ഈ ബാങ്കിംഗ് ഓഹരിക്ക് കയറ്റം പ്രവചിച്ച് അനലിസ്റ്റുകള്‍, ഇപ്പോള്‍ വാങ്ങിയാല്‍ നേട്ടമോ?
ജുന്‍ജുന്‍വാലയും രേഖ ജുന്‍ജുന്‍വാലയും വിടാതെ പിടിച്ചിട്ടുള്ള കേരളത്തില്‍ നിന്നുള്ള ഏക ബാങ്കിംഗ് സ്‌റ്റോക്ക് ഏതെന്ന് ഓഹരി വിപണിയെ നിരീക്ഷിക്കുന്നവര്‍ക്കെല്ലാം അറിയാം, ഫെഡറല്‍ ബാങ്ക് തന്നെ.
ഈ ഓഹരി ഇനിയും മെച്ചപ്പെടുമെന്ന് പ്രവചിച്ചിരിക്കുകയാണ് അനലിസ്റ്റുകള്‍. ഫെഡറല്‍ ബാങ്ക് ഓഹരിക്കു 130 രൂപ വില ലക്ഷ്യം ഇട്ടു കൊണ്ട് മോത്തിലാല്‍ ഓസ്വാള്‍ ഗവേഷണ റിപ്പോര്‍ട്ട് പുറത്തിറക്കി.
ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ നിക്ഷേപങ്ങള്‍ 8.2 ശതമാനം വര്‍ധിച്ചപ്പോള്‍ ചില്ലറ നിക്ഷേപങ്ങള്‍ 9.8 ശതമാനം ഉയര്‍ന്നു. റീട്ടെയില്‍ നിക്ഷേപങ്ങള്‍ മൊത്തം നിക്ഷേപങ്ങളുടെ 94 ശതമാനമായി ഉയര്‍ന്നു. ബാങ്കിന്റെ വായ്പകള്‍ 16.3 ശതമാനം വര്‍ധിച്ചപ്പോള്‍ റീട്ടെയില്‍ വായ്പകള്‍ 16.7 ശതമാനമാണു കൂടിയത്.
ബാങ്കിന്റെ ഓഹരിവില തിങ്കളാഴ്ച 1.6 ശതമാനം ഉയര്‍ന്ന് 95.1 രൂപയായി. 94.30 രൂപയ്ക്കാണ് (ജൂലൈ 5)സ്റ്റോക്ക് ചൊവ്വാഴ്ച ക്ലോസിങ് നടത്തിയത്.
ജുന്‍ജുന്‍വാലയും ഭാര്യയും കൂടി ബാങ്കിന്റെ 3.65 ശതമാനം ഓഹരി കൈവശം വച്ചിട്ടുണ്ട്. ബാങ്ക് മേഖലയില്‍ ബിഗ് ബുളിന്റെ ഏറ്റവും വലിയ നിക്ഷേപമാണിത്.
ആക്‌സിസ് സെക്യൂരിറ്റീസ് 115 രൂപയെത്തുമെന്നാണ് പ്രവചിച്ചത്. ഏയ്ഞ്ചല്‍ വണ്‍ 120 രൂപയുമാണ് ഫെഡറല്‍ ബാങ്കിന്റെ വില ലക്ഷ്യമായി പറഞ്ഞിട്ടുള്ളത്.