ബിറ്റ്‌കോയിന്റെ നല്ലകാലം തിരികെ എത്തിയോ? ഇന്നും ബിറ്റ്‌കോയിന്‍ മൂല്യം 46000 പിന്നിട്ടു

ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നല്ലകാലം തിരികെയെത്തിയോ. ഇക്കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഏകദേശം 2 ശതമാനം ഉയര്‍ന്ന് 1.88 ട്രില്യണ്‍ ഡോളറായിരിക്കുകയാണ് ക്രിപ്‌റ്റോകറന്‍സികളുടെ വിപണിവലുപ്പം. മൊത്തം ക്രിപ്റ്റോ മാര്‍ക്കറ്റ് വോള്യം ഏകദേശം 109.50 ബില്യണ്‍ ഡോളറായി തുടര്‍ന്നു.

ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോ ആയ ബിറ്റ്‌കോയിന്‍ ആകട്ടെ കഴിഞ്ഞ ദിവസത്തെ 45000 ഡോളര്‍ എന്ന മൂല്യത്തില്‍ നിന്നും നേരിയ ചാഞ്ചാട്ടങ്ങളോടെ 46000 നിരക്കില്‍ തുടരുകയാണ്. ഓഗസ്റ്റ് 11,(4pm )ലെ കണക്ക് പരിശോധിച്ചാല്‍ ഒരു ബിറ്റ്‌കോയിന്റെ മൂല്യം 46,150.60 ഡോളറാണ്.
കഴിഞ്ഞയാഴ്ച മാത്രം ബിറ്റ്‌കോയിന്‍ 20% ത്തിലധികമാണ് ഉയര്‍ന്നത്. ഇത് 46,000 ഡോളര്‍ കടന്ന് 46,450 ഡോളറിലെത്തി. മെയ് പകുതിയോടെ വിറ്റഴിക്കലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. ഇത് ക്രിപ്‌റ്റോ റാലിയെ നല്ല അളവിലും വേഗത്തിലും പിന്തുണച്ചതായി വിശകലന വിദഗ്ധര്‍ പറയുന്നു.
'ക്രിപ്റ്റോ മാര്‍ക്കറ്റ് ശക്തമായ വീണ്ടെടുക്കലിന് സാക്ഷ്യം വഹിക്കുന്നു. ബിറ്റ്‌കോയിന്‍ 45,000 ഡോളര്‍ പരിധി മറികടന്നു, ഇപ്പോള്‍ ഒരാഴ്ചയിലേറെയായി ആ നിലയില്‍ സുസ്ഥിരമാണ്. ഇഥേറിയം, ലൈറ്റ്‌കോയ്ന്‍, കാര്‍ഡാനോ, സോലാനാ തുടങ്ങിയ മുന്‍നിര ക്രിപ്റ്റോകറന്‍സികള്‍ക്കും വാങ്ങല്‍ വികാരം വളരെ ശക്തമാണ്.'' CoinSwitch Kuber- ന്റെ ചീഫ് ബിസിനസ് ഓഫീസര്‍ ശരണ്‍ നായര്‍ പറഞ്ഞു.
ഒരു ലക്ഷം ഡോളര്‍ എന്ന ബിറ്റ്‌കോയിന്‍ പ്രവഹചനങ്ങളിലേക്കുള്ള യാത്രയാണോ ഇപ്പോള്‍ നടക്കുന്നതെന്നും ചര്‍ച്ചകള്‍ സജീവമാകുന്നുണ്ട്. 'ദി മൂണ്‍', ഇന്‍ഫിനിറ്റി എന്ന നാമങ്ങളിലെല്ലാം സോഷ്യല്‍മീഡിയയില്‍ ബിറ്റ്‌കോയിന്റെ മടങ്ങിവരവുസംബന്ധിച്ച് ഈ 'ക്രിപ്‌റ്റോ ചര്‍ച്ചകള്‍' സജീവമാണ്.


Related Articles
Next Story
Videos
Share it