ഇന്നത്തെ ഓഹരി: അവന്യൂ സൂപ്പർമാർട്സ് (Avenue Supermarts Ltd)
ഇന്ത്യൻ ഓഹരി വിപണിയിലെ പ്രമുഖ നിക്ഷേപകനായ രാധാ കിഷൻ ദമാനി 2002 ൽ മുംബൈ യിലെ പൊ വൈയിൽ ആദ്യ ഡി മാർട്ട് (DMart) സ്റ്റോർ ആരംഭിച്ചുകൊണ്ടാണ് അവന്യൂ സൂപ്പർമാർട്സ് (Avenue Supermarts Ltd) എന്ന കമ്പനിയുടെ തുടക്കം കുറിച്ചത്.
കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 110 പുതിയ ഡി മാർട്ട് സ്റ്റോറുകൾ ആരംഭിച്ചു.അങ്ങനെ മൊത്തം സ്റ്റോറുകളുടെ എണ്ണം 294-ായി. സ്റ്റോറുകളുടെ ശരാശരി വിസ്തീർണം 50,000 ചതുരശ്ര അടിയിൽ നിന്ന് 54000-മായി ഉയർത്തിയിട്ടുണ്ട്. 12 നഗരങ്ങളിൽ ഡിമാർട്ട് സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. ഡിമാർട്ട്, ഡിമാർട്ട് പ്രീമിയ, ഡിഹോംസ് തുടങ്ങിയ ബ്രാൻഡുകൾ ഡിമാർട്ടിന് സ്വന്തമായി ഉണ്ട്.
കിടക്കകൾ, പാദരക്ഷകൾ, ക്രോക്കറി, ഗൃഹോപകരണങ്ങൾ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ തുടങ്ങിയവയാണ് മാർജിൻ കൂടുതൽ ലഭിക്കുന്ന വിഭാഗങ്ങൾ. എന്നാൽ ഈ വിഭാഗത്തിന്റെ മൊത്തം വിൽപ്പനയിലെ പങ്ക് 2018-19 ൽ 28 ശതമാനമായിരുന്നത് 2021-22 ൽ 23 ശതമാനമായി കുറഞ്ഞു. കൊവിഡ് വ്യാപനം ആരംഭിക്കുന്നതിനു മുൻപുള്ള വിൽപ്പന കൈവരിക്കാൻ സാധിച്ചിട്ടില്ല. പണപ്പെരുപ്പം വിൽപ്പന യെ ബാധിച്ചിട്ടുണ്ട്.
സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ബാഗുകൾ, യൂണിഫോം, പുസ്തകങ്ങൾ, സ്റ്റേഷനറി തുടങ്ങിയവയുടെ വിൽപ്പന ഡിമാർട്ടുകളിൽ വർധിച്ച തിനാൽ വരുമാനത്തിൽ വൻ വളർച്ച നേടാൻ കഴിഞ്ഞു. 2022 -23 ഒന്നാം പാദത്തിൽ അറ്റ് വിൽപ്പന (net sales) 10038.07 കോടി രൂപ യായിരുന്നു-ത്രൈ മാസ അടിസ്ഥാനത്തിൽ ഏറ്റവും ഉയർന്ന നിലയിൽ. നികുതിക്ക് മുൻപുള്ള ലാഭവും 1008.24 കോടി രൂപ (ത്രൈ മാസ അടിസ്ഥാനത്തിൽ ഏറ്റവും ഉയരത്തിൽ).
ഈ ഓഹരി യിൽ നിന്ന് കഴിഞ്ഞ ഒരു വർഷത്തെ ആദായം ബി എസ് ഇ ഓഹരി സൂചികയെക്കാൾ 14.13 % കൂടുതലായിരുന്നു. ഇതിൽ നിക്ഷേപിക്കുന്ന വിദേശ ഇൻസ്‌റ്റിട്യൂഷണൽ നിക്ഷേപകരുടെ (FIIs ) എണ്ണം 587 ൽ നിന്ന് 640-ായി വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയിൽ ഈ ഓഹരിയിൽ മുന്നേറ്റം ഉണ്ടായതിനാൽ ഓഹരി ഉടമകൾക്ക് 17.69 % നേട്ടം ഉണ്ടാക്കാൻ സാധിച്ചു.ഏപ്രിൽ-ജൂൺ മാസങ്ങൾ ഡി-മാർട്ട് സ്റ്റോറുകൾക്ക് കൊയ്ത്തു കാലമാണ്. തുടർന്നുള്ള മാസങ്ങളിൽ വിൽപ്പന നിലനിർത്തുക്ക എളുപ്പമല്ല.
ഓരോ വർഷവും 40 പുതിയ ഡി മാർട്ടുകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ വിസ്തീർണം കൂടിയ സ്റ്റോറുകൾ, ഡിമാൻറ്റ് വർധനവ്, മികച്ച ബ്രാൻഡുകൾ എന്നിവ അവന്യൂ സൂപ്പർ മാർട്സിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.
നിക്ഷേപകർക്കുള്ള നിർദേശം: പോർട്ട് ഫോളിയോ യിൽ ചേർക്കുക (Add) ലക്ഷ്യ വില