

വാങ്ങാവുന്ന വില: 830 രൂപ
ടാര്‍ഗറ്റ്: 1,020- 1,050
ജപ്പാനിലെ നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിക്ക് മുഖ്യ ഓഹരി പങ്കാളിത്തമുള്ള സ്ഥാപനാണ് നിപ്പോണ്‍ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ് (NAM India). നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് വഴി രാജ്യത്തെ ഏറ്റവും മുന്‍നിര അസറ്റ് മാനേജ്മെന്റ് കമ്പനികളിലൊന്നാണിത്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ ലാഭം മുന്‍വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 19 ശതമാനം ഉയര്‍ന്ന് 396 കോടി രൂപയായി. കൈകാര്യം ചെയ്യുന്ന ആസ്തിയിലുïായ വര്‍ധനയും മികച്ച വരുമാനവുമാണ് ഇതിന് സഹായകമായത്. മികച്ച വിപണി പങ്കാളിത്തം, എസ്‌ഐപിയിലേക്കുള്ള പണമൊഴുക്ക് ഉയരുന്നത്, ഡിജിറ്റല്‍ ഉള്‍ച്ചേര്‍ക്കല്‍ എന്നിവയെല്ലാം നിപ്പോണ്‍ ലൈഫ് ഇന്ത്യയെ സുസ്ഥിരമായ വരുമാന വളര്‍ച്ചയ്ക്ക് സഹായിക്കുന്നുണ്ട്. ഓഹരിയുടെ വാല്വേഷന്‍ ഉയര്‍ന്നതാണെങ്കിലും ഉയര്‍ന്ന റിട്ടേണ്‍ റേഷ്യോയും മ്യൂച്വല്‍ ഫണ്ട് മേഖലയിലെ മേല്‍ക്കോയ്മയുമൊക്കെ ഒരു വര്‍ഷത്തേക്ക് പരിഗണിക്കാവുന്ന ഓഹരിയാക്കി നാം ഇന്ത്യയെ മാറ്റുന്നു.
വാങ്ങാവുന്ന വില: 350
ടാര്‍ഗറ്റ്: 395-425
സൊമാറ്റോ, ബ്ലിങ്കിറ്റ്, ഹെപ്പര്‍പ്യുര്‍, ഡിസ്ട്രിക്ട് എന്നിവയുടെ മാതൃകമ്പനിയാണ് എറ്റേണല്‍ ലിമിറ്റഡ്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്‍സ്റ്റന്റ് ഡെലിവറി വിഭാഗമായ ബ്ലിങ്കിറ്റ് സൊമാറ്റോയുടെ ഭക്ഷ്യവിതരണ ഓര്‍ഡര്‍ മൂല്യത്തെ മറികടന്നിരിക്കുകയാണ്. ഈ വിഭാഗത്തിന് കൂടുതല്‍ വളര്‍ച്ചാ സാധ്യതയുïെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ കമ്പനിയുടെ അറ്റലാഭം 90 ശതമാനം ഇടിഞ്ഞ് 25 കോടി രൂപയായി. വലിയ നിക്ഷേപങ്ങള്‍ നടത്തിയതാണ് ലാഭത്തെ ബാധിച്ചത്. എറ്റേണല്‍ ഓഹരി വില ഇക്കാലയളവില്‍ 15 ശതമാനം വര്‍ധിച്ച് 311.60 രൂപയിലെത്തിയത് ബ്ലിങ്കിറ്റിന്റെ സ്ഥിരതയിലും ദീര്‍ഘകാല സാധ്യതകളിലും നിക്ഷേപകര്‍ക്കുള്ള വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. കമ്പനിയുടെ വൈവിധ്യമാര്‍ന്ന ബിസിനസ് മോഡലും ക്വിക്ക് കൊമേഴ്സിലെ കരുത്തും എറ്റേണലിനെ അടുത്ത ഒരു വര്‍ഷക്കാലയളവില്‍ വളര്‍ച്ചാ സാധ്യതയുള്ള ഓഹരിയാക്കി മാറ്റുന്നു. അതേസമയം ഹൈ-റിസ്‌ക് ഓഹരിയായും ഇതിനെ കാണാം.
വാങ്ങാവുന്ന വില: 220
ടാര്‍ഗറ്റ്: 275- 295
എഫ്എസ്എന്‍ ഇ-കൊമേഴ്സ് വെഞ്ച്വേഴ്സിന് കീഴിലുള്ള ഫാഷന്‍ ഉല്‍പ്പന്ന വിതരണ കമ്പനിയാണ് നൈക. നൂറിലധികം സ്റ്റോറുകളും ശക്തമായ ഡിജിറ്റല്‍ സാന്നിധ്യവും കമ്പനിക്കുണ്ട്. ര ണ്ടായിരത്തിലധികം ബ്രാന്‍ഡുകളില്‍ നിന്ന് രïു ലക്ഷത്തിലധികം ഉല്‍പ്പന്നങ്ങളാണ് ഹൈബ്രിഡ് ഇന്‍വെന്ററി മാര്‍ക്കറ്റ് പ്ലേസ് മോഡല്‍ വഴി നൈക വാഗ്ദാനം ചെയ്യുന്നത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ ബ്യൂട്ടി ഫാഷന്‍ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. ടീനേജ്, യുത്ത് വിഭാഗത്തിലെ വരുമാനവും ഉയരുന്നുണ്ട്. ഇത് ഓഹരിയിലും സുസ്ഥിര മുന്നേറ്റത്തിനും സാധ്യത കാണിക്കുന്നു.
വാങ്ങാവുന്ന വില: 196
ടാര്‍ഗറ്റ്: 232-248
കേരളം അസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്കാണ് ഫെഡറല്‍ ബാങ്ക്. 1931ല്‍ പ്രവര്‍ത്തനമാരംഭിച്ച ബാങ്കിന് രാജ്യത്തെമ്പാടും ചില വിദേശ രാജ്യങ്ങളിലും സാന്നിധ്യമുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ബാങ്കിന്റെ ലാഭം 15 ശതമാനം ഇടിഞ്ഞ് 862 കോടി രൂപയായിരുന്നു. അതേസമയം, മൊത്ത വരുമാനത്തില്‍ 7.6 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. നിഷ്‌ക്രിയ ആസ്തി അനുപാതം കാര്യമായി മെച്ചപ്പെടുത്താനും ബാങ്കിന് സാധിച്ചു. വായ്പകളാണ് പ്രധാന കരുത്ത്, പ്രത്യേകിച്ചും റീറ്റെയ്ല്‍, കൊമേഴ്സ്യല്‍ വിഭാഗത്തില്‍. രാജ്യത്തെ ഏറ്റവും വലിയ ആറാമത്ത സ്വകാര്യ ബാങ്കാണ് ഫെഡറല്‍ ബാങ്ക്.
Read DhanamOnline in English
Subscribe to Dhanam Magazine