഡല്‍ഹിവെറിയുടെ വളര്‍ച്ചക്ക് അനുകൂലമാണ്.
ലക്ഷ്യ വില 395 രൂപ. Stock Recommendation by Kotak Institutional Equities.
3. ഐ ടി സി (ITC Ltd) : ഈ എഫ് എം സി ജി വിഭാഗത്തില്‍ പെട്ട ഓഹരി 6.87% മുന്നേറി. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉല്‍പാദിപ്പിച്ച് നല്‍കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ സ്പ്രൗട്ട് ലൈഫിനെ ഏറ്റെടുക്കാന്‍ ധാരണയായി. ഇതോടെ 45000 കോടി വിറ്റുവരവുള്ള ആരോഗ്യ ഭക്ഷണ വിപണിയിലേക്കും ഐ ടി സി കടക്കുകയാണ്. 2022 -23 ഡിസംബര്‍ പാദത്തില്‍ മൊത്തം വരുമാനം 17.5% വര്‍ധിച്ചു. എഫ് എം സി ജി വിഭാഗത്തില്‍ 18.4% വളര്‍ച്ച.
ലക്ഷ്യ വില -438. Stock Recommendation by Prabhudas Lilladher.
4. ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (Indian Hotels Company). ഫെബ്രുവരിയില്‍ ഈ ഓഹരി 3.3% ഉയര്‍ന്നു. ചെലവ് ചുരുക്കിയും വരുമാനം വര്‍ധിപ്പിച്ചും, ബിസിനസ് വിപുലീകരിച്ചും ഇന്ത്യന്‍ ഹോട്ടല്‍സ് മെച്ചപ്പെട്ട സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുമെന്ന് പ്രതീക്ഷ.
ലക്ഷ്യ വില -357 രൂപ . Stock Recommendation by Geojit Financial Services.
5. ഐ സി ഐ സി ഐ ബാങ്ക് (ICICI Bank) ഓഹരി 2.76% മുന്നേറ്റം നടത്തി.2022-23 ഡിസംബര്‍ പാദത്തില്‍ മികച്ച സാമ്പത്തിക ഫലം പുറത്തുവിട്ടു. പ്രവര്‍ത്തന ലാഭം 31.6% വര്‍ധിച്ച് 13,235 കോടി രൂപയായി. അറ്റാദായം 34.2% വര്‍ധിച്ച് 8312 കോടി രൂപയായി. അറ്റ നിഷ്‌ക്രിയ ആസ്തി 0.55% കുറഞ്ഞ് 0.61%.
ലക്ഷ്യ വില -1171 രൂപ. Stock Recommendation by Nirmal Bang Research