

ഐപിഒ പ്ലാനില്‍ നിന്നും പിന്മാറി ഓഡിയോ ഗിയര്‍ ആന്‍ഡ് വിയറബ്ള്‍ ബ്രാന്‍ഡ് ആയ ബോട്ട്(boAt). എന്നാല്‍ 60 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഇക്വിറ്റി ഫണ്ടിംഗിന് പദ്ധതി ഇട്ടിരിക്കുകയാണ് ബോട്ട് ബ്രാന്‍ഡിന്റെ ഉടമസ്ഥരായ ഇമാജിന്‍ മാര്‍ക്കറ്റിംഗ് (Imagine Marketing Pvt. Ltd). വാര്‍ബര്‍ പിന്‍കസ്, മലബാര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നിവരില്‍ നിന്നായിരിക്കും 500 കോടി രൂപ ഇക്വറ്റി ഫണ്ടിംഗിലൂടെ നേടുക.
വിപണിയിലെ മോശം കാലാവസ്ഥ പരിഗണിച്ചാണ് ലിസ്റ്റിംഗ് പ്ലാന്‍ കമ്പനി പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല പുതിയ ഫണ്ടിംഗ് റൗണ്ടിലൂടെ ഐപിഓയിലൂടെ ലക്ഷ്യമിട്ടിരുന്ന 1.4 ബില്യണ്‍ ഡോളര്‍ കമ്പനിയിലേക്ക് ബോട്ട് എത്തിയേക്കും.
സ്മാര്‍ട്ട് വാച്ച് കാറ്റഗറി ശക്തിപ്പെടുത്താനും ഇന്ത്യക്ക് പുറത്തു ബിസിനസ് വ്യാപിപ്പിക്കാനും ബോട്ട് ഈ ഫണ്ട് ഉപയോഗപ്പെടുത്തും. ലോക്കല്‍ മാനുഫാക്ചറിംഗ് പ്രമോട്ട് ചെയ്യാനും കമ്പനി ലക്ഷ്യങ്ങളിലുണ്ട്.
മുംബൈ ആസ്ഥാനമായ കമ്പനി ജനുവരിയിലാണ് ഡിആര്‍എച്ച്പി ഫയല്‍ ചെയ്തത്. 2000 കോടി രൂപ ഐപിഒ വഴി സമാഹരിക്കുകയായിരുന്നു ലക്ഷ്യം. ഓഹരിവിപണിയിലെ മോശം സാഹചര്യം കണക്കിലെടുത്ത് ഫാര്‍മീസി, ഡ്രൂം ടെക്‌നോളജീസ് എന്നിവരെ പോലെ ബോട്ടും പിന്മാറുകയായിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 3000 കോടി രൂപ വരുമാനം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read DhanamOnline in English
Subscribe to Dhanam Magazine