ഓഹരി വിപണിക്ക് ഇന്ന് 'ശിവരാത്രി' അവധി; വിശ്രമം മൂന്നുനാള്‍, ഈ മാസം മറ്റ് രണ്ട് പൊതു അവധി കൂടി

ശിവരാത്രി പ്രമാണിച്ച് ഇന്ന് ബോംബെ ഓഹരി വിപണിക്കും (BSE) ദേശീയ ഓഹരി വിപണിക്കും (NSE) അവധി. നാളെയും (ശനി) മറ്റന്നാളും (ഞായര്‍) അവധിയായതിനാല്‍ ഓഹരി വിപണിക്കും നിക്ഷേപകര്‍ക്കും മൂന്നുനാള്‍ വിശ്രമം.
ഇതിന് പുറമേ ഈ മാസം രണ്ട് പൊതു അവധി ദിവസങ്ങള്‍ കൂടി ഓഹരി വിപണിക്കുണ്ടാകും. മാര്‍ച്ച് 25ന് (തിങ്കള്‍) ഹോളി പ്രമാണിച്ച് ബി.എസ്.ഇയും എന്‍.എസ്.ഇയും അടഞ്ഞുകിടക്കും. മാര്‍ച്ച് 29ന് (വെള്ളി) ദുഃഖ വെള്ളിയാഴ്ചയായതിനാല്‍ അവധിയാണ്.
റെക്കോഡിന്റെ പാതയില്‍
ചാഞ്ചാട്ടം തകൃതിയാണെങ്കിലും ഇന്നലെ പുതിയ റെക്കോഡ് കുറിച്ചാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള എക്കാലത്തെയും ഉയരമായ 74,245 വരെ എത്തിയ സെന്‍സെക്‌സ് 74,119ലും 22,525 വരെ ഉയര്‍ന്ന നിഫ്റ്റി 22,493ലുമാണ് വ്യാപാരാന്ത്യത്തിലുള്ളത്.
ഓയില്‍ ആന്‍ഡ് ഗ്യാസ്, സ്വകാര്യബാങ്ക്, വാഹനം, റിയല്‍റ്റി ഓഹരികളാണ് ഇന്നലെ വില്‍പനസമ്മര്‍ദ്ദം നേരിട്ടത്. അതേസമയം മീഡിയ, ലോഹം, എഫ്.എം.സി.ജി ഓഹരികള്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it