ഇതാണ് ലോട്ടറി! ഒരു ലക്ഷം മുടക്കി വാങ്ങിയ ഓഹരിക്ക് 30 വര്‍ഷം കഴിഞ്ഞപ്പോള്‍ മൂല്യം ₹80 കോടി, പിതാവ് എടുത്തുവെച്ച ഓഹരി അപ്രതീക്ഷിതമായി കണ്ടെത്തിയ മകന്റെ കഥ, ഒപ്പം ചില പാഠങ്ങള്‍

നല്ല ഓഹരികൾ വിൽക്കാൻ തിടുക്കം കാണിക്കരുതെന്ന പാഠമാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടതെന്ന് അഭിപ്രായം
shares
Image courtesy: Canva
Published on

30 വര്‍ഷം മുമ്പ് വാങ്ങിയ ഓഹരിക്ക് ഇന്ന് കോടികളുടെ മൂല്യം. 1990 കളിൽ വെറും ഒരു ലക്ഷം രൂപയ്ക്ക് അച്ഛൻ വാങ്ങിയ ജെ.എസ്.ഡബ്ലിയു സ്റ്റീൽ കമ്പനിയുടെ ഓഹരികള്‍ അടുത്തിടെയാണ് മകന് വീണ്ടും കണ്ടുകിട്ടിയത്. ഇന്ന് കോടികളാണ് ഈ ഓഹരികളുടെ മൂല്യമായി കണക്കാക്കുന്നത്.

നിക്ഷേപകനായ സൗരവ് ദത്തയാണ് ഇത്തരത്തില്‍ അവിചാരിതമായി ഓഹരി കണ്ടെത്തിയ ഒരു റെഡ്ഡിറ്റ് ഉപയോക്താവിന്റെ അനുഭവം സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ചത്. 1990 ൽ ഒരു ലക്ഷം രൂപയ്ക്കാണ് ഈ റെഡ്ഡിറ്റ് ഉപയോക്താവിന്റെ പിതാവ് ജെഎസ്ഡബ്ല്യു സ്റ്റീൽ ഓഹരികൾ വാങ്ങുന്നത്. ഇന്ന് ആ ഓഹരികളുടെ മൂല്യം ഏകദേശം 80 കോടി രൂപയാണ്.

അവിശ്വസനീയമായ ഈ സംഭവം ഓഹരിയിലെ ദീർഘകാല നിക്ഷേപത്തിന്റെ ശക്തിയെ എടുത്തുകാണിക്കുന്നതാണ്. കാലം ചെല്ലുതോറും ഓഹരിയുടെ വിഭജനവും ബോണസും ലാഭവിഹിതവും എങ്ങനെയാണ് മൂല്യവത്തായ സമ്പാദ്യമായി മാറുന്നത് എന്നതിന് ഉദാഹരണമാണ് ഈ സംഭവമെന്നും പോസ്റ്റിന് താഴെ അഭിപ്രായം രേഖപ്പെടുത്തിയ ഉപയോക്താക്കള്‍ പറയുന്നു. ഇനി അയാള്‍ക്ക് വിരമിച്ച് സമാധാനപരമായി ജീവിക്കാമെന്ന് മറ്റൊരു ഉപയോക്താവ് പറയുന്നു.

നല്ല ഓഹരികൾ വിൽക്കാൻ തിടുക്കം കാണിക്കരുതെന്ന പാഠമാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടതെന്ന് മറ്റൊരാള്‍ പറഞ്ഞു. കമ്പനിയുടെ അടിസ്ഥാനകാര്യങ്ങൾ ഭദ്രതയോടെയും മികച്ച രീതിയിലും പോകുന്നുണ്ടെങ്കില്‍ സമയത്തിന് വലിയ കാര്യങ്ങൾ ചെയ്യാനുളള സാവകാശം നല്‍കുകയാണ് വേണ്ടത്. ഓഹരിയില്‍ പണം മുടക്കുന്നത് നിക്ഷേപം മാത്രമായല്ല, മറിച്ച് പൈതൃക സൃഷ്ടി കൂടിയാണെന്നാണ് വേറൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്.

ജെ.എസ്.ഡബ്ലിയു സ്റ്റീൽ

ഇന്ത്യയിലെ ഒരു മുൻനിര സ്റ്റീൽ കമ്പനികളിലൊന്നാണ് ജെ.എസ്.ഡബ്ലിയു സ്റ്റീൽ ലിമിറ്റഡ്. ശക്തമായ ആഗോള, ആഭ്യന്തരസാന്നിധ്യമാണ് കമ്പനിക്കുളളത്. 2.37 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. JSW സ്റ്റീലിന്റെ ഓഹരികൾ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗണ്യമായ വളർച്ചയാണ് കൈവരിച്ചത്. ഇത് ദീർഘകാല നിക്ഷേപകർക്ക് മികച്ച നേട്ടങ്ങൾ നൽകുന്നു. 1,010 രൂപയാണ് നിലവിൽ കമ്പനിയുടെ ഓഹരി വില.

A son unexpectedly discovered his late father's 1990 JSW Steel shares now worth ₹80 crore, showing the power of long-term investing.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com