ഐപിഒ വിപണിയും സജീവമാകുന്നു: ബര്‍ഗര്‍ കിംഗ് ഐപിഒ നാളെ

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഐ പി ഒകളുടെ വസന്ത കാലമാണ് ഈ വര്‍ഷം. ഇതുവരെ 14 കമ്പനികള്‍ ആണ് പുതുതായി ഓഹരി വിപണികളില്‍ നിക്ഷേപകരുടെ അടുത്തേക്ക് എത്തിയത്. ഇതില്‍ മിക്ക ഐപിഒകളും നല്ല തുടക്കം ആണ് കാഴ്ച വെച്ചത്. അത് കൊണ്ട് തന്നെ കൂടുതല്‍ കമ്പനികള്‍ ഓഫറുകളുമായി ഉടന്‍ രംഗത്ത് എത്താനുള്ള ശ്രമത്തിലുമാണ്.

SBI Card, Rossari Biotech, Mindspace Business Parks REIT, Route Mobile, Happiest Minds Technologies, Angel Broking, Chemcon Specialtiy Chemicals, Computer Age Management Services, Mazagon Dock Shipbuilders, UTI AMC, Likhitha Infrastructure, Equitas Small Finance Bank, Gland Pharma എന്നി കമ്പനികള്‍ ആണ് ഇതുവരെ ഈ വര്‍ഷം ഐ പി ഒ ആയി ഓഹരി വിപണികളില്‍ എത്തിയത്. ഇതിലെ ഏറ്റവും പുതിയ വരവ് അറിയിക്കുന്നത് ക്വിക്ക് സര്‍വിസ് റെസ്‌റ്റോറന്റ് ചെയിന്‍ ആയ ബര്‍ഗര്‍ കിംഗ് ഇന്ത്യ ലിമിറ്റഡ് ആണ്. ഇവരുടെ ഐ പി ഒ നാളെ ആരംഭിക്കും. ഡിസംബര്‍ നാലിന് അവസാനിക്കുന്ന ഐ പി ഒ യുടെ ലിസ്റ്റിംഗ് ഡിസംബര്‍ 14നാണ്.

ഏകദേശം 450 കോടി രൂപയുടെ പുതിയ ഇഷ്യൂ സൈസ് ഉള്ള ആറു കോടി ഇക്വിറ്റി ഷെയര്‍ ആണ് പ്രൊമോട്ടര്‍മാരായ QSR Asia മുന്നോട്ട് വെക്കുന്നത്.

ഒരു ഷെയറിന് 59 - 60 എന്ന റേഞ്ചില്‍ ഉള്ള വില ആണ് നിക്ഷേപകര്‍ക്കായി മുന്നോട്ടു വെക്കുന്നത്. ഒരു നിക്ഷേപകന്‍ കുറഞ്ഞത് 250 ഓഹരി വാങ്ങണം. മാക്‌സിമം 3,250 ഷെയറുകള്‍ ആണ് ഇങ്ങനെ വാങ്ങാന്‍ കഴിയുന്നത്.

ഇപ്പോള്‍ തന്നെ ഗ്രേ മാര്‍ക്കെറ്റില്‍ 40 ശതമാനത്തിനു മുകളില്‍ ആണ് ബര്‍ഗര്‍ കിംഗ് ഐപിഒയുടെ വില നിലവാരം.

ഏകദേശം 804 കോടി രൂപ താഴ്ന്ന വിലയിലും 810 കോടി രൂപ ഉയര്‍ന്ന വിലയിലും സമാഹരിക്കാന്‍ കഴിയുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.

Technopak റിപ്പോര്‍ട്ട് പ്രകാരം ബര്‍ഗര്‍ കിംഗ് ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന QSR ബ്രാന്‍ഡ് ആണ്.

നവംബര്‍ 25 വരെയുള്ള കണക്ക് പ്രകാരം കമ്പനിക്ക് സ്വന്തമായി 259 ബര്‍ഗര്‍ കിംഗ് റെസ്റ്ററന്റുകള്‍ ഉണ്ട്. കൂടാതെ സബ് ഫ്രാഞ്ചൈസികള്‍ ആയ ഒന്‍പത് സെന്ററുകളും.

കണക്കുകള്‍ പ്രകാരം ഇവരുടെ FY20 റെവന്യൂ 841.2 കോടി രൂപ ആണ്. പക്ഷെ കോവിഡ് മൂലം FY21 ഇത് വരെ ഉള്ള റെവന്യൂ 135.2 കോടി രൂപ മാത്രം ആണെന്നതും ശ്രദ്ധിക്കേണ്ടത് ആണ്.

ശിവകുമാര്‍ പുല്ലയ ദെഗ ആണ് കമ്പനിയുടെ ചെയര്‍മാനും സ്വതന്ത്ര ഡയറക്റ്ററും. രാജീവ് വര്‍മ്മന്‍ ആണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍.

Prabhudas Lilladher IPO റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നത് സബ്‌സ്‌െ്രെകബ് ചെയ്യാനുള്ള സൂചന ആണ്. അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് 260 സെന്ററുകള്‍ തുറക്കുകയും, 2026 കൊണ്ട് 700 സെന്ററുകള്‍ എന്ന ടാര്‍ജറ്റ് ആണ് കമ്പനിക്ക് ഉള്ളത് എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ലോകത്തിലെ തന്നെ ബര്‍ഗറില്‍ ഉള്ള രണ്ടാമത്തെ ഏറ്റവും വലിയ ബ്രാന്‍ഡ് എന്നതും പ്രാധാന്യമുള്ള കാര്യമായി ചൂണ്ടികാണിക്കുന്നു.

ഇന്ത്യന്‍ രുചികള്‍ക്കു അനുസൃതമായി പുതിയ മെനു മുന്നോട്ട് വെച്ചതും അതിനോട് അനുബന്ധിച്ചു നടത്തുന്ന െ്രെപസ് ഡിസ്‌കൗണ്ടുകളും ഓഫറുകളും ഉപഭോക്താവിനെ ആകര്‍ഷിക്കാന്‍ പര്യാപ്തമാണ്.

ഈ മേഖലയിലെ മറ്റുളള പ്രധാനപ്പെട്ട രണ്ടു ലിസ്റ്റിംഗ് കമ്പനികള്‍ ആണ് Westlife Development (McDonald's), Jubilant FoodWorks (Domino's).

വിലയിലെ ആകര്‍ഷകത്വം കൊണ്ട് ഒരു പക്ഷെ ഈ വര്‍ഷം ഹിറ്റായി മാറിയ പല ഐ പി ഒകളെ പോലെ വിജയകരമാകാന്‍ ആണ് ബര്‍ഗര്‍ കിംഗ് ഐ പി ഒയ്ക്കും സാധിക്കും എന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

ഈ വര്‍ഷം മാര്‍ച്ച് മാസം കോവിഡ് സാഹചര്യങ്ങള്‍ കൊണ്ട് കൂപ്പുകുത്തിയ വിപണി പക്ഷെ ഇപ്പോള്‍ ഒരു ബുള്‍ റണ്ണിന് സാക്ഷ്യം വഹിക്കുകയാണ്. അത് കൊണ്ട് തന്നെ പുതിയ നിക്ഷേപ സാധ്യതകളോട് നിക്ഷേപകര്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് സാകൂതം നിരീക്ഷിക്കുക ആണ് മാര്‍ക്കറ്റിലെ വിദഗ്ധര്‍. ബര്‍ഗര്‍ കിംഗ് ഐ പി ഒ കൂടി ഹിറ്റ് ആയി മാറിയാല്‍ അതിനു ചുവടു പിടിച്ചു കൂടുതല്‍ കമ്പനികള്‍ ഈ വര്‍ഷവും അടുത്ത വര്‍ഷം ആദ്യവും മാര്‍ക്കറ്റില്‍ എത്താനുള്ള സാധ്യത പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it