ബിപിസിഎല്‍, എല്‍ഐസി ഓഹരി വില്‍പ്പനകള്‍ ലക്ഷ്യം കാണാനിടയില്ല; കേന്ദ്ര സര്‍ക്കാര്‍ പദ്ധതി മാറ്റാനൊരുങ്ങുന്നു

ബിപിസിഎല്‍, എല്‍ഐസി ഓഹരി വില്‍പ്പനകള്‍ ലക്ഷ്യം കാണാനിടയില്ല; കേന്ദ്ര സര്‍ക്കാര്‍ പദ്ധതി മാറ്റാനൊരുങ്ങുന്നു
Published on

പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്ന തുക കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സമാഹരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെ ലക്ഷ്യം പുനപരിശോധിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് തയ്യാറെടുക്കുന്നു.

ബിപിസിഎല്‍, എല്‍ഐസി തുടങ്ങിയ പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പനയിലൂടെ 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് 2021 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ബിപിസിഎല്‍ ഓഹരി വില്‍പ്പനയിലൂടെ 70,000 - 80,000 കോടി രൂപ സമാഹരിക്കാനായിരുന്നു കേന്ദ്രത്തിന്റെ നീക്കം. കോണ്‍കോറിന്റെ 30.8 ശതമാനം ഓഹരികളുടെ വില്‍പ്പനയ്ക്കും നടപടികള്‍ സ്വീകരിച്ചിരുന്നു. എല്‍ഐസിയുടെ ഓഹരി വില്‍പ്പനയിലൂടെ വലിയൊരു തുക തന്നെ സമാഹരിക്കാനാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു.

പ്രസക്തി നഷ്ടപ്പെട്ട് വില്‍പ്പന ലക്ഷ്യങ്ങള്‍

കോവിഡ് ബാധയെ തുടര്‍ന്ന് സര്‍ക്കാരിന്റെ ലക്ഷ്യങ്ങളുടെ തന്നെ പ്രസക്തി നഷ്ടമായിരിക്കുകയാണ്. എല്‍ഐസിയുടെ ഓഹരി വില്‍പ്പന ലക്ഷ്യമിട്ടതുപോലെ മുന്നേറാനുള്ള സാധ്യത ഇപ്പോള്‍ കുറവാണ്. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍പ്പന നടത്തുന്നതിനുള്ള താല്‍പ്പര്യപത്രം സമര്‍പ്പിക്കാനുള്ള അവസാന തിയതി രണ്ടാം തവണയും ദീര്‍ഘിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മന്ത്രാലയം. കോവിഡിനെ തുടര്‍ന്ന് ആഗോളതലത്തിലെ വ്യോമയാന കമ്പനികള്‍ വലിയ പ്രതിസന്ധിയിലായതിനാല്‍ എയര്‍ ഇന്ത്യ ഓഹരി വില്‍പ്പനയ്ക്ക് തണുത്ത പ്രതികരണം തന്നെയാകും ഇനിയും ലഭിക്കുക.

മെയ് മൂന്നിനു ശേഷം ലോക്ക്ഡൗണ്‍ തുടര്‍ന്നാല്‍ ബിപിസിഎല്‍ ഓഹരി വില്‍പ്പനയ്ക്കുള്ള താല്‍പ്പര്യപത്രം സമര്‍പ്പിക്കുന്നതിനുള്ള തിയതി ഇനിയും നീട്ടാനിടയുണ്ട്. ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുന്നതിനാല്‍ ബിപിസിഎല്ലിന്റെ മൂല്യത്തിലും ഇടിവുണ്ട്. ചൊവ്വാഴ്ച ബിപിസിഎല്ലിന്റെ ഓഹരി മൂല്യം ഏകദേശം 41,000 കോടി മാത്രമാണ്. അതിനിടെ രാജ്യാന്തര വിപണിയില്‍ എണ്ണ വില കുത്തനെ ഇടിയുന്നതും ബിപിസിഎല്‍ ഓഹരി വില്‍പ്പനയ്ക്ക് തിരിച്ചടിയാണ്.

ഓഹരി വില്‍പ്പന ലക്ഷ്യങ്ങള്‍ പാളുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സമ്പദ് വ്യവസ്ഥയില്‍ കനത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. രാജ്യത്തിന്റെ വികസന പദ്ധതികളും ക്ഷേമപദ്ധതികള്‍ക്കുള്ള വിഹിതവുമെല്ലാം ഇതിനെ ഏറെ ആശ്രയിക്കുന്നുണ്ടായിരുന്നു. കോവിഡ് മൂലമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പുറമേ ഇന്ത്യയ്ക്കുള്ള കനത്ത ആഘാതമാകും ഓഹരി വില്‍പ്പനയിലെ പാളിച്ച.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com