കുറഞ്ഞ നിക്ഷേപം 5,000 രൂപ: ലോംഗ് ഡ്യൂറേഷന്‍ ഫണ്ട് അവതരിപ്പിച്ച് ആക്‌സിസ് മ്യൂച്വല്‍ഫണ്ട്

ഏഴു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള താരതമ്യേന കൂടുതല്‍ പലിശ നിരക്കുള്ളതും കുറഞ്ഞ നഷ്ട സാധ്യതയുള്ളതുമായ വിഭാഗങ്ങളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഡെറ്റ് പദ്ധതിയായ ലോംഗ് ഡ്യൂറേഷന്‍ ഫണ്ട് അവതരിപ്പിച്ച് ആക്‌സിസ് മ്യൂച്വല്‍ഫണ്ട്. 5,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.

ഈ ലോംഗ് ഡ്യൂറേഷന്‍ പദ്ധതിയുടെ പുതിയ ഫണ്ട് ഓഫര്‍ ഡിസംബര്‍ 21 വരെയാണ് നടക്കുക. നിഫ്റ്റി ലോംഗ് ഡ്യൂറേഷന്‍ ഡെറ്റ് സൂചിക എ-മൂന്ന് ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക. പലിശ നിരക്ക് ഉയര്‍ന്നിരിക്കുന്ന അവസരത്തില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിച്ച് നിരക്ക് ലോക്കു ചെയ്യുവാന്‍ അവസരം നല്‍കുന്നതു കൂടിയാണ് പദ്ധതി. 30 വര്‍ഷ കാഴ്ചപ്പാടോടു കൂടി ദീര്‍ഘകാല സര്‍ക്കാര്‍ കടപത്രങ്ങളിലും ഇതു നിക്ഷേപം നടത്തും.

ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ഥിര വരുമാന തന്ത്രങ്ങള്‍ നിക്ഷേപകരെ സംബന്ധിച്ച് മികച്ച ഒന്നാണെന്ന് പദ്ധതിയെക്കുറിച്ച് പ്രതികരിക്കവെ ആക്‌സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ചന്ദ്രേഷ് നിഗം അറിയിച്ചു.

Related Articles
Next Story
Videos
Share it