ലാഭം ഉയര്‍ത്തി അദാനി എന്റര്‍പ്രൈസസ്, അറ്റാദായം 820 കോടി

മുന്നാം പാദത്തില്‍ അദാനി എന്റര്‍പ്രൈസസിന്റെ അറ്റാദായം (net profit) 820 കോടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 12 കോടി രൂപ നഷ്ടത്തിലായിരുന്നു കമ്പനി. 2022-23 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് അറ്റാദായം ഉയര്‍ന്നു. 460 കോടി രൂപയായിരുന്നു രണ്ടാം പാദത്തിലെ അറ്റാദായം.

പ്രവര്‍ത്തന വരുമാനം 42 ശതമാനം ഉയര്‍ന്ന് 26,612 കോടി രൂപയിലെത്തി. 26,171 കോടി രൂപയാണ് മൂന്നാം അദാനി എന്റര്‍പ്രൈസസിന്റെ ചെലവ്. ലാഭം ഉയര്‍ന്നതോടെ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില ഉയര്‍ന്നു. നിലവില്‍ മൂന്നര ശതമാനത്തോളം ഉയര്‍ന്ന് 1774.80 രൂപയിലാണ് (2.30 PM) ഓഹരികളുടെ വ്യാപാരം.

അദാനി എന്റര്‍പ്രൈസസിനെ കൂടാതെ എസിസി, അദാനി പോര്‍ട്ട്‌സ് എന്നീ അദാനി കമ്പനികള്‍ മാത്രമാണ് ഇന്ന് നേട്ടത്തില്‍ വ്യപാരം നടത്തുന്നവ. അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മാര്‍, എന്‍ഡിടിവി, അദാനി ഗ്രീന്‍ തുടങ്ങിയവ ലോവര്‍ സര്‍ക്യൂട്ടിലാണ്.

Related Articles
Next Story
Videos
Share it