28 രൂപയില്‍ നിന്ന് 366 രൂപയിലേക്കുയര്‍ന്ന് ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോയിലെ മള്‍ട്ടിബാഗ്ഗര്‍

ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോയിലെ ഒരു മള്‍ട്ടിബാഗ്ഗര്‍ ഓഹരി ദീര്‍ഘകാല നിക്ഷേപകര്‍ക്ക് തിളക്കമുള്ള നേട്ടം സമ്മാനിച്ചിരിക്കുകയാണ്. ഐഒഎല്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (IOL Chemicals and Pharmaceuticals Ltd) ആണ് ആ കമ്പനി.

ഐഒഎല്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ ഓഹരികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി വില്‍പന സമ്മര്‍ദ്ദത്തിലാണെങ്കിലും മള്‍ട്ടി ബാഗ്ഗര്‍ റിട്ടേണില്‍ മുന്നില്‍ തന്നെ. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 650 ശതമാനം നേട്ടവും 10 വര്‍ഷത്തില്‍ 1150 ശതമാനം നേട്ടവുമാണ് ഓഹരി സമ്മാനിച്ചത്.
ഓഹരിയുടെ പ്രകടനം ഇത്രയും കാലം ദുര്‍ബലമാണെന്നു കണക്കാക്കാമെങ്കിലും കോവിഡിന് ശേഷമുള്ള റാലിയില്‍, ഈ കെമിക്കല്‍ സ്റ്റോക്ക് ശക്തമാകുകയും ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് മികച്ച വരുമാനം നല്‍കുകയും ചെയ്തതായി കാണാം. ആശിഷ് കച്ചോലിയയ്ക്ക് ഈ കമ്പനിയില്‍ 1.97 ശതമാനം ഓഹരിയോ 11,53,5666 ഷെയറുകളോ ആണ് സ്വന്തമായി ഉള്ളത്.
1.50 ശതമാനത്തോളം കഴിഞ്ഞ ഒരു മാസത്തില്‍ ഇടിവ് പ്രകടമാക്കിയെങ്കിലും കഴിഞ്ഞ ആറ് മാസത്തെ നേട്ടം പരിശോധിച്ചാല്‍ ഈ മള്‍ട്ടിബാഗ്ഗര്‍ മികവിന്റെ സ്‌കെയിലില്‍ തന്നെ. കഴിഞ്ഞ ഒരു വര്‍ഷത്തെ വളര്‍ച്ചാ സ്‌കെയില്‍ പരിശോധിച്ചാല്‍ ഓഹരി ഒന്നിന് 535 രൂപ വരെ ഉണ്ടായിരുന്നിടത്തു നിന്ന് 362 എന്ന നിരക്കിലേക്ക് താഴ്ന്നുവെങ്കിലും അഞ്ച് വര്‍ഷത്തെ ഉയര്‍ച്ച പരിശോധിച്ചാല്‍ 650 ശതമാനം നേട്ടം കാണാം.366.80 രൂപയ്ക്കാണ് സ്റ്റോക്ക് നിലവില്‍ ട്രേഡിംഗ് തുടരുന്നത്.
ദീര്‍ഘകാലം ഓഹരികള്‍ ക്ഷമയോടെ കയ്യില്‍ വച്ചിരുന്ന നിക്ഷേപകര്‍ക്ക് ഈ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഓഹരികള്‍ സമ്മാനിച്ചത് പത്ത് വര്‍ഷത്തില്‍ 1150 ശതമാനം റിട്ടേണാണ്. അതായത് 28.60 രൂപ ഉണ്ടായിരുന്ന ഓഹരികള്‍ 362.25 രൂപയിലേക്ക് ഉയര്‍ന്നതായി കാണാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it