Begin typing your search above and press return to search.
മെയ്മാസത്തിന് ശേഷം ഏറ്റവും വലിയ ഉയര്‍ച്ചയില്‍ ബിറ്റ്‌കോയിന്‍; കാരണമിതാണ്
ബിറ്റ്‌കോയിന്‍ വീണ്ടും 45000 ഡോളറില്‍ നിന്ന് മുകളിലേക്ക്. ഇന്ന് രാവിലെ 44000 ഡോളറായി താഴ്ന്നതിന് ശേഷം വീണ്ടും ഉയരങ്ങളിലേക്ക് ക്രിപ്‌റ്റോകളെത്തുകയായിരുന്നു. ഇന്നലെയും 45000 ഡോളറായിരുന്നു ഒരു ബിറ്റ്‌കോയിന്റെ മൂല്യം. 18 മെയ് 2021 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്. ഇഥേറിയം നെറ്റ്വര്‍ക്കിന്റെ ലണ്ടന്‍ അപ്‌ഗ്രേഡ് വളര്‍ച്ചയുടെ വേഗതയെ ബാധിച്ചെങ്കിലും 3.5 ശതമാനം വരെ വര്‍ധിച്ച് 3,191 (ഓഗസ്റ്റ് 9, വൈകുന്നേരം 3136)ഡോളറിലെത്തി.
വിപണിയില്‍ ഈഥറിനൊപ്പം എക്സ്ആര്‍പി, കാര്‍ഡാനോ, സ്റ്റെല്ലാര്‍, ഡോജ്കോയിന്‍, യുണിസ്വാപ്പ് തുടങ്ങിയ ആള്‍ട്ട് കോയിനുകളും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എന്നിരുന്നാലും നിലവില്‍ ക്രിപ്റ്റോ കറന്‍സി വിപണിയില്‍ 46.30 ശതമാനം ബിറ്റ്കോയിന്റെ ആധിപത്യമാണ്.
'ശുഭാപ്തിവിശ്വാസത്തിലുറച്ച ഒരു മാനസികാവസ്ഥ ക്രിപ്റ്റോകറന്‍സി മാര്‍ക്കറ്റുകളിലേക്ക് മടങ്ങിയെത്തിയതായി തോന്നുന്നു,' ബിറ്റ്ഫിനക്സിലെ ചീഫ് ടെക്‌നോളജി ഓഫീസര്‍ പാവോലോ അര്‍ഡോയിനോ പറഞ്ഞു. അടുത്തയാഴ്ചയും ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകള്‍ മുന്നേറ്റം തുടരാനാണ് സാധ്യതയെന്നും അദ്ദേഹം വിലയിരുത്തുന്നു.
ചൈനയുടെ തകര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകളും മസ്‌കിന്റെ ചില സംശയപ്രകടനങ്ങളും ക്രിപ്‌റ്റോ കറന്‍സികളുടെ ചാഞ്ചാട്ടത്തിന് വിഴി വച്ചെങ്കിലും ലോകത്താകമാനമുള്ള സാമ്പത്തിക ക്രയവിക്രയങ്ങളുടെ തിരിച്ചുവരവ് ക്രിപ്‌റ്റോ വിപണിയെയും രക്ഷിച്ചു.
കഴിഞ്ഞ മാസങ്ങളിലെ റെക്കോര്‍ഡ് ഉയരങ്ങളില്‍ നിന്ന് ഗണ്യമായി പിന്നോട്ട് പോയതിന് ശേഷം ക്രിപ്റ്റോകറന്‍സികള്‍ വീണ്ടും മുന്നേറ്റത്തിന്റെ അടയാളങ്ങള്‍ കാണിക്കുന്നതായാണ് നിരീക്ഷകര്‍ പറയുന്നത്.
Next Story
Videos