ബച്ചനും ഷാറൂഖിനും കോടികളുടെ നിക്ഷേപം, റിയൽ എസ്റ്റേറ്റ് കമ്പനി ഐ.പി.ഒ യ്ക്ക്; എന്താണ് ശ്രീ ലോട്ടസ് ഡെവലപ്പേഴ്‌സ്?

ഓഹരി വില്‍പ്പന ജൂലൈ 30 ന് ആരംഭിച്ച് ഓഗസ്റ്റ് 1 ന് അവസാനിക്കും
Shah Rukh Khan and Amitabh Bachchan
Image courtesy: x.com/SrBachchan, x.com/iamsrk, Canva
Published on

റിയൽ എസ്റ്റേറ്റ് കമ്പനിയായ ശ്രീ ലോട്ടസ് ഡെവലപ്പേഴ്‌സ് ആൻഡ് റിയാലിറ്റി ലിമിറ്റഡ് 792 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (IPO) ഒരുങ്ങുന്നു. റിയൽ എസ്റ്റേറ്റ് ഡെവലപ്പറും ചലച്ചിത്ര നിർമ്മാതാവുമായ ആനന്ദ് പണ്ഡിറ്റാണ് കമ്പനിയുടെ പ്രൊമോട്ടര്‍. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ തുടങ്ങിയവര്‍ക്ക് കമ്പനിയില്‍ നിക്ഷേപമുണ്ട്.

ഷാരൂഖ് ഖാന് 10.1 കോടി രൂപയും അമിതാഭ് ബച്ചന് 10 കോടി രൂപയും നിക്ഷേപമുളളതായി ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഋത്വിക് റോഷന്‍, അജയ് ദേവ്ഗൺ, ഏക്ത കപൂര്‍, സാറ അലി ഖാൻ, ടൈഗർ ഷ്രോഫ്, രാജ്കുമാർ റാവു തുടങ്ങിയ താരങ്ങളും സ്ഥാപനത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഐപിഒയുടെ സബ്‌സ്‌ക്രിപ്‌ഷൻ ജൂലൈ 30-ന് ആരംഭിച്ച് ഓഗസ്റ്റ് 1-ന് അവസാനിക്കും. ഓഗസ്റ്റ് 4-ന് അലോട്ട്മെന്റ് അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഓഹരിയുടെ പ്രൈസ് ബാൻഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കമ്പനി ആരംഭിക്കുന്നത് 2015 ല്‍

2015 ഫെബ്രുവരിയിലാണ് ശ്രീ ലോട്ടസ് ഡെവലപ്പേഴ്‌സ് ആരംഭിക്കുന്നത്. രൂപ ആനന്ദ് പണ്ഡിറ്റ്, അഷ്ക ആനന്ദ് പണ്ഡിറ്റ് എന്നിവരാണ് കമ്പനിയുടെ മറ്റു പ്രൊമോട്ടർമാർ. മുംബൈയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളില്‍ അൾട്രാ-ലക്ഷ്വറി, ആഡംബര വിഭാഗങ്ങളിലെ പുനർവികസന പദ്ധതികളിൽ കമ്പനിക്ക് വൈദഗ്ദ്ധ്യമുണ്ട്. റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ പ്രോപ്പർട്ടികളിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

റിച്ച്ഫീൽ റിയൽ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ധ്യാൻ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, ത്രിക്ഷ റിയൽ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് അനുബന്ധ സ്ഥാപനങ്ങളിൽ ഐപിഒ യിൽ നിന്ന് ലഭിക്കുന്ന 550 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനിക്ക് പദ്ധതിയുളളത്. നടന്നുകൊണ്ടിരിക്കുന്ന പ്രൊജക്ടുകളുടെ നിർമ്മാണ, വികസന ചെലവുകൾക്ക് ഈ തുക വിനിയോഗിക്കും. ശേഷിക്കുന്ന ഫണ്ടുകൾ പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.

Bollywood stars back ₹792 crore IPO of Shree Lotus Developers, led by Anand Pandit, focusing on Mumbai real estate.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com