ഓഹരി വിപണി അന്ന് ആല്‍മര ചുവട്ടില്‍, ഇന്ന് ₹9,000 കോടിയുടെ ബിസിനസ്, വിപണി മൂല്യം ₹461 ലക്ഷം കോടി; ഒന്നര നൂറ്റാണ്ടിനിടയില്‍ പണമരമായി ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച്

ഒരുവേള കെട്ടിടത്തിന്റെ വാടക കൊടുക്കാന്‍ പോലും കഴിയാതെ പ്രതിസന്ധിയിലായ ചരിത്രവും ബോംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് പറയാനുണ്ട്
Bombay Stock Exchange
Facebook/ BSEltd
Published on

150 വര്‍ഷം പിന്നിട്ട് ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഓഹരി വിപണിയായ ബോംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (ബി.എസ്.ഇ). ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓഹരി വിപണിയായി വളര്‍ന്ന ബി.എസ്.ഇ 1875 ജൂലൈ ഒമ്പതിനാണ് സ്ഥാപിക്കുന്നത്. ലക്ഷക്കണക്കിന് നിക്ഷേപകരുടെ സമ്പാദ്യം രാഷ്ട്ര നിര്‍മാണത്തിനും വ്യവസായ വളര്‍ച്ചക്കുമായി ഗുണപരമായ രീതിയില്‍ വിനിയോഗിക്കാന്‍ വഴിയൊരുക്കിയ ബി.എസ്.ഇയുടെ കഥയാണത്.

1875ല്‍ നേറ്റീവ് ഷെയര്‍ ആന്‍ഡ് സ്‌റ്റോക്ക് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ എന്ന പേരിലാണ് ഓഹരി വിപണിയുടെ തുടക്കം. പിന്നീടങ്ങോട്ട് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ കരുത്തായി ബി.എസ്.ഇ വളര്‍ന്നു. 1957 ഓഗസ്റ്റ് 31ന് സെക്യൂരിറ്റീസ് കോണ്‍ട്രാക്ട്‌സ് (റെഗുലേഷന്‍) ആക്ട് പ്രകാരം വിപണിക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചു. വ്യാപാരത്തിന് നിയമപരമായ അടിത്തറ വന്നത് ഇതുമുതലാണ്. 1986 ജനുവരി രണ്ടിനാണ് ഇന്ത്യയുടെ ആദ്യ ഇക്വറ്റി സൂചികയായ ബി.എസ്.ഇ ഇന്‍ഡെക്‌സിന് തുടങ്ങുന്നത്. 100 ബേസ് പോയിന്റില്‍ ആരംഭിച്ച സൂചിക ഇന്ന് 83,000 കടന്ന നിലയിലാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 85,978.25 പോയിന്റുകളെന്ന ചരിത്ര നേട്ടവും ബി.എസ്.ഇയെ തേടിയെത്തി.

ആല്‍മരച്ചുവട്ടില്‍ തുടക്കം

സൗത്ത് ബോംബൈയിലെ ടൗണ്‍ഹാളിനടുത്തുള്ള ഒരു ആല്‍മരത്തിന്റെ ചുവട്ടിലാണ് ബോംബൈ ഓഹരി വിപണിയുടെ ആദ്യ കാല പ്രവര്‍ത്തനം നടന്നിരുന്നത്. തങ്ങളുടെ കൈവശമുള്ള ഓഹരികള്‍ കൈമാറ്റം ചെയ്യാന്‍ ഒത്തുകൂടിയ ഒരുകൂട്ടം വ്യാപാരികളാണ് പിന്നീട് നേറ്റീവ് ഷെയര്‍ ആന്‍ഡ് സ്‌റ്റോക്ക് ബ്രോക്കേഴ്‌സ് അസോസിയേഷന് തുടക്കമിടുന്നത്. കോട്ടണ്‍ കിംഗ് എന്ന് അറിയപ്പെട്ടിരുന്ന പ്രേംചന്ദ് റോയ്ചന്ദായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്. ഒരു രൂപ വീതമാണ് വ്യാപാരികളില്‍ നിന്നും വാങ്ങിയത്. പിന്നീട് ദലാല്‍ സ്ട്രീറ്റിലെ ഒരു ഹാളിലേക്ക് പ്രവര്‍ത്തനം മാറ്റി. ഒരുവേള കെട്ടിടത്തിന്റെ വാടക കൊടുക്കാന്‍ പോലും കഴിയാതെ പ്രതിസന്ധിയിലായ വിപണിയെ സഹായിച്ചത് ഇന്ത്യയിലെ ആദ്യ ടെക്‌സ്‌റ്റൈല്‍ മില്‍ സ്ഥാപകനായ ദിന്‍ഷാ മനേക്ജി പെറ്റിറ്റാണെന്ന് ചരിത്രം പറയുന്നു. തന്റെ ടെക്‌സ്റ്റൈല്‍ കമ്പനിയായ വിക്‌റ്റോറിയ മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡിന്റെ ഓഹരികളാണ് ഇതിനായി അദ്ദേഹം സംഭാവന ചെയ്തത്.

പിന്നീട് ദിന്‍ഷയുടെ വായ്പ വീട്ടിയ അസോസിയേഷന്‍ ബാക്കിയുള്ള പണം ഉപയോഗിച്ച് പ്രവര്‍ത്തനം തുടര്‍ന്നു. 1899ല്‍ ദിന്‍ഷാ മനേക്ജിയുടെ പേരുനല്‍കിയ സ്വന്തം കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. ഇന്ന് മുംബൈ ദലാല്‍ സ്ട്രീറ്റില്‍ 29 നിലകളില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഫിറോസ് ജീജീബോയ് ടവറിലാണ് ബി.എസ്.ഇ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 5,671 കമ്പനികളാണ് ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇവയുടെ വിപണി മൂല്യം 461.14 ലക്ഷം കോടി രൂപയാണെന്നും കണക്കുകള്‍ പറയുന്നു. ഓരോ ദിവസവും വിപണിയില്‍ നടക്കുന്നത് 6,000 മുതല്‍ 9,000 കോടി രൂപയുടെ വരെ വ്യാപാരമാണെന്നാണ് കണക്കുകള്‍.

Celebrate 150 years of BSE 🇮🇳—from humble banyan tree trades in 1875 to today’s Phiroze Jeejeebhoy Towers. Discover the founders, milestones, and legacy that built India’s premier market.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com