

സമീപഭാവിയില്‍ തന്നെ അനന്തമായ നിക്ഷേപ സാധ്യതകള്‍ ഉള്ള സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ നിലവാരത്തിലും സാങ്കേതികവിദ്യയിലും നമ്മള്‍ മുന്‍നിരയില്‍ തന്നെയാണ്. പക്ഷേ ഈ അനന്തമായ സാധ്യതകള്‍ക്ക് വലിയൊരു വെല്ലുവിളിയാണ് കാലാകാലങ്ങളില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പലവിധ നിക്ഷേപ തട്ടിപ്പുകള്‍. നിക്ഷേപകരുടെ അറിവില്ലായ്മയും ശ്രദ്ധക്കുറവും ചൂഷണം ചെയ്തു കൊണ്ടാണ് ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറുന്നത്. എന്നാല്‍ ഒന്ന് ചിന്തിച്ചു നോക്കുക, പറ്റിക്കപ്പെട്ടു എന്ന് പറയുന്നതിനേക്കാളും നല്ലത് പറ്റിക്കപ്പെടാന്‍ നമ്മില്‍ പലരും നിന്നുകൊടുത്തു എന്നുള്ളതാണ് വാസ്തവം.
ഭാവിയിലേക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ നല്‍കുന്നവയാണ് പല നിക്ഷേപങ്ങളും അതിനാല്‍ തന്നെ നിക്ഷേപം എന്ന പ്രക്രിയ ഒഴിവാക്കാനാകില്ല. എന്നാല്‍ പറ്റിക്കപ്പെടാതെ എങ്ങനെ സുരക്ഷിതമായി നിക്ഷേപം നടത്താമെന്ന വിഷയത്തെ ആസ്പദമാക്കി കേരളത്തിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പ് കമ്പനിയും എച്ച് ആര്‍ മേഖലയിലെ അതിവേഗം വളരുന്ന ഒരു ബ്രാന്‍ഡുമായ ഹൈറോണ്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, മുത്തൂറ്റ് ടാറ്റ മോട്ടോര്‍സും പ്രമുഖ ബിസിനസ് മാഗസിന്‍ ധനവും ചേര്‍ന്ന് 14 1 23ന് വൈകുന്നേരം കൊല്ലം ബീച്ച് ഹോട്ടലില്‍ വച്ച് സൗജന്യമായി ഒരു ഇന്‍വെസ്റ്റേഴ്‌സ് അവെയര്‍നെസ് മീറ്റ് ഒന്നാം സിരീസ് സംഘടിപ്പിക്കുന്നു. ഇതില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
വിഴിഞ്ഞം തുറമുഖം വിമാനത്താവളം ലോജിസ്റ്റിക്‌സ്, എക്‌സ്‌പോര്‍ട്‌സ്, വിദ്യാഭ്യാസം ഹ്യൂമന്‍ റിസോഴ്‌സസ്, സ്‌കില്‍ ഡെവലപ്‌മെന്റ്, ഫുഡ് പ്രോസസ്, ധനകാര്യം, ഇലക്ട്രിക് വെഹിക്കിള്‍സ് തുടങ്ങി കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട ഭാവി നിക്ഷേപ മേഖലകളുടെ സാധ്യതകളെയും അതില്‍ നിന്നും സുരക്ഷിതമായി എങ്ങനെ നേട്ടമുണ്ടാക്കാം എന്ന് ഉള്ള കാര്യങ്ങളും ഇന്‍വെസ്റ്റേഴ്‌സ് അവെയര്‍നെസ് മീറ്റില്‍ വിശദമായി ചര്‍ച്ച ചെയ്യും.
ഒരു നിക്ഷേപകന്റെയും അറിവില്ലായ്മ ചൂഷണം ചെയ്യപ്പെടരുത് എന്നുള്ള ഉദ്ദേശത്തോടെ ഹെയറോണ്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ വിവേക് വിജയന്‍, നിക്ഷേപ സാധ്യതകളെയും അതിന്റെ നിയമവശങ്ങളെയും എടുക്കേണ്ട മുന്‍കരുതലുകളെയും കുറിച്ച് കേരള ഹൈക്കോടതിയിലെ അഭിഭാഷകനും കോര്‍പ്പറേറ്റ്- ഐപിആര്‍ ലോയറുമായ അഡ്വക്കേറ്റ് വി. എസ്. ബാലസുബ്രഹ്‌മണ്യം, പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍ എന്നിവര്‍ സംസാരിക്കും. പുതിയ കാലഘട്ടത്തിന്റെ വാഹനമായ ഇലക്ട്രിക് വാഹനങ്ങളെ പറ്റിയും അതിലെ നിക്ഷേപ സാധ്യതകളെ പറ്റിയും ടാറ്റാ മോട്ടോഴ്‌സിന്റെ പ്രതിനിധികളും സംസാരിക്കും.
സീറ്റുകള്‍ പരിമിതമായതിനാല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനും ഈ പ്രോഗ്രാമിനെ പറ്റി കൂടുതല്‍ അറിയാനും 9947074940 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Read DhanamOnline in English
Subscribe to Dhanam Magazine