

ഒരു വര്‍ഷത്തിനിടെ ഓഹരി വിപണിയില്‍ മിന്നും നേട്ടം സമ്മാനിച്ച് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ലിമിറ്റഡ്. ഒരു വര്‍ഷത്തിനിടെ 130 ശതമാനത്തിന്റെ കുതിപ്പാണ് ഈ ഓട്ടോ ഓഹരിയിലുണ്ടായത്. ആറ് മാസത്തിനിടെ ഓഹരി വില 38 ശതമാനത്തോളം ഉയര്‍ന്ന ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ലിമിറ്റഡ് ഇന്നലെ 20.15 രൂപ എന്ന ഓഹരി വിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ജൂണ്‍ 14ന് ഈ ഓട്ടോ കമ്പനിയുടെ ഓഹരി വില 25.50 രൂപ എന്ന 52 ആഴ്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. കമ്പനിയുടെ പുതിയ പദ്ധതികളും പ്രഖ്യാപനങ്ങളുമാണ് വിപണിയിലെ ഓഹരി വിലയിലും പ്രതിഫലിച്ചത്.
നേരത്തെ, സികെ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് പ്രസിദ്ധമായ കോണ്ടസ ബ്രാന്‍ഡ് വില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്ജി കോര്‍പറേറ്റ് മൊബിലിറ്റി െ്രെപവറ്റ് ലിമിറ്റഡ് കോണ്ടസയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുകമ്പനികളും കരാറിലെത്തുകയും ചെയ്തിരുന്നു. കൂടാതെ, ഈയടുത്തായി ഇലക്ട്രിക് വാഹന വിപണിയിലേക്ക് ചുവടുവയ്ക്കുമെന്ന വാര്‍ത്തകളും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് ഓഹരി വില ഉയര്‍ന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine