Begin typing your search above and press return to search.
വിവിധ മാര്‍ക്കറ്റ് ക്യാപ്പുകളിലും വിഭാഗങ്ങളിലും നിക്ഷേപം നടത്താം: പുതിയ ഡൈനാമിക് ഇക്വിറ്റി എന്‍എഫ്ഒയുമായി ബറോഡ ബിഎന്‍പി പരിബാ മ്യൂച്വല്‍ ഫണ്ട്
വിവിധ മാര്‍ക്കറ്റ് ക്യാപ്പുകളില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്ന ഡൈനാമിക് ഇക്വിറ്റി സ്‌കീമായ ബറോഡ പിഎന്‍ബി ഫ്ളെക്സി ക്യാപ് ഫണ്ട് അവതരിപ്പിച്ച് ബറോഡ ബിഎന്‍പി പരിബാ മ്യൂച്വല്‍ ഫണ്ട്. വിവിധ മേഖലകളിലെ നിക്ഷേപ അവസരങ്ങളും മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനുകളും കണ്ടെത്തുന്നതിലും മുഖ്യമായും ഓഹരി- ഓഹരി അനുബന്ധ സെക്യൂരിറ്റികളിലും നിക്ഷേപിച്ച് ദീര്‍ഘകാല വളര്‍ച്ച നേടുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഫണ്ട്.
ജൂലൈ 25 ആരംഭിച്ച എന്‍എഫ്ഒ ഓഫറില്‍ ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം. ബറോഡ ബിഎന്‍പി പരിബാ അസെറ്റ് മാനേജ്മെന്റ് ഇന്ത്യ (നേരത്തേ, ബിഎന്‍പി പരിബാ അസെറ്റ് മാനേജ്മെന്റ് ഇന്ത്യ) ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫിസര്‍- ഇക്വിറ്റി സഞ്ജയ് ചാവ്‌ലയാണ് ഫണ്ട് മാനേജ് ചെയ്യുന്നത്.
സമ്പദ് വ്യവസ്ഥയും ബിസിനസ് സാഹചര്യങ്ങളും മാറുന്നതിനനുസരിച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന കമ്പനികളും മേഖലകളും മാര്‍ക്കറ്റ് ക്യാപ്പുകളും മാറിക്കൊണ്ടിരിക്കുകയാണെന്ന് ബറോഡ ബിഎന്‍പി പരിബാ അസെറ്റ് മാനേജ്മെന്റ് ഇന്ത്യാ സിഇഒ സുരേഷ് സോണി പറഞ്ഞു. ഇത് കണക്കിലെടുത്താണ് വിവിധ മാര്‍ക്കറ്റ് ക്യാപ്പുകളിലും വിഭാഗങ്ങളിലും നിക്ഷേപം നടത്താന്‍ സാധിക്കുന്നതും വിപണി സാഹചര്യങ്ങളും വളര്‍ച്ചാസാധ്യതകളും കണക്കിലെടുത്ത് പോര്‍ട്ഫോളിയോ ക്രമീകരിക്കാന്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് അവസരം നല്‍കുകയും ചെയ്യുന്ന ഫ്ളെക്സി ക്യാപ് ഫണ്ട് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ഫണ്ട് എല്ലാ വിപണി സാഹചര്യങ്ങള്‍ക്കും വിവിധ തരത്തില്‍പ്പെട്ട നിക്ഷേപകര്‍ക്കും അനുയോജമായ ഓള്‍-ഇന്‍-വണ്‍ നിക്ഷേപാര്‍ഗമാണ്.
സ്‌കീം സ്വീകരിക്കുക- മേഖലകള്‍ തെരഞ്ഞെടുക്കാന്‍ ടോപ്-ഡൗണ്‍ സമീപനം, മാര്‍ക്കറ്റ് ക്യാപ് തെരഞ്ഞെടുക്കാന്‍ ഹൊറിസോണ്ടല്‍ സമീപനം, ഓഹരി തിരഞ്ഞെടുക്കാന്‍ ബോട്ടം-അപ് സമീപനം എന്നിങ്ങനെ മൂന്ന് തരത്തിലാകും നിക്ഷേപമെന്നും സഞ്ജയ് ചാവ്ല പറഞ്ഞു.
Next Story
Videos