Begin typing your search above and press return to search.
സൊമാറ്റോ ഓഹരിയില്‍ 30 ശതമാനം വരെ നേട്ടം പ്രതീക്ഷിക്കാം
ആമസോണ്‍ ഭക്ഷ്യ വിപണിയില്‍ നിന്ന് വിട്ടതോടെ പ്രമുഖ ഭക്ഷ്യ വിതരണ കമ്പനിയായ സൊമാറ്റോ (Zomato Ltd) മികച്ച വളര്‍ച്ച കൈവരിച്ചു. നിലവില്‍ വിപണിയുടെ 55 ശതമാനം വിഹിതം കരസ്ഥമാക്കിയിട്ടുണ്ട്. എതിരാളിയായ സ്വിഗ്ഗിക്ക് 45 ശതമാനം പങ്കാളിത്തമാണുള്ളത്. സൊമാറ്റോയുടെ ബിസിനസ് മെച്ചപ്പെടുന്ന സാഹചര്യത്തില്‍ ഓഹരി വില 30 ശതമാനം ഉയരാന്‍ സാധ്യത ഉണ്ട്.
അനുകൂല ഘടകങ്ങള്‍
1. ഭക്ഷ്യ വിതരണ വിപണി 2022 -23 മുതല്‍ 2024 -25 കാലയളവില്‍ 19 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കും. സൊമാറ്റോയുടെ വരുമാനത്തില്‍ ഈ കാലയളവില്‍ 29 ശതമാനം വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കും.
2. വര്‍ധിച്ചു വരുന്ന ഓര്‍ഡറുകള്‍, ഇന്റര്‍നെറ്റ് ശൃംഖലയുടെ വ്യാപനം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ഭക്ഷ്യ വിതരണ ബിസിനസില്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നു.
3. 2022 -23 ല്‍ പലിശക്കും നികുതിക്കും മുന്‍പുള്ള വരുമാനത്തില്‍ ബ്രേക്ക് ഈവന്‍ (ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥ) നില സൊമാറ്റോ കൈവരിച്ചു. 2024 -25 ല്‍ കമ്പനി ലാഭകരമാക്കും. 2023-24 രണ്ടാം പാദത്തില്‍ ബ്രേക്ക് ഈവനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു എതിരാളിയായ സ്വിഗിയെക്കാള്‍ മുന്നിലാണെങ്കിലും വിപണി വിഹിതം നിലനിര്‍ത്താന്‍ കമ്പനിയുടെ ചെലവുകള്‍ വര്‍ധിക്കും.
4. ആഗസ്റ്റ് 2022 ല്‍ നിറുത്തലാക്കിയ പ്രൊ പ്ലസ് എന്ന ഉപഭോക്തൃ ലോയല്‍റ്റി പദ്ധതി പുനരാരംഭിച്ചിട്ടുണ്ട്.
5 ജൂലൈ 2022 ല്‍ ബ്ലിങ്കിറ്റ് എന്ന പലചരക്ക് വിതരണ സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്തത് പൂര്‍ണമായും ഓഹരി ഇടപാടായിരുന്നു എങ്കിലും അത് സൊമാറ്റോയുടെ നഷ്ട സാധ്യത വര്‍ധിപ്പിക്കും.
6. കടുത്ത മത്സരം നേരിടുന്ന ഭക്ഷ്യ വിതരണ ബിസിനസില്‍ ഊബർ ഈറ്റ്‌സ്, ആമസോണ്‍, ഫുഡ് പാണ്ട ഉള്‍പ്പടെ പല പ്രമുഖരും പുറത്തായി. വിപണിയില്‍ അവശേഷിക്കുന്ന സ്വിഗിയും സൊമാറ്റോയും തമ്മിലാണ് ഇപ്പോള്‍ മത്സരം.
7. അടുത്ത രണ്ടു വര്‍ഷത്തില്‍ ശരാശരി ഓര്‍ഡര്‍ മൂല്യത്തില്‍ നേരിയ വര്‍ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
8. ഭക്ഷണ ശാലകള്‍ക്ക് ഭക്ഷ്യ ചേരുവകള്‍ എത്തിച്ചു കൊടുക്കുന്ന ഹൈപ്പര്‍ പ്യുവര്‍ ബിസിനസില്‍ നിന്ന് നിലവില്‍ 13 ശതമാനം വരുമാനം ലഭിക്കുന്നുണ്ട്. 2024 -25 ല്‍ ഇത് 24 ശതമാനമായി ഉയരും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -70 രൂപ
നിലവില്‍- 53 രൂപ
Stock Recommendation by Motilal Oswal Investment Services.
Equity investing is subject to market risk. Always do your own research before investing.
Next Story
Videos