ബാങ്കിംഗ് തകര്‍ച്ച: സ്വര്‍ണ വിപണിയില്‍ 2007 ആവര്‍ത്തിക്കുമോ?

അമേരിക്കയിലെ മൂന്ന് ബാങ്കുകളായ സിലിക്കണ്‍വാലി, സിഗ്‌നേച്ചര്‍, സില്‍വര്‍ ഗേറ്റ് കൂടാതെ സ്വിറ്റ്സര്‍ലണ്ടിലെ ക്രെഡിറ്റ് സ്വിസ് ബാങ്ക് തകര്‍ച്ചയും കാരണം സ്വര്‍ണ വില കുതിച്ച് ഉയര്‍ന്ന് ഔണ്‍സിന് 1989 ഡോളറായി.

അന്ന് ഇങ്ങനെ

2007 ല്‍ അമേരിക്കന്‍ ബാങ്കുകളുടെ തകര്‍ച്ചയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സ്വര്‍ണ വിപണിയില്‍ ഇപ്പോള്‍ ഉയര്‍ച്ച ഉണ്ടാകുന്നത്. 2007 ല്‍ സ്വര്‍ണ വില 31.59% വര്‍ധിച്ച് ഔണ്‍സിന് 836.5 ഡോളറായിരുന്നു. പിന്നീട് ഉള്ള മൂന്ന് വര്‍ഷങ്ങളില്‍ 2011 ല്‍ സ്വര്‍ണ വില കുതിച്ച് ഉയര്‍ന്ന് 1900 ഡോളറായി. കേരളത്തില്‍ അന്ന് സ്വര്‍ണ വില ഗ്രാമിന് 3030 രൂപയും പവന് 24240 രൂപയുമായിരുന്നു. പിന്നീട് സ്വര്‍ണ വില 2022 ല്‍ 2000 ത്തിന് മുകളില്‍ ഉയര്‍ന്നെങ്കിലും അത് നിലനിര്‍ത്താനായില്ല.

ഉയരുമെന്ന് പ്രവചനം

ബ്ലൂംബെര്‍ഗ് ഇന്റലിജന്‍സ് അന്താരാഷ്ട്ര സ്വര്‍ണ വില ഔണ്‍സിന് 3000 ഡോളര്‍ വരെ ഉയരുമെന്ന് പ്രവചിക്കുന്നു. ഡോളറിന് എതിരെ രൂപയുടെ മൂല്യം തകരുന്നത് അനുസരിച്ചാണ് ഇന്ത്യയില്‍ വില കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ന്നത്. കൂടാതെ ഇറക്കുമതി ചുങ്കം 2 ശതമാനത്തില്‍ നിന്ന് 15 ശതമാനം വരെ ഉയര്‍ന്നു.

കേരളത്തില്‍

കേരളത്തില്‍ 2023 ഇതുവരെ 10.48% വില വര്‍ധിച്ച് പവന് റെക്കോഡ് വിലയായ 44240 രൂപയായി ഉയര്‍ന്നു. 2007 മുതല്‍ സ്വര്‍ണ വില വര്‍ധനവ് സ്വര്‍ണം കൈവശമുള്ളവര്‍ക്ക് വലിയ അനുഗ്രഹമായതായി, ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്റ്സ് അസോസിയേഷന്‍ (എകെജിഎസ്എംഎ ) സംസ്ഥാന ട്രഷറര്‍ അഡ്വ എസ് അബ്ദുല്‍ നാസര്‍ അഭിപ്രായപ്പെട്ടു.

Related Articles

Next Story

Videos

Share it