വെറും 21 രൂപയ്ക്ക് സര്‍ക്കാര്‍ കമ്പനിയുടെ ഓഹരി വാങ്ങാം! പ്രൈസ് ബാന്‍ഡില്‍ ഞെട്ടിച്ച് കോള്‍ ഇന്ത്യയുടെ ഉപകമ്പനി

ഒരു ലോട്ടായിട്ട് വേണം ഐപിഒയ്ക്ക് അപേക്ഷിക്കാന്‍. ഏകദേശം 13,800 രൂപ വരുമിത്
വെറും 21 രൂപയ്ക്ക് സര്‍ക്കാര്‍ കമ്പനിയുടെ ഓഹരി വാങ്ങാം! പ്രൈസ് ബാന്‍ഡില്‍ ഞെട്ടിച്ച് കോള്‍ ഇന്ത്യയുടെ ഉപകമ്പനി
Published on

ഈ വര്‍ഷത്തെ മെയിന്‍ബോര്‍ഡ് ഐപിഒയ്ക്ക് തുടക്കമിടാന്‍ ജനുവരി ഒന്‍പതിന് ഭാരത് കോക്കിംഗ് കോള്‍ ലിമിറ്റഡ് (Bharat Coking Coal) എത്തും. 1,071 കോടി രൂപ സമാഹരിക്കാനാണ് കോള്‍ ഇന്ത്യയുടെ ഉപകമ്പനി തയാറെടുക്കുന്നത്. ജനുവരി 9 മുതല്‍ 13 വരെയാണ് ഐപിഒ.

കുറഞ്ഞ നിരക്കില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഓഹരി വാങ്ങാവുന്ന രീതിയിലാണ് കോള്‍ ഇന്ത്യയുടെ ഉപകമ്പനിയായ ഭാരത് കോക്കിംഗ് കോള്‍ ആണ് ലിസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നത്. കല്‍ക്കരി ഉത്പാദന രംഗത്തെ പ്രമുഖ കമ്പനിയാണിത്.

സാധാരണക്കാര്‍ക്ക് പോലും വാങ്ങാവുന്ന നിരക്കിലാണ് ഭാരത് കോക്കിംഗ് കോള്‍ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. 21 മുതല്‍ 23 രൂപ വരെ. ലോട്ട് സൈസ് 600 ആണ്. അതായത് 600 ഓഹരികളുടെ ഒരു ലോട്ടായിട്ട് വേണം ഐപിഒയ്ക്ക് അപേക്ഷിക്കാന്‍. ഏകദേശം 13,800 രൂപ വരുമിത്. സാധാരണ നിക്ഷേപകര്‍ക്കായി 35 ശതമാനം ഓഹരികള്‍ മാറ്റിവച്ചിട്ടുണ്ട്.

ഓഫര്‍ ഫോര്‍ സെയില്‍

പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയിലിലൂടെ 46.57 കോടി ഓഹരികളാണ് വില്പനയ്ക്ക് എത്തുക. പ്രമോട്ടര്‍മാരായ കോള്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഓഹരികളാണ് വിറ്റഴിക്കുന്നത്. വില്പനയ്ക്കുള്ളതില്‍ 2.32 കോടി ഓഹരികള്‍ കമ്പനിയിലെ ജീവനക്കാര്‍ക്കായി മാറ്റിവയ്ക്കും.

ജാര്‍ഖണ്ഡിലെയും ബംഗാളിലെയും കല്‍ക്കരി പാടങ്ങളില്‍ നിന്ന് ഖനനത്തിനും വിതരണത്തിനുമായി സ്ഥാപിക്കപ്പെട്ട കമ്പനിയാണിത്. 2025 സാമ്പത്തികവര്‍ഷം 40.50 മില്യണ്‍ കല്‍ക്കരിയാണ് കമ്പനി ഖനനം ചെയ്തത്. 34 കല്‍ക്കരി പാടങ്ങള്‍ കമ്പനിക്ക് ഉണ്ട്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 1,240.2 കോടി രൂപയായിരുന്നു ഭാരത് കോക്കിംഗ് കോളിന്റെ ലാഭം. മുന്‍ വര്‍ഷത്തെ 1,564 കോടി രൂപയുമായി തട്ടിച്ചുനോക്കുമ്പോള്‍ 20.7 ശതമാനത്തിന്റെ കുറവ്. വരുമാനം 14,245.9 കോടിയില്‍ നിന്ന് 13,802.6 കോടി രൂപയായും കുറഞ്ഞു.

Coal India subsidiary Bharat Coking Coal launches its IPO at a price band of ₹21–23, making it one of the most affordable PSU offerings

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com