Begin typing your search above and press return to search.
ബിഐഎസ് ഹോള്‍മാര്‍ക്കിംഗില്‍ നിന്ന് ചെറുകിടക്കാരെ ഒഴിവാക്കി, പുതിയ ഇളുവകളും; അറിയാം
പരിശുദ്ധിയുള്ള സ്വര്‍ണാഭരണങ്ങള്‍ സര്‍ട്ടിഫൈ ചെയ്യാനുള്ള ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്) ഹോള്‍മാര്‍ക്കിംഗ് നടത്താനുള്ള നടപടിക്രമങ്ങള്‍ രാജ്യത്ത് കര്‍ശനമായി നടക്കുമ്പോള്‍ ചെറുകിടക്കാരെ ഒഴിവാക്കാന്‍ തീരുമാനമായി. പുതിയ തീരുമാനമനുസരിച്ച് 40 ലക്ഷംരൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള ജ്വല്ലറികളെ നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗില്‍ നിന്നും ഒഴിവാക്കി.
സ്വര്‍ണപ്പണിക്കാര്‍ക്കും ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമില്ല. കൂടാതെ ഓഗസ്റ്റ് 31 വരെ ജ്വല്ലറികളില്‍ പരിശോധന,പിഴ, പിടിച്ചെടുക്കല്‍ തുടങ്ങിയ ശിക്ഷാ നടപടികളുണ്ടാകില്ലെന്നും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പുണ്ട്. ഒരു ഹോള്‍മാര്‍ക്കിംഗ് കേന്ദ്രമെങ്കിലുമില്ലാത്ത ജില്ലകളില്‍ നിര്‍ബന്ധിക ഹോള്‍മാര്‍ക്കിംഗ് ഉടന്‍ നടപ്പാക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.
ജില്ലകളുടെ പട്ടിക ഉടന്‍ ബിഐഎസ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതായിരിക്കും. രജിസ്‌ട്രേഷന്‍ ഒരിക്കല്‍ മാത്രം നല്‍കിയാല്‍ മതി. പിന്നീട് പുതുക്കുന്നതിന് ഫീസ് വേണ്ടൈന്നും അറിയിപ്പുണ്ട്. ഒന്നാം ഘട്ടത്തിലാണ് ഈ ഇളവുകള്‍ ലഭിക്കുക. ഘട്ടം ഘട്ടമായി ഹോള്‍മാര്‍ക്കിംഗ് പ്രക്രിയ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഇളവുകളുടെ പ്രഖ്യാപനവും നടന്നിരിക്കുന്നത്.
മറ്റ് ഇളവുകള്‍
കുന്തന്‍, പൊല്‍കി ഡിസൈനര്‍ ആഭരണങ്ങള്‍, സ്വര്‍ണ വാച്ചുകളും പേരകളുമുള്‍പ്പെടുന്ന ആഡംബര ഉല്‍പ്പന്നങ്ങളെയും ഹോള്‍മാര്‍ക്കിംഗില്‍ നിന്നും ഒഴിവാക്കി.
കേന്ദ്ര വ്യാപാര നയം അനുസരിച്ചുള്ള ആഭരണങ്ങളുടെ കയറ്റുമതി, വീണ്ടും ഇറക്കുമതി എന്നിവയെയും നിര്‍ബന്ധിത ഹാള്‍മാര്‍ക്കില്‍ നിന്ന് ഒഴിവാക്കി.
രാജ്യാന്തര പ്രദര്‍ശനത്തിനുള്ള ആഭരണങ്ങള്‍, സര്‍ക്കാര്‍ അംഗീകാരമുള്ള ബി2ബി (ബിസിനസ് ടു ബിസിനസ്) ആഭ്യന്തര പ്രദര്‍ശനങ്ങള്‍ക്കുള്ള ആഭരണങ്ങള്‍ എന്നിവയെയും ഒഴിവാക്കും.
Next Story
Videos