Begin typing your search above and press return to search.
ഒരു മാസത്തിനിടെ 120 ശതമാനം വളര്‍ച്ച നേടിയ കേരള കമ്പനിയിതാ
ഒരു മാസത്തിനിടെ നിക്ഷേപകര്‍ക്ക് വന്‍ നേട്ടം സമ്മാനിച്ച് കേരള കമ്പനിയായ വിക്ടറി പേപ്പര്‍ ആന്റ് ബോര്‍ഡ്‌സ് ഇന്ത്യ ലിമിറ്റഡ്. ഒരു മാസം മുമ്പ് 96.55 രൂപയായിരുന്ന ഒരു ഓഹരിയുടെ വില ഇന്ന് (06-08-2021, 11.30) 213 രൂപയിലാണ് എത്തിനില്‍ക്കുന്നത്. അതായത്, നിക്ഷേപകര്‍ക്ക് കമ്പനി സമ്മാനിച്ചത് 120 ശതമാനത്തിന്റെ വളര്‍ച്ച. ഓഹരി വിപണിയിലെ കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന നിലയും ഇതാണ്. ജൂലൈ 19 ന് ഓഹരി വില 110 ആയിരുന്നെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുതിച്ചുമുന്നേറുകയായിരുന്നു.
തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള കമ്പനിയായ വിക്ടറി പേപ്പര്‍ ആന്റ് ബോര്‍ഡ്‌സ് ഫൈബര്‍, യാണ്‍, പേപ്പര്‍ പ്രോഡക്ട്‌സ് തുടങ്ങിയവയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. നാലോളം കമ്പനികളുടെ വിക്ടറി പേപ്പര്‍ ആന്റ് ബോര്‍ഡ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, കൂടുതല്‍ നിക്ഷേപക സ്ഥാപനങ്ങളെ കമ്പനിയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായാണ് സൂചന. വരും ദിവസങ്ങളിലും ഓഹരി വിപണിയില്‍ വിക്ടറി പേപ്പര്‍ ആന്റ് ബോര്‍ഡ്‌സ് മുന്നേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story
Videos