

ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ഐപിഒയ്ക്ക് 112 ഇരട്ടി അപേക്ഷകര്‍. ഐപിഒയിലെ 645 കോടി രൂപയുടെ ഓഹരികള്‍ക്കായി വന്നിട്ടുള്ള ബിഡുകളുടെ ആകെത്തുക ഏകദേശം 72,000 കോടി രൂപ. ഓഹരി ഒന്നിന് 315- 320 രൂപയാണ് പ്രൈസ് ബാന്‍ഡ്്.
പത്ത് രൂപ മുഖവിലയുളള 2.016 കോടി ഓഹരികളാണ് കമ്പനി വിറ്റഴിക്കുന്നത്. ജീവനക്കാര്‍ക്കായി നീക്കിവച്ചിട്ടുളള 1.6 ലക്ഷം ഓഹരികള്‍ വാങ്ങാന്‍ ആകെ 225.09 കോടി രൂപ വരുന്ന അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഐപിഒ യ്ക്ക് ഇന്നലെ വിരാമമായി.
Read DhanamOnline in English
Subscribe to Dhanam Magazine