

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) സ്വകാര്യവത്കരണ നടപടികളില്‍ പങ്കെടുക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചു.
റിലയന്‍സ്, സൗദി അരാംകോ, ഫ്രഞ്ച് ടോട്ടല്‍, ബ്രിട്ടീഷ് പെട്രോളിയം തുടങ്ങിയ വമ്പന്‍ കമ്പനികളൊന്നും താല്‍പര്യപത്രം സമര്‍പ്പിച്ചില്ല. ഇതേ തുടര്‍ന്ന് ഇന്ന് കമ്പനിയുടെ ഓഹരി വില എന്‍ എസ് ഇയില്‍ നാല് ശതമാനത്തിലധികം ഇടിഞ്ഞ് 395.40 രൂപയായി.
അതേ സമയം ലേലത്തില്‍ പങ്കെടുക്കാന്‍ ഒന്നിലധികം പേര്‍ രംഗത്തെത്തിയുട്ടുണ്ടെന്നും അടുത്ത ഘട്ടത്തിലേക്ക് പോവുകയാണെന്നും കേന്ദ്ര മത്രി നിര്‍മലാ സീതാരാമന്‍ ട്വീറ്റ് ചെയ്തു. ബിപിസിഎല്‍ സ്വകാര്യ വത്കരണ്ത്തിന്റെ ചുമതലയുള്ള തിഹിന്‍ കന്ദ പാണ്ഡെയും ഒന്നിലധികം താല്‍പ്പര്യപത്രങ്ങള്‍ ലഭിച്ചതായി അറിയിച്ചു. എന്നാല്‍ ഒരെക്കെയാണ് താല്‍പര്യ പത്രം സമര്‍പ്പിച്ചതെന്നും എത്ര പേരുണ്ട് എന്നും ഇരുവരും വ്യക്തമാക്കിയിട്ടില്ല.
വലിയ തുക മുടക്കി ബിപിഎസിഎല്‍ സ്വന്തമാക്കുന്നത് ലാഭകരമാകില്ലെന്ന വിലയിരുത്തലാണ് വിദേശകമ്പനികള്‍ ഉള്‍പ്പെടെയുള്ള വമ്പന്‍മാരെ അകറ്റിയത്.
കേവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ഒപ്പം വൈദ്യുതി, ഹൈഡ്രജന്‍ ഇന്ധനങ്ങള്‍ക്ക് സ്വീകാര്യതയേറുന്നതും ബിപിസിഎല്ലിനെ ഒഴിവാക്കാന്‍ കാരണങ്ങളാണ്.
മാലിന്യമുണ്ടാക്കാത്ത ഇന്ധനങ്ങളിലാണ് ഇനി ശ്രദ്ധിക്കുക എന്നാണ് റിലയന്‍സ് ഈയിടെ പറഞ്ഞത്. പെട്രോളിയത്തിന്റെ കാലം കഴിയാറായി എന്നാണ് അംബാനിയുടെ വിലയിരുത്തല്‍. വമ്പന്മാര്‍ ഇല്ലെങ്കില്‍ ബിപിസിഎലിനു മതിയായ വില കിട്ടാനിടയില്ല. വില്‍പ്പനയ്ക്കു ശേഷം കമ്പനിയുടെ വികസന സാധ്യതയും മങ്ങും.
ബിപിസിഎല്ലിന്റെ 53 ശതമാനം ഓഹരികളാണ് ഗവണ്‍മെന്റിന്റെ കൈവശമുള്ളത്. ഏകദേശം 47,430 കോടി രൂപയാണ് വിപണി മൂല്യം. ഇതിനു പുറമേയുള്ള 26 ശതമാനം ഓഹരികളുടെ വിലയും ചേര്‍ത്ത് 70,000 കോടി രൂപയാണ് ബിപിസിഎല്‍ വാങ്ങുന്ന കമ്പനി മുടക്കേണ്ടി വരുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine