

ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ് പുതിയ നിക്ഷേപ പദ്ധതിയായ ബജാജ് ഫിന്‍സെര്‍വ് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫണ്ട് അവതരിപ്പിച്ചു. ബാങ്കിംഗ്, എന്‍.ബി.എഫ്.സി, ഇന്‍ഷുറന്‍സ്, മൂലധന വിപണി, എ.എം.സി തുടങ്ങിയ ധനകാര്യ സേവന മേഖലകളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീമാണിത്.
പുതിയ ഫണ്ട് ഓഫര്‍ (എന്‍.എഫ്.ഒ) നവംബര്‍ 24ന് അവസാനിക്കും. ഈ ഫണ്ട് നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ടി.ആര്‍.ഐയ്ക്കെതിരെ ബെഞ്ച് മാര്‍ക്ക് ചെയ്തിരിക്കുന്നു. നിക്ഷേപകര്‍ക്ക് രാജ്യത്തിന്റെ സാമ്പത്തിക പരിവര്‍ത്തനത്തില്‍ പങ്കെടുക്കാനും ദീര്‍ഘകാല സമ്പത്ത് രൂപീകരിക്കുന്നതിലുമുള്ള അവസരമാണിതെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
മ്യൂച്ച്വല്‍ ഫണ്ടുകളുടെ മെഗാട്രെന്‍ഡ്സ് തന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ബജാജ് ഫിന്‍സെര്‍വ് നിര്‍മ്മിച്ച ഈ ഫണ്ട്, ബാങ്കുകള്‍, എന്‍.ബി.എഫ്.സികള്‍, ഇന്‍ഷുറര്‍മാര്‍, എ.എം.സികള്‍, മറ്റ് മൂലധന വിപണി പങ്കാളികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന ഒരു പോര്‍ട്ട്ഫോളിയോ നിര്‍മിക്കാന്‍ സഹായിക്കും. ദീര്‍ഘകാല നേട്ടം പ്രതീക്ഷിക്കുന്ന 180 മുതല്‍ 200 കമ്പനികളില്‍ നിന്നും തിരഞ്ഞെടുത്ത 45-60 സ്‌റ്റോക്കുകളിലാണ് ഫണ്ട് നിക്ഷേപിക്കുന്നത്. എന്‍.എഫ്.ഒയുടെ സമയത്ത് കുറഞ്ഞത് 500 രൂപയുണ്ടെങ്കില്‍ ഫണ്ടില്‍ നിക്ഷേപിക്കാം. അലോട്ട്‌മെന്റ് കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം ഫണ്ട് സബ്‌സ്‌ക്രിപ്ഷന് വേണ്ടി വീണ്ടും തുറക്കും.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയിലെ ബി.എഫ്.എസ്.ഐ (ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്‍ഷുറന്‍സ്) മേഖല അമ്പത് മടങ്ങ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഡിജിറ്റല്‍വത്കരണം വര്‍ധിച്ചതും നയമാറ്റങ്ങളും ഇതിന് സഹായകമായി. യുപിഐ, ഡിജിറ്റല്‍ വായ്പ, ജന്‍ ധന്‍ സംരംഭങ്ങള്‍, മ്യൂച്ച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് എന്നിവയുടെ വളര്‍ച്ചയിലൂടെ മേഖല ഇന്ത്യയുടെ ദീര്‍ഘകാല സാമ്പത്തിക മുന്നേറ്റത്തിന് കരുത്തേകുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)
Read DhanamOnline in English
Subscribe to Dhanam Magazine