പെട്രോള്‍ വില; അയല്‍ക്കാരില്‍ ഇന്ത്യയ്ക്ക് മുന്നില്‍ രണ്ട് രാജ്യങ്ങള്‍ മാത്രം

ഒമ്പത് അയല്‍ക്കാരില്‍ പെട്രോള്‍ വിലയില്‍ (Petrol Price) ഇന്ത്യയ്ക്ക് മുന്നിലുള്ളത് രണ്ട് രാജ്യങ്ങള്‍ മാത്രമാണ്. ചൈനയും നേപ്പാളുമാണ് പെട്രോള്‍ വിലയില്‍ മുമ്പിലുള്ള അയല്‍ക്കാര്‍. നേപ്പാളില്‍ 124 രൂപയും ചൈനയില്‍ 116 രൂപയും ആണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില.

മാല്‍ദ്വീവ്‌സിലും അഫ്ഗാനിസ്ഥാനിലുമാണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ ലഭിക്കുന്നത്. ഇരു രാജ്യങ്ങളിലും ഒരു ലിറ്റര്‍ പെട്രോളിന് 74 ഇന്ത്യന്‍ രൂപ നല്‍കിയാല്‍ മതി. ഇന്ത്യന്‍ രൂപയില്‍ മറ്റ് അയല്‍ രാജ്യങ്ങളിലെ പെട്രോള്‍ വില ഇങ്ങനെയാണ്- ശ്രീലങ്ക (98), മ്യാന്മാര്‍ (98), ഭൂട്ടാന്‍ (92), പാകിസ്ഥാന്‍ (87),ബംഗ്ലാദേശ് (75). ഇന്ത്യയിലെ പെട്രോള്‍ വില 104 രൂപയാണ് (ഗ്ലോബല്‍പെട്രോള്‍പ്രൈസ്.കോം പ്രസിദ്ധീകരിച്ച വിലവിവരം)

പ്രതിശീര്‍ഷ വരുമാനം അനുസരിച്ച് (Per Capita Income) ഒരു ഇന്ത്യക്കാരന് ദിവസവും 5.2 ലിറ്റര്‍ പെട്രോള്‍ വരെ വാങ്ങാന്‍ ശേഷിയുണ്ട് എന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ വിശകലനം. വാങ്ങള്‍ ശേഷിയില്‍ ഏറ്റവും പിന്നില്‍ പെട്രോള്‍ വില ഏറ്റവും കുറവുള്ള അഫ്ഗാന്‍ ആണ്. 1.7 ലിറ്റര്‍ ആണ് അഫ്ഗാന്‍ ജനതയുടെ വാങ്ങല്‍ ശേഷി. രാജ്യത്തിന്റെ പ്രതിശീര്‍ഷ വരുമാനം കുറവായതാണ് ഇതിന് കാരണം.

അയല്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പെട്രോള്‍ വാങ്ങാന്‍ കഴിവുള്ളവര്‍ മാല്‍ദ്വീവ്‌സുകാരാണ്. 40.7 ലിറ്റര്‍ പെട്രോളാണ് ദ്വീപിലെ ഒരാള്‍ക്ക് ദിവസവും വാങ്ങാന്‍ സാധിക്കുക. ഒരു ലിറ്റര്‍ പെട്രോളിന് 107 രൂപ് വിലയുള്ള യുഎസില്‍ ഒരാള്‍ക്ക് 151.9 ലിറ്റര്‍ പെട്രോള്‍ വാങ്ങാനുള്ള ശേഷിയുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it