2000 ശതമാനത്തിലധികം നേട്ടം നല്‍കിയ പെന്നി സ്റ്റോക്ക് !!

ഓഹരി വിപണിയെ സംബന്ധിച്ച് 2022 കയറ്റിറക്കങ്ങളുടേതായിരിന്നു. ഇക്കാലയളവില്‍ നിക്ഷേപകര്‍ക്ക് 2000 ശതമാനത്തിലധികം നേട്ടം നല്‍കിയ ഒരു പെന്നി സ്റ്റോക്ക് ഉണ്ട്, കോള്‍ (കല്‍ക്കരി) ട്രേഡിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ ഹേമംഗ് റിസോഴ്‌സസ് (Hemang Resources Ltd). 2022ന്റെ തുടക്കത്തില്‍ മൂന്ന് രൂപയോളം ആയിരുന്നു ഈ കോള്‍ കമ്പനിയുടെ വില.

നിലവില്‍ 20206.60 ശതമാനം ഉയര്‍ന്ന് 66.35 രൂപയിലാണ് (9.45 AM) ഹേമംഗ് റിസോഴ്‌സസിന്റെ ഓഹരികളുടെ വ്യാപാരം. 52 ആഴ്ചയിലെ ഓഹരികളുടെ എറ്റവും ഉയര്‍ന്ന വില 809.2 രൂപയാണ്. ഭാട്ടിയ ഗ്രൂപ്പിന് കീഴിലുള്ള കമ്പനി ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതിന് പുറമെ ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയും വില്‍ക്കുന്നുണ്ട്. കല്‍ക്കരി വ്യാപാരം കൂടാതെ stevedoring and logistics സേവനങ്ങളാണ് കമ്പനി നല്‍കുന്നത്.

സെപ്റ്റംബര്‍ വരെയുള്ള ആറുമാസക്കാലയളവില്‍ വരുമാനം ഉയര്‍ന്നത് കമ്പനിക്ക് നേട്ടമായി. ഇക്കാലയളവില്‍ 155.53 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. 19.52 കോടി രൂപയുടെ അറ്റാദായവും നേടി. മുന്‍വര്‍ഷം ഇതേ കാലയഴവില്‍ 5 ലക്ഷം രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഊര്‍ജ്ജ ഉപഭോഗവും കല്‍ക്കരി ഇറക്കുമതിയും ഉയര്‍ന്നത് കമ്പനിക്ക് ഗുണമായി. 2022-23 കാലയളവില്‍ ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വില 35 ശതമാനം ഉയരുമെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ 38.84 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.

1993ല്‍ ആണ് ബിസിസി ഹൗസിംഗ് ഫിനാന്‍സ് ആന്‍ഡ് ലീസിംഗ് കമ്പനി ലിമിറ്റഡ് എന്ന പേരില്‍ ഒരു എന്‍ബിഎഫ്‌സിയായി ഹേമംഗ് റിസോഴ്സസ് പ്രവര്‍ത്തനം തുടങ്ങുന്നത്. ഒരു വര്‍ഷത്തിന് ശേഷം ഭാട്ടിയ ഇന്‍ഡസ്ട്രീസ് & ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന് പേര് മാറ്റിയ കമ്പനി 2015ല്‍ ആണ് ഹേമംഗ് റിസോഴ്സ് എന്ന പേരിലെത്തുന്നത്.

Related Articles
Next Story
Videos
Share it