

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആഡംബര ഭവന പദ്ധതിയൊരുക്കാന്‍ പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസും സീനിയര്‍ ലിവിംഗ് രംഗത്തെ മുന്‍നിര കമ്പനിയുമായ കൊളംബിയ പസഫിക് കമ്മ്യൂണിറ്റീസും കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്റ്റര്‍ വി. സുനില്‍ കുമാറും കൊളംബിയ പസഫിക് കമ്മ്യൂണിറ്റീസ് ഡയറക്റ്റര്‍ വി. ശിവകുമാറും ഒപ്പുവെച്ചു.
തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി ആദ്യ ഘട്ടത്തില്‍ നാല് പാർപ്പിട പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. 1,000 ഭവന യൂണിറ്റുകളാണ് മൊത്തം നിര്‍മിക്കുക. ഇതില്‍ രണ്ടായിരം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വരെ താമസിക്കാന്‍ കഴിയും. അസറ്റ് യംഗ് @ ഹാര്‍ട്ട് ബൈ കൊളംബിയ പസഫിക് എന്നാണ് പദ്ധതിയുടെ പേര്. 2024-25 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ തന്നെ പാർപ്പിട പദ്ധതികളുടെ നിര്‍മാണം ആരംഭിക്കുമെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്റ്റര്‍ വി. സുനില്‍ കുമാര്‍ പറഞ്ഞു.
മുതിര്‍ന്ന പൗരന്മാരുടെ ശാരീരിക ക്ഷമത, മാനസികോല്ലാസം, വൈകാരിക ആവശ്യങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടായിരിക്കും ഭവന പദ്ധതിയുടെ നിര്‍മാണം. 55 വയസ് കഴിഞ്ഞവര്‍ക്ക് ആഡംബരമായി ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിതം നയിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.
ഓരോ താമസക്കാര്‍ക്കും അവശ്യമായ തരത്തിലുള്ള വൈദ്യസഹായം, പരിചരണം തുടങ്ങിയവ തിരഞ്ഞെടുക്കാം. സ്ഥലത്തെ പ്രധാന അശുപത്രികളുമായി സഹകരിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പു വരുത്തും. താമസക്കാരായവര്‍ക്ക് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കും. മാസംതോറും ഉപയോഗപ്പെടുത്തിയ സേവനങ്ങള്‍ക്കനുസരിച്ചുള്ള ചാര്‍ജ് നല്‍കിയാല്‍ മതിയാകും. മൂന്ന് സെഗ്മെന്റുകളിലായി ഒരുക്കുന്ന ആഡംബര സീനിയര്‍ ലിവിംഗ് പദ്ധതികള്‍ക്ക് ഏകദേശം 60 മുതല്‍ 80 ലക്ഷം രൂപവരെയായിരിക്കും വില.
Read DhanamOnline in English
Subscribe to Dhanam Magazine