ഈ വര്‍ഷം 91 ശതമാനം നേട്ടം, ലാഭവിഹിതം പ്രഖ്യാപിച്ച് ഈ മിഡ് ക്യാപ് കമ്പനി

ലാഭവിഹിതമായി ഓഹരി ഒന്നിന് 7.20 രൂപയാണ് കമ്പനി നല്‍കുന്നത്‌
ഈ വര്‍ഷം 91 ശതമാനം നേട്ടം, ലാഭവിഹിതം പ്രഖ്യാപിച്ച് ഈ മിഡ് ക്യാപ് കമ്പനി
Published on

2022-23 സാമ്പത്തിക വര്‍ഷം ജൂലൈ-ഓഗസ്റ്റ് കാലയളവിലെ സാമ്പത്തിക ഫലങ്ങള്‍ പ്രസിദ്ധീകരിച്ച് ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിംഗ് കമ്പനി ലിമിറ്റഡ് (Great Eastern Shipping Company Ltd). ഓഹരി ഒന്നിന് 7.20 രൂപയുടെ ഇടക്കാല ലാഭ വിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ ആറിനോ അതിന് ശേഷമോ ആവും ലാഭ വിഹിതം നല്‍കുക.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഷിപ്പര്‍ കമ്പനിയാണ് ഗ്രേറ്റ് ഈസ്റ്റേണ്‍. രണ്ടാം പാദത്തില്‍ 768.83 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 223.06 കോടി രൂപയായിരുന്നു. മ2022-23 ആദ്യപാദത്തില്‍ കമ്പനി 457.04 കോടിയുടെ അറ്റാദായം നേടിയിരുന്നു. 1447.45 കോടിയുടെ അറ്റവില്‍പ്പനയാണ് (Net Sale) കമ്പനി ഇക്കാലയളവില്‍ നേടിയത്.

നിലവില്‍ 577 രൂപയാണ് ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിംഗ് കമ്പനി ഓഹരികളുടെ വില. 2022 തുടങ്ങിയ ശേഷം 91 ശതമാനം അഥവാ 274.90 രൂപയുടെ നേട്ടമാണ് നിക്ഷേപകര്‍ക്ക് കമ്പനി നല്‍കിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com