'അടുത്ത അഞ്ച് വര്‍ഷത്തില്‍ ക്രിപ്‌റ്റോകറന്‍സികള്‍ ഡോളറിന് പകര'മാകുമോ? പുതിയ സര്‍വേകള്‍ പറയുന്നത് ഇങ്ങനെ

ഇക്കഴിഞ്ഞ മെയ് മാസത്തിന് ശേഷം 50,000 ഡോളര്‍ മൂല്യത്തിലേക്ക് കഴിഞ്ഞ ദിവസം ബിറ്റ്‌കോയിന്‍ ഉയര്‍ന്നത് നമ്മള്‍ കണ്ടതാണ്. 47000 ഡോളറിന് മുകളിലാണ് ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സി വിനിമയം നടന്നത്.

ബിറ്റ്‌കോയിന്‍ മാത്രമല്ല, കാര്‍ഡാനോ, എഥേറിയം എന്നിവയുമെല്ലാം വളര്‍ച്ച പ്രകടിപ്പിച്ചു. ക്രിപ്‌റ്റോവിപണി ജൂലൈയിലെ 1.1 ട്രില്യണ്‍ ഡോളറില്‍ നിന്നും 2.1 ട്രില്യണ്‍ ഡോളറിലേക്ക് കുതിച്ചു. ഈ അവസരത്തില്‍ ബാങ്കിംഗ് എക്‌സിക്യൂട്ടീവുകളുടെ ഇടയില്‍ നടന്ന ഒരു വോട്ടെടുപ്പില്‍ ബിറ്റ്‌കോയിനും മറ്റ് ഡിജിറ്റല്‍ ആസ്തികളും അടുത്ത അഞ്ച് മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ യുഎസ് ഡോളര്‍ പോലുള്ള ഫിയറ്റ് കറന്‍സികളെ മാറ്റിസ്ഥാപിക്കുമെന്ന് കരുതുന്നതായാണ് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ മാറ്റം 'ഭൂകമ്പം' എന്ന് വിശേഷിപ്പിക്കപ്പെടുന്നതായും അവര്‍ പറയുന്നു. പ്രശ്‌സ്ത കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഡലോയ്റ്റ് പറയുന്നതും ക്രിപ്‌റ്റോവിപണിയിലെ ഏറ്റവും പുതിയ സര്‍വേ ഇതിന്റെ ചില സാധ്യതകള്‍ പ്രടകമാക്കുന്നതായാണ്.
പ്രതികരിച്ചവരില്‍ 76 ശതമാനവും 'ഡിജിറ്റല്‍ ആസ്തികള്‍ അടുത്ത 5-10 വര്‍ഷത്തിനുള്ളില്‍ ഫിയറ്റ് കറന്‍സികള്‍ക്ക് ശക്തമായ ഒരു ബദലായി അല്ലെങ്കില്‍ പൂര്‍ണ്ണമായി മാറ്റിസ്ഥാപിക്കുമെന്ന് വിശ്വസിക്കുന്നു. ഡലോയ്റ്റ് പറയുന്നു.
ഒരു ഡിജിറ്റല്‍ അസറ്റ് വിപ്ലവം ഉടന്‍ നമ്മുടെ മേല്‍ ഉണ്ടാകുമെന്നതിന്റെ ശക്തമായ സൂചനയാണ് ഈ റിപ്പോര്‍ട്ടെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 'ഡിജിറ്റല്‍ ആസ്തികളുടെ കാലഘട്ടത്തിലെ പങ്കാളിത്തം ഒരു ഓപ്ഷനല്ല, അത് അനിവാര്യമാണ്,' റിപ്പോര്‍ട്ട് പറയുന്നു.


Related Articles
Next Story
Videos
Share it